'ഒന്ന് മറ്റൊന്നിനെ...'; മുതല കുഞ്ഞിന്‍റെ തല കടിച്ച് പിടിച്ച് നിലത്തടിച്ച് കൊലപ്പെടുത്തുന്ന മുതലയുടെ വീഡിയോ

കൂട്ടായ്മയ്ക്കിടയിലെ ജീവിതം 'എന്തൊക്കെ ചെയ്യാം, എന്തൊക്കെ ചെയ്യരുത്' എന്ന തരത്തിലുള്ള നിയന്ത്രണങ്ങള്‍ വ്യക്തിയുടെയും സമൂഹത്തിന്‍റെയും സുഗമമായ പ്രവര്‍ത്തനത്തിന് അവശ്യമായി മാറി. ഇത്തരം നിയന്ത്രണങ്ങളിലൂടെ നൂറ്റാണ്ടുകളായി കടന്ന് വന്നാണ് ഇന്ന് കാണുന്ന മനുഷ്യന്‍ രൂപപ്പെട്ടത്

Video of big crocodile eating baby crocodile goes viral


നുഷ്യന്‍ സാമൂഹിക ജീവിതം ആരംഭിക്കുന്നത് മുതലാണ്. അലിഖിതമായ ചില നിയന്ത്രണങ്ങള്‍ സ്വയം രൂപപ്പെടുത്തിത്തുടങ്ങുന്നത്. ഈ സാമൂഹിക ജീവിതം പതുക്കെ ഗ്രാമങ്ങളായി വളരുന്നതോടെ മനുഷ്യര്‍ക്കിടയല്‍ അരുതായ്മകളുടെ നിരവധി നിയന്ത്രണങ്ങള്‍ രൂപപ്പെടുന്നു. കൂട്ടായ്മയ്ക്കിടയിലെ ജീവിതം 'എന്തൊക്കെ ചെയ്യാം, എന്തൊക്കെ ചെയ്യരുത്' എന്ന തരത്തിലുള്ള നിയന്ത്രണങ്ങള്‍ വ്യക്തിയുടെയും സമൂഹത്തിന്‍റെയും സുഗമമായ പ്രവര്‍ത്തനത്തിന് അവശ്യമായി മാറി. ഇത്തരം നിയന്ത്രണങ്ങളിലൂടെ നൂറ്റാണ്ടുകളായി കടന്ന് വന്നാണ് ഇന്ന് കാണുന്ന മനുഷ്യന്‍ രൂപപ്പെട്ടത്. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമാണ് ഭൂമിയിലെ മറ്റ് ജീവജാലങ്ങള്‍. അവിടെ വിശപ്പും കരുത്തുമാണ് ജീവിതം തീരുമാനിക്കുന്നത്. അത്തരമൊരു വീഡിയോ സാമൂഹിക മാധ്യമമായ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ നിരധി കാഴ്ചക്കാര്‍ അസ്വസ്ഥരായി. 'എന്തു കൊണ്ട് ഇങ്ങനെ?' എന്ന ചോദ്യത്തോടെ കാഴ്ചക്കാര്‍ തങ്ങളുടെ അസ്വസ്ഥത പങ്കുവച്ചു. 

therealtarzann എന്ന ഇന്‍സ്റ്റാഗ്രാം ഉപഭാക്താവ്, 'വലിയ മുതല ചെറിയ മുതലയെ തിന്നുന്നു.' എന്ന കുറിപ്പോടെ വീഡിയോ പങ്കുവച്ചപ്പോള്‍ കാഴ്ചക്കാര്‍ അസ്വസ്ഥരായി. കാടിനുള്ളിലെ ഒരു ചെറിയ തോട്ടിനോട് ചേര്‍ന്ന പ്രദേശമാണ് വീഡിയോയില്‍  കാണുക. തോട്ടിലെ ഒരു സാമാന്യം വലിയൊരു മുതലയുടെ വായില്‍ ഒരു മുതല കുഞ്ഞിനെ കാണാം. ഓരോ തവണയും തന്‍റെ വായിലുള്ള കുഞ്ഞു മുതലയെ കൂടുതല്‍ ശരിയായ രീതിയില്‍ കടിച്ച് പിടിക്കാനായി മുതല ശ്രമിക്കുന്നു. അതിന് ശേഷം പതുക്കെ വെള്ളത്തില്‍ നിന്നും കരയിലേക്ക് കയറിയതിന് പിന്നാലെ പെട്ടെന്ന്  മുതല കുഞ്ഞിനെ നിലത്തടിച്ച് മരിച്ചെന്ന് ഉറപ്പ് വരുത്തുന്നു. ഇതിനിടെ ഭയന്ന് പോയ വീഡിയോഗ്രാഫറുടെ ശബ്ദവും കേള്‍ക്കാം. ഇടയ്ക്ക് ഫോണ്‍ ചലിക്കുമ്പോള്‍ വള്ളത്തിന്‍റെ മുന്‍ഭാഗവും വീഡിയോയില്‍ പതിയുന്നു. 

1,368 കോടിയുടെ ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങിയ സാന്‍റിയാഗോ മാര്‍ട്ടിന്‍, ആരാണ് ഇയാള്‍?

പാര്‍സല്‍ വന്നത് ചൈനയില്‍ നിന്നും, തുറന്ന ബ്രിട്ടീഷുകാരന്‍ ഇറങ്ങിയോടി

'അവരെന്തിനാണ് അവരെ തന്നെ തിന്നുന്നത്' എന്നായിരുന്നു ഒരു കാഴ്ചക്കാരി കുറിച്ചത്. 'അവയുടെ ഇത്രയും അക്രമണാത്മകമായ രീതികള്‍ കാഴ്ചക്കാര്‍ക്ക് വേണ്ടിയാണെന്ന് അത് ഹാനിബാൾ അലക്‌ടർഗേറ്ററാണ്,' മറ്റൊരാള്‍ എഴുതി. 'കാട് ഭ്രാന്ത് പിടിപ്പിക്കുന്നിടമാണ്,' മറ്റൊരു കാഴ്ചക്കാരന്‍ കുറിച്ചു. 'രണ്ട് മുതലകൾ നദിയിൽ പ്രവേശിച്ചു, പക്ഷേ ഒരെണ്ണം മാത്രമാണ് പുറത്തുവന്നത്... മറ്റേയാളുടെ വാലിലൂടെ! ' വേറൊരു കാഴ്ചക്കാരനെഴുതി. 'മുതല മുതലയെ തിന്നുന്നു. ലോകം സ്വയം തന്നെ. ഇവിടെ ആരും സുരക്ഷിതരല്ല.' ഒരു കാഴ്ചക്കാരന്‍ തീര്‍ത്തും അസ്വസ്ഥനായി കുറിച്ചു. 'വീഡിയോ റെക്കോര്‍ഡ് ചെയ്യുന്നുണ്ടെന്ന് അവര്‍ക്ക് അറിയാം. ഇതെല്ലാം ഒരു ഷോയല്ലേ..' സ്വയം സമാധാനിപ്പിക്കാനെന്ന വണ്ണം മറ്റൊരു കാഴ്ചക്കാരനെഴുതി. പ്രാണികളും മുതലകളും സസ്തനികളും അടങ്ങിയ വന്യമൃഗങ്ങള്‍ ഭക്ഷണത്തിനായി ജിവനുള്ളവയെ ഇരകളാക്കുന്നു. പലപ്പോഴും ഇത്തരം സന്ദര്‍ഭങ്ങളില്‍ വിശപ്പും കരുത്തുമാണ് പ്രധാനം. 

ശമ്പളം മോഷ്ടിച്ചെന്ന് പരാതി പറഞ്ഞു; മുൻതൊഴിലുടമ ശമ്പള ചെക്കിൽ 'മോഷ്ടാവ്' എന്നെഴുതിയെന്ന് പാർക്കിൻസൺസ് രോഗി

Latest Videos
Follow Us:
Download App:
  • android
  • ios