'എന്‍റെ ജീവിതം മൊത്തം ഒരു നുണയാണ്'; കെഎഫ്‍സി ചിക്കന്‍ ഔട്ട്ലെറ്റിലെ വീഡിയോ വൈറല്‍

കെഎഫ്സി ഔട്ട്ലെറ്റുകളിൽ ഉപഭോക്താവിന്‍റെ രുചികളെ ഉത്തേജിപ്പിക്കുന്ന നിരവധി ഡിസ്പ്ലേകളിലൂടെ നമ്മള്‍ കടന്ന് പോകുന്നു.  ഏത് വാങ്ങണമെന്ന ആശങ്കകള്‍.  

Video of changing LED screen display at KFC Chicken outlet goes viral

ത്രമേല്‍ ഉറപ്പുള്ള ചില വിശ്വാസങ്ങള്‍ തകരുമ്പോള്‍ ആളുകള്‍ ഏറെ നിരാശരാകുന്നു.  ആ നിരാശ സാമൂഹിക മാധ്യമത്തില്‍ പങ്കുവയ്ക്കുന്നതോടെ ആഘാതം ഇരട്ടിക്കുന്നു. പറഞ്ഞ് വരുന്നത് കെഎഫ്സി ചിക്കന്‍ ഔട്ട്ലെറ്റുകളെ കുറിച്ചാണ്. കെഎഫ്‍സിയുടെ ഭ്രമിപ്പിക്കുന്ന രുചി അമിതമാകുന്നത് ശരീരത്തിന് നല്ലതല്ലെങ്കിലും നമ്മളില്‍ പലരും പലപ്പോഴും കെഎഫ്സി ഔട്ട്ലെറ്റുകളിലേക്ക് കയറിപ്പോകുന്നു. അവിടെ ഉപഭോക്താവിന്‍റെ രുചികളെ ഉത്തേജിപ്പിക്കുന്ന നിരവധി ഡിസ്പ്ലേകളിലൂടെ നമ്മള്‍ കടന്ന് പോകുന്നു. ഓരോ ഡിസ്പ്ലേകളും ഓരോ രുചി മുകുളങ്ങളെ ഉണര്‍ത്തുന്നു. ഏത് വാങ്ങണമെന്ന ആശങ്കകള്‍. അതെ ഭക്ഷണ പ്രലോഭനത്തിന്‍റെ ഈ കൂറ്റന്‍ ഡിസ്പ്ലേകളെ കുറിച്ചാണ് പറഞ്ഞുവരുന്നത്. 

ഒരു കെഎഫ്സി ഔട്ട്ലെറ്റിലെ ജീവനക്കാര്‍ സ്റ്റാളിന് മുകളിലെ ഡിസ്പ്ലേ മാറ്റുന്ന വീഡിയോ പങ്കുവച്ച് കൊണ്ട് നിഖില്‍ ഗുപ്ത എന്ന എക്സ് ഉപയോക്താവ് ഇങ്ങനെ കുറിച്ചു, 'എന്‍റെ ജീവിതം മൊത്തം ഒരു നുണയാണ്'. കെഎഫ്സി ഔട്ട്ലെറ്റിലെ വീഡിയോയും കുറിപ്പും കൂടിയായതോടെ സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ ട്വീറ്റിന് താഴെ ഒത്തുകൂടി. പോസ്റ്റ് നിമിഷ നേരം കൊണ്ട് വൈറലായി. വീഡിയോയില്‍ ഒരു കെഎഫ്സി ഔട്ട്ലെറ്റിലെ ജീവനക്കാരി ഡിസ്പ്ലേ ബോര്‍ഡ് മാറ്റി മറ്റൊന്ന് വയ്ക്കുന്നു. ഇതിനിടെ 'വാ...വൌ' എന്നൊരു ശബ്ദം കേള്‍ക്കാം. വീഡിയോ തങ്ങളെ നിരാശരാക്കിയെന്നായിരുന്നു നിരവധി സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ കുറിച്ചത്. 

'യഥാര്‍ത്ഥ ജീവിതത്തിലെ ഹീറോ' എന്ന് കുറിപ്പ്; ഹീറോ തന്നെ പക്ഷേ, ചെറിയൊരു തിരുത്തുണ്ട്

ആദ്യമായി കണ്ടപ്പോള്‍ 'What is this' എന്ന് കുട്ടി; 'ഇത് ഞങ്ങൾ എടുത്തെന്ന്' സോഷ്യല്‍ മീഡിയയും

എല്‍ഇഡി ഡിസ്പ്ലേയുള്ള ടിവി സ്ക്രീനുകളായിരുന്നു അതെന്നാണ് തങ്ങള്‍ വിശ്വസിച്ചിരുന്നതെന്നും ഇതുമൊരു തട്ടിപ്പായിരുന്നോ എന്നായിരുന്നു മിക്ക കാഴ്ചക്കാരും എഴുതിയത്.  എന്നാല്‍, എല്ലാ കെഎഫ്സി റസ്റ്റോറന്‍റ് ശൃംഖലകളും അത്തരം രീതികൾ ഉപയോഗിക്കുന്നില്ലെന്നും അവർ യഥാർത്ഥത്തിൽ ഡിജിറ്റൽ സ്‌ക്രീനുകൾ ഉപയോഗിക്കുന്നുണ്ടെന്നും ചില കടുത്ത കെഎഫ്സി ആരാധകരെഴുതി. 'ഇത്തരമൊരു ഡിസ്പ്ലേയെക്കുറിച്ച് തങ്ങൾക്ക് മുമ്പ് അറിവുണ്ടായിരുന്നില്ലെ'ന്ന് ഒരു ഉപയോക്താവ് അവകാശപ്പെട്ടു. 'ഇത്രയും കാലം അവ ടെലിവിഷൻ സ്‌ക്രീനുകളല്ലായിരുന്നോ' എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ ചോദിച്ചത്. 'അവരുടെ മൊനുകളെല്ലാം കുട്ടിക്കാലം മുതലേ ഞങ്ങള്‍ക്ക് അറിയാമായിരുന്നെ'ന്ന് മറ്റൊരാള്‍ തമാശ പറഞ്ഞു. മറ്റ് ചിലര്‍ വീണ് കിട്ടിയ അവസാരം കെഎഫ്സിക്കെതിരെ ഉപയോഗിച്ചു. 'തൊളിലാളികളെ ഇങ്ങനെ പണിയെടുപ്പിക്കാതെ ഡിസ്പ്ലേ സ്ക്രീന്‍ ഓട്ടോ മാറ്റിക്ക് ആക്കാല്ലോ'യെന്ന് ചിലര്‍ എഴുതി. 'എഐയുടെ കാലത്താണ് ഇതൊക്കെ' എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍ തമാശപറഞ്ഞത്. 

'പൊന്ന് കാക്കയല്ലേ... മുന്തിരി തരാം...'; 500 രൂപ തിരികെ കിട്ടാൻ കാക്കയ്ക്ക് കൈക്കൂലി കൊടുക്കുന്ന വീഡിയോ വൈറൽ

Latest Videos
Follow Us:
Download App:
  • android
  • ios