ടീച്ചറുടെ കാലില്‍ കയറി നിന്ന് മസാജ് ചെയ്യുന്ന കുട്ടിയുടെ വീഡിയോ; ഇതെന്തെന്ന് ചോദിച്ച് സോഷ്യല്‍ മീഡിയ


ഒരു പ്രൈമറി ക്ലാസില്‍ കുറച്ച് കുട്ടികള്‍ നിലത്ത് ഇരിക്കുന്നു. ഇവര്‍ക്ക് ഇടയില്‍ നിലത്ത് വിരിച്ച വിരിപ്പില്‍ കിടക്കുന്ന ടീച്ചറുടെ കാലാണ് രണ്ട് ആണ്‍കുട്ടികള്‍ മസാജ് ചെയ്യുന്നത്.

Video of child getting into a teacher s leg and massaging it has gone viral in social media


കഴിഞ്ഞ ആഴ്ചയാണ് മട്ടാഞ്ചേരിയിലെ സ്വകാര്യ പ്ലേ സ്കൂളില്‍ വച്ച് മൂന്നര വയസുള്ള എല്‍കെജി വിദ്യാര്‍ത്ഥി, ചോദ്യത്തിന് ഉത്തരം നല്‍കിയില്ലെന്ന പേരിൽ അധ്യാപിക ക്രൂരമായി മര്‍ദ്ദിച്ചത്. ഇതിന് പിന്നാലെ അധ്യാപികയെ പിരിച്ച് വിട്ടു. വിദ്യാർത്ഥികളോടുള്ള അധ്യാപകരുടെ സമീപനത്തിന് വലിയ മാറ്റമൊന്നും സംഭവിച്ചില്ലെന്ന് തെളിയിച്ച ഒരു സംഭവമായിരുന്നു അത്. ഇതിനിടെയാണ് രാജസ്ഥാനിലെ ജയ്പൂരില്‍ നിന്നും മറ്റൊരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. വിദ്യാര്‍ത്ഥികളെ കൊണ്ട് കാല്‍ മസാജ് ചെയ്യിക്കുന്ന ഒരു ടീച്ചറുടെ വീഡിയോയായിരുന്നു അത്. വീഡിയോ വളരെ വേഗം സമൂഹ മാധ്യമങ്ങളില്‍ വൈറലായി. 

ജയ്പൂരിലെ കർതാർപൂരിലെ സർക്കാർ ഹയർ പ്രൈമറി സ്കൂളിൽ നിന്നുള്ള വീഡിയോ വൈറലായതിന് പിന്നാലെ സര്‍ക്കാര്‍ സ്കൂളുകളുടെ അസ്ഥയെ കുറിച്ച് സമൂഹ മാധ്യമങ്ങളില്‍ സജീവ ചര്‍ച്ചയാണ് നടന്നത്. പ്രശാന്ത് റായി എന്ന എക്സ് ഹാന്‍റില്‍ നിന്നും പങ്കുവയ്ക്കപ്പെട്ട വീഡിയോയില്‍ ഒരു ക്ലാസില്‍ റൂമില്‍ കുറച്ച് കുട്ടികള്‍ നിലത്ത് ഇരിക്കുന്നത് കാണാം. ഒപ്പം ഒരു ടീച്ചര്‍ കസേരയിലും ഇരിക്കുന്നു. ഇതിനിടെയില്‍ നിലത്ത് ഒരു തുണി വിരിച്ച് ഒരു ടീച്ചര്‍ കമഴ്ന്ന് കിടക്കുന്നു. ടീച്ചറുടെ കാലില്‍ കയറിനിന്ന് ഒരു ആണ്‍കുട്ടി മസാജ് ചെയ്യുകയും മറ്റൊരു കുട്ടി, അവനെ താഴെ വീഴാതെ സഹായിക്കുന്നതും വീഡിയോയില്‍ കാണാം. 

ദില്ലിയിലെ ഏറ്റവും ദരിദ്രമായ ചേരി, പക്ഷേ, ആതിഥ്യമര്യാദയിൽ തന്നെ അത്ഭുതപ്പെടുത്തിയെന്ന് യൂട്യൂബർ; വീഡിയോ വൈറൽ

5,900 അടി ഉയരത്തിൽ വച്ച് പൈലറ്റായ ഭർത്താവിന് ഹൃദയാഘാതം; പറത്താൻ അറിയില്ലെങ്കിലും 69 -കാരി വിമാനമിറക്കി പക്ഷേ,

എന്നാല്‍, വീഡിയോ വിവാദമായതിന് പിന്നാലെ സംഭവത്തെ കുറിച്ച് അറിയില്ലെന്നാണ് സ്കൂള്‍ പ്രിന്‍സിപ്പള്‍ അഞ്ജു ചൌധരി മാധ്യമങ്ങളോട് പ്രതികരിച്ചത്.  അധ്യാപികയ്ക്ക് സുഖമില്ലെന്നും അതിനാല്‍ അവര്‍ കാല്‍പാദങ്ങൾ മസാജ് ചെയ്യാൻ കുട്ടികളോട് അഭ്യർത്ഥിച്ചിരിക്കാമെന്നും പ്രിന്‍സിപ്പള്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍,സ്കൂള്‍ അധികൃതരോ വിദ്യാഭ്യാസ വകുപ്പോ ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തിറക്കിയിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

എന്നെ കൊല്ലൂ, എന്നെ സഹായിക്കൂ; അലറി വിളിച്ച് വീട്ടിൽ അതിക്രമിച്ച് കയറിയ പോലീസ് ഉദ്യോഗസ്ഥൻ വെടിയേറ്റ് മരിച്ചു
 

Latest Videos
Follow Us:
Download App:
  • android
  • ios