'അമ്പമ്പോ... പൂച്ചയുടെ നാക്ക് !! പൂച്ചയുടെ നാവിന്‍റെ ഞെട്ടിക്കുന്ന ക്ലോസപ്പ് ദൃശ്യങ്ങൾ കാണാം
ഈ കാഴ്ച ആദ്യമായി കാണുന്നവരാണെങ്കിൽ തീർച്ചയായും അത് നിങ്ങളിൽ അല്പം അമ്പരപ്പും ഭയവും ഒക്കെ നിറയ്ക്കും. 'അയ്യോ ഇങ്ങനെ ആയിരുന്നോ പൂച്ചയുടെ നാവ്' എന്ന് ചിന്തിച്ചു പോകും.
പുറമേ നിന്ന് നോക്കുമ്പോൾ വളരെ ഭംഗിയുള്ള ജീവികളാണ് പൂച്ചകൾ. ആയിരക്കണക്കിന് നൂറ്റാണ്ടുകളായി മനുഷ്യനോട് ഏറെ ഇണങ്ങി ജീവിക്കുന്ന മൃഗങ്ങളാണിവ. എന്നാൽ നിങ്ങൾ എപ്പോഴെങ്കിലും പൂച്ചയുടെ നാവുകൾ സൂക്ഷ്മമായി പരിശോധിച്ചിട്ടുണ്ടോ? പരിശോധിച്ചിട്ടുണ്ടെങ്കിൽ ആ കാഴ്ച ചിലപ്പോൾ നിങ്ങളുടെ കാഴ്ചപ്പാടുകളെ തന്നെ മാറ്റിയേക്കാം. കാരണം അല്പം ഭയാനകമായ ഒരു കാഴ്ച തന്നെയാണ് അത് സമ്മാനിക്കുന്നത്. ഇനി പൂച്ചയുടെ നാവ് അത്ര സൂക്ഷ്മമായി കണ്ടിട്ടില്ലാത്തവരാണെങ്കിൽ ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ.
വെറ്റ് പീറ്റർ കാർലോസ് എന്ന സാമൂഹിക മാധ്യമ ഉപയോക്താവ് ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തതാണ് ഈ വീഡിയോ. ഒരു പൂച്ചയുടെ നാവിന്‍റെ ക്ലോസപ്പ് ദൃശ്യങ്ങളാണ് അദ്ദേഹം പകർത്തിയിരിക്കുന്നത്. ഈ കാഴ്ച ആദ്യമായി കാണുന്നവരാണെങ്കിൽ തീർച്ചയായും അത് നിങ്ങളിൽ അല്പം അമ്പരപ്പും ഭയവും ഒക്കെ നിറയ്ക്കും. 'അയ്യോ ഇങ്ങനെ ആയിരുന്നോ പൂച്ചയുടെ നാവ്' എന്ന് ചിന്തിച്ചു പോകും. പൂച്ചയുടെ നാവിലെ പാപ്പില്ലെ എന്നറിയപ്പെടുന്ന ആകർഷകമായ സവിശേഷത വെളിപ്പെടുത്തുന്നതാണ് ഈ വീഡിയോ. സ്പൈക്കുകൾ പോലെയാണ് പൂച്ചയുടെ നാവിൽ 'പാപ്പില്ലെ' കാണപ്പെടുന്നത്. ഇത് അവയുടെ ശരീരത്തെ വൃത്തിയായി സൂക്ഷിക്കുന്നതിലും ഭക്ഷണം കഴിക്കുന്നതിലും നിർണായക പങ്കു വഹിക്കുന്നു. ഈ സ്പൈക്കുകൾ വലിയ അളവിൽ ഉമിനീർ വായിൽ നിന്ന് രോമങ്ങളിലേക്ക് മാറ്റുന്നു, ഇത് പൂച്ചയുടെ ചർമ്മത്തെ ശുദ്ധീകരിക്കുക മാത്രമല്ല ശരീര താപനില കുറയ്ക്കുകയും ചെയ്യുന്നുവെന്ന് നാഷണൽ ജിയോഗ്രാഫിക് പറയുന്നു.
നിങ്ങളുടെ ഉത്തരം തെറ്റും ! പൂച്ചകള്‍ക്ക് എത്ര മുഖ ഭാവങ്ങള്‍ പ്രകടിപ്പിക്കാന്‍ പറ്റും?
'മരിച്ചവരുടെ പുസ്തകം' കണ്ടെത്തി; ഈജിപ്ഷ്യന്‍ സെമിത്തേരിയില്‍ കുഴിച്ചിട്ട നിലയില്‍ !
സാമൂഹിക മാധ്യമത്തില്‍ വളരെ വേഗത്തിൽ ശ്രദ്ധിക്കപ്പെട്ട ഈ വീഡിയോ ഇതിനോടകം തന്നെ നിരവധി ആളുകൾ കാണുകയും പ്രതികരണങ്ങൾ അറിയിക്കുകയും ചെയ്തിട്ടുണ്ട്. വീഡിയോ കണ്ട ചിലർ പൂച്ചയുടെ നാവിന്‍റെ ഘടന കണ്ട് അമ്പരപ്പ് പ്രകടിപ്പിച്ചപ്പോൾ മറ്റൊരു വിഭാഗം പൂച്ചയുടെ നാവിന്‍റെ പ്രത്യേകതകളെക്കുറിച്ച് കൂടുതലാറിയാൻ ആഗ്രഹം പ്രകടിപ്പിച്ചു. ഈ പാപ്പില്ലകൾക്ക് ഇനിയുമുണ്ട് ഏറെ അതിശയകരമായ ഉപയോഗങ്ങൾ. എല്ലുകളിൽ നിന്ന് മാംസം നീക്കം ചെയ്യാൻ അവ മികച്ചതാണ്, ഇത് ഇരയിൽ നിന്ന് പരമാവധി പോഷണം ഏറ്റവും വേഗത്തിലും കാര്യക്ഷമമായും വേർതിരിച്ചെടുക്കാൻ സഹായിക്കുന്നു. വളരെ വേഗത്തിൽ വെള്ളം കുടിക്കാനും പൂച്ചകളെ സഹായിക്കുന്നതും നാവുകളുടെ ഈ പ്രത്യേകതയാണ്. ശരീരത്തിലെ രോമങ്ങൾ പൂച്ച ചീകി ഒതുക്കുന്നതും ഈ പാപ്പില്ലകള്‍ കൊണ്ടാണെന്ന് ക്യാറ്റ്സ് പ്രൊട്ടക്ഷൻ പറയുന്നു.
ടൈം ട്രാവല്‍ സാധ്യമോ? ഏറ്റവും പുതിയ പഠനം നിങ്ങളുടെ സങ്കല്പങ്ങളെ തകിടം മറിക്കും !