Asianet News MalayalamAsianet News Malayalam

ബാങ്ക് ഡെപ്പോസിറ്റ് സ്ലിപ്പില്‍ 'തുലാം' രാശി ; 'വൈറല്‍ തട്ടിപ്പെന്ന്' സോഷ്യല്‍ മീഡിയ


'ബാങ്ക് ജീവനക്കാർ ഞെട്ടി' എന്ന കുറിപ്പോടെ പങ്കുവയ്ക്ക്പ്പെട്ട വീഡിയോ വൈറലായതിന് പിന്നാലെ സമൂഹ മാധ്യമ ഉപയോക്താക്കള്‍ ചേരി തിരിഞ്ഞു

Video of bank deposit slip with Thulam written on it is a viral fraud says social media
Author
First Published Jun 30, 2024, 8:15 AM IST

ടുത്ത കാലം വരെ മലയാളത്തില്‍ പഴയ തലമുറയിലെ ആളുകള്‍ 'ശ്രീ' എന്നായിരുന്നു ഒപ്പിട്ടിരുന്നത്. ഇന്നും പലരും ബാങ്ക് അക്കൌണ്ട് ഫോമുകളിലെ സങ്കീര്‍ണത കാരണം നിരവധി തെറ്റുകള്‍ വരുത്തുന്നു. ഇതിനിടെയാണ് സമൂഹ മാധ്യമങ്ങളില്‍ വിചിത്രമായ ഒരു ബാങ്ക് അക്കൌണ്ട് റെസീറ്റ് വൈറലായത്. ബാങ്കിന്‍റെ റെസീറ്റ് ഫോം എല്ലാ വിവരങ്ങളും ചേര്‍ത്ത് പൂരിപ്പിച്ചെങ്കിലും എത്രയാണ് പണം എന്ന് എഴുതേണ്ടിടത്ത് അവര്‍ തികച്ചും വിചിത്രമായ ഒന്നാണ് എഴുതി വച്ചത്. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടതോടെ ഏറെ പേരുടെ ശ്രദ്ധനേടി. 

ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവയ്ക്കപ്പെട്ട വീഡിയോയില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നുള്ള ഡെപ്പോസിറ്റ് സ്ലിപ്പാണ് കാണിക്കുന്നത്. ഇതില്‍  സംഗീത എന്ന പേര് എഴുതിയിരിക്കുന്നത് കാണാം. ഡേറ്റും ബാങ്ക് അക്കൌണ്ട് നമ്പറും കൃത്യമായി എഴുതിയിരിക്കുന്നു. തുക വാക്കുകളില്‍ എഴുതേണ്ടിടത്ത് 'ദോ ഹസാർ' (രണ്ടായിരം) എന്നും എഴുതിയിട്ടുണ്ട്. പക്ഷേ. അക്കത്തില്‍ തുക എഴുതേണ്ടിടത്ത് അവര്‍ 'തുലാം' എന്നായിരുന്നു എഴുതിയിരുന്നത്. അവര്‍ ഒരു മാസത്തിന്‍റെ പേരാണ് എഴുതിയിരുന്നത്. അക്കത്തില്‍ പണം എഴുതേണ്ട കോളത്തിന് മുകളിലായി 'എമൌണ്ട്' എന്ന് ഇംഗ്ലീഷിനും 'രാശി' എന്ന് ഹിന്ദിയിലും പ്രിന്‍റ് ചെയ്തിരുന്നു. ഇത് കണ്ട് തെറ്റിദ്ധരിച്ച സ്ത്രീ തന്‍റെ രാശിയായ 'തുലാം' എഴുതി. ജൂൺ 18 ആണ് സ്ലിപ്പിലെ ഡേറ്റായി നല്‍കിയിരുന്നത്. 

സൊമാറ്റോ ഡെലിവറി ഏജന്‍റ് ഭക്ഷണ പാക്കറ്റ് മോഷ്ടിക്കുന്ന സിസിടിവി ദൃശ്യം; ക്ഷമാപണം നടത്തി കമ്പനി

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Prem Yadav (@smartprem19)

എടുത്തുകൊണ്ടു പോകാൻ തയ്യാറാണോ? എങ്കിൽ 17 മുറികളുള്ള ഈ മാളിക സൗജന്യമായി വാങ്ങിക്കാം

'ബാങ്ക് ജീവനക്കാർ ഞെട്ടി' എന്ന കുറിപ്പോടെ പങ്കുവയ്ക്ക്പ്പെട്ട വീഡിയോ വൈറലായതിന് പിന്നാലെ സമൂഹ മാധ്യമ ഉപയോക്താക്കള്‍ ചേരി തിരിഞ്ഞു. ചിലര്‍ ജ്യോതിഷ പഠനത്തിലേക്കും തുലാം രാശിയില്‍ ജനിച്ച സംഗീതയെ കുറിച്ചും തമാശ കുറിപ്പുകളെഴുതി.  എന്നാല്‍ മറ്റ് ചില ഉപയോക്താക്കള്‍ വീഡിയോ തികഞ്ഞ തട്ടിപ്പാണെന്ന് എഴുതി. വൈറലാകാനുള്ള ശ്രമത്തിന്‍റെ ഭാഗം മാത്രമാണ് വീഡിയോ എന്നായിരുന്നു രണ്ടാമത്തെ വിഭാഗത്തിന്‍റെ നിരീക്ഷണം. രണ്ട് ഭാഗങ്ങളുള്ള സ്ലിപ്പാണ് എസ്ബിടിയില്‍ ഉപയോഗിക്കുന്നത്. ഇതില്‍ രണ്ട് ഭാഗവും പൂരിപ്പിച്ച് നല്‍കിയാല്‍ ആദ്യ പകുതിയില്‍ സീല്‍ അടിച്ച് ഒപ്പിട്ടതിന് ശേഷമാണ് ഉപഭോക്താവിന് തിരികെ നല്‍കുന്നത്. എന്നാല്‍ വീഡിയോയിലെ സ്ലിപ്പില്‍ അത്തരത്തില്‍ സീലുകളോ ബാങ്ക് ഉദ്യോഗസ്ഥരുടെ ഒപ്പോ അത്തരത്തിലൊന്നും തന്നെ ഉണ്ടായിരുന്നില്ല. സമൂഹ മാധ്യമങ്ങളില്‍ വൈറലാകാനുള്ള ചില അടവുകള്‍ മാത്രമാണിതൊക്കെ എന്നായിരുന്നു രണ്ടാമത്തെ വിഭാഗത്തിന്‍റെ നിരീക്ഷണം. 

ഇന്ത്യൻ വിദ്യാർത്ഥി യുഎസ് സ്കോളർഷിപ്പിനായി അച്ഛന്‍റെ വ്യാജ മരണ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചെന്ന് കേസ്
 

Latest Videos
Follow Us:
Download App:
  • android
  • ios