വിവാഹ ശേഷം വരന്‍റെ വീട്ടിലേക്ക് പോകാന്‍ വിസമ്മതിച്ച വധുവിനെ ചുമന്ന് സഹോദരന്‍; വീഡിയോ വൈറല്‍

വധുവിന്‍റെ കരച്ചില്‍ ആരുടെയും ഉള്ളുലയ്ക്കും. വീഡിയോ കണ്ട പലരും കുറിച്ചത് ഹൃദയഭേദകമായ രംഗമെന്നായിരുന്നു.  

Video of brother carrying bride who refused to go grooms home after marriage goes viral


വിവാഹം ഓരോരുത്തരുടെയും ജീവിതത്തിലെ നിര്‍ണ്ണായകമായ ഒരു നിമിഷമാണ്. പ്രത്യേകിച്ചും ആദ്യ വിവാഹം. ജനിച്ച് വളര്‍ന്നുവന്ന ചുറ്റുപാടും വീടും വീട്ടുകാരെയും വിട്ടെറിഞ്ഞ് ഒരു ദിവസം തികച്ചും അന്യമായ മറ്റൊരു കുടുംബത്തേക്ക് പറിച്ച് നടുകയെന്നാല്‍ അതത്ര നിസാരമായ ഒന്നല്ല. നിലവിലെ വിവാഹ ചടങ്ങികളിലെ ആഘോഷങ്ങളുടെ ആധിക്യം ഈ വിരഹ തീവ്രത വര്‍ദ്ധിപ്പിക്കുന്നു. വിവാഹാനന്തരം വരന്‍റെ വീട്ടിലേക്കുള്ള യാത്രയില്‍ വധുക്കളെല്ലാവരും അറിഞ്ഞോ അറിയാതെയോ കണ്ണ് നിറഞ്ഞ് വൈകാരികമായ അന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നതോടെ ചടങ്ങിന് വൈകാരികമായൊരു തലം കൂടി വന്ന് നിറയുന്നു. ഇത്തരമൊരു വൈകാരിക നിമിഷത്തില്‍ വിവാഹാനന്തരം വരന്‍റെ വീട്ടിലേക്ക് പോകാന്‍ വധു വിസമ്മതിച്ചാല്‍? അതെ അത്തരൊരു നിമിഷത്തിലൂടെ കടന്ന് പോയ വധുവിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളേറ്റെടുത്തു. 

'ഹൃദയഭേദകമായ ഈ രംഗം കാണാൻ പോലും എനിക്ക് കഴിയില്ല.' എന്ന കുറിപ്പോടെ ആര്‍ജെ റിയ എന്ന എക്സ് ഹാന്‍റില്‍ നിന്നുമാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വീഡിയോ ഇതിനകം രണ്ട് ലക്ഷത്തിലേറെ പേര്‍ കണ്ടു കഴിഞ്ഞു. വീഡിയോയില്‍ ഒരു വീട്ടില്‍ നിന്നും മൂന്നാല് കുട്ടികള്‍ ഇറങ്ങി വരുന്നത് കാണാം. പിന്നാലെ രണ്ട് പേര്‍ ചേര്‍ന്ന് വധുവുമായി വീട്ടിന് പുറത്തേക്ക് വരുന്നു. വധു ഇതിനിടെ കൊച്ച്  കുട്ടികളെ പോലെ കരഞ്ഞ് കൊണ്ട് പിന്നോട്ട് വലിക്കുന്നതും കാണാം. ഇടയ്ക്ക് വധുവിന്‍റെ സഹോദരന്‍, അവളെ തന്‍റെ ചുമലിലേക്ക് പിടിച്ച് കിടത്തുകയും വളരെ വേഗം കാറിന് സമീപത്തേക്ക് പോവുകയും ചെയ്യുന്നു. എന്നാല്‍, വധു കാറില്‍ കയറാതെ കൈ കൊണ്ട് തള്ളി രക്ഷപ്പെടാന്‍ ശ്രമിക്കുന്നു. ഇതിനിടെ സഹോദരനും ചില സ്ത്രീകളും ചേര്‍ന്ന് വധുവിനെ കാറില്‍ തള്ളിക്കയറ്റുന്നതോടെ വീഡിയോ അവസാനിക്കുന്നു. 

ഞെട്ടിക്കുന്ന ദൃശ്യങ്ങൾ; ഫോണിൽ സംസാരിച്ച് റെയില്‍വേ ട്രാക്ക് മുറിച്ച് കടക്കവെ തലനാരിഴയ്ക്ക് ഒരു രക്ഷപ്പെടല്‍

പഴക്കം 6,000 വര്‍ഷം; സ്കാൻഡിനേവിയയിലെ ആദ്യകാല കർഷകരുടെ വീടുകള്‍ കണ്ടെത്തി

'ശരിക്കും വളരെ ഹൃദ്യം' എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ കുറിച്ചത്. 'ഇത് വളരെ ഹൃദയഭേദകമായ ഒരു രംഗമാണ്. പക്ഷെ ഇത് അല്പം കൂടുതലാണ്.'  മറ്റൊരു കാഴ്ചക്കാരന്‍ എഴുതി. 'ആരെങ്കിലും മരിക്കുമ്പോൾ പോലും ഞാൻ കരയാറില്ല, പക്ഷേ, ഒരു പെൺകുട്ടി എന്നോട് വിടപറയുമ്പോൾ എനിക്ക് കരച്ചിൽ നിർത്താൻ കഴിയില്ല.' മറ്റൊരു കാഴ്ചക്കാരന്‍ കുറിച്ചു. മറ്റൊരു കാഴ്ചക്കാരന്‍ ഈ അഭിപ്രായത്തെ പിന്‍താങ്ങിയത് 'നിങ്ങൾ പറഞ്ഞത് തികച്ചും ശരിയാണ്... അങ്ങനെയൊരു വിടവാങ്ങൽ ഉണ്ടെങ്കിൽ, ബക്കറ്റ് നിറയും' എന്ന് കുറിച്ച് കൊണ്ടായിരുന്നു. 

വയോധികനായ ശാസ്ത്രജ്ഞനെയും ഭാര്യയെയും പട്ടാപ്പകൽ ബന്ദികളാക്കി, കൊറിയർ ബോയ്സെന്ന് പറഞ്ഞെത്തിയവർ കവർന്നത് 2 കോടി

Latest Videos
Follow Us:
Download App:
  • android
  • ios