'ചൂട് കാലത്ത് വെള്ളം കണ്ടാല്‍...'; ചെളിക്കുഴിയില്‍ തിമിര്‍ക്കുന്ന ആനക്കുട്ടിയുടെ വീഡിയോ വൈറല്‍
ശക്തമായ വേനലിനിടെ പേയ്ത മഴയില്‍ ഒലിച്ച് വന്ന ചെളില്‍ മുങ്ങാം കുഴിയിട്ടും മലക്കം മറിഞ്ഞുമുള്ള കുട്ടിയാനയുടെ കുളി കാഴ്ചക്കാരെ ഏറെ ആകര്‍ഷിച്ചു
ആനക്കുട്ടികളുടെ പല പെരുമാറ്റങ്ങളും മനുഷ്യരെ രസിപ്പിക്കാറുണ്ട്. ആനവളര്‍ത്ത് കേന്ദ്രങ്ങളിലെയും ദേശീയ പാര്‍ക്കുകളിലെയും ആനക്കുട്ടികളുടെ ഇത്തരം വീഡിയോകള്‍ ഇതിനകം സാമൂഹിക മാധ്യമങ്ങളിലൂടെ ആനപ്രേമികളുടെ മനം കവര്‍ന്നവയാണ്. അക്കൂട്ടത്തിലേക്ക് 32 സെക്കന്‍റ് മാത്രമുള്ള ഒരു വീഡിയോ കൂടി എത്തുകയാണ്. പർവീൺ കസ്വാൻ ഐഎഫ്എസ് തന്‍റെ എക്സ് അക്കൌണ്ടിലൂടെ പങ്കുവച്ച വീഡിയോയാണ് സാമൂഹിക മാധ്യമ ഉപയോക്താക്കളുടെ മനം കവര്‍ന്നത്. ഒരു ചെറിയൊരു അരുവിയില്‍ കളിക്കുന്ന ആനക്കുട്ടിയുടെ വീഡിയോ ഒറ്റ ദിവസത്തിനുള്ളില്‍ നാല്പതിനായിരത്തില്‍ കൂടുതല്‍ ആളുകള്‍ കണ്ടു കഴിഞ്ഞു.
ശക്തമായ വേനലിനിടെ പേയ്ത മഴയില്‍ ഒലിച്ച് വന്ന ചെളില്‍ മുങ്ങാം കുഴിയിട്ടും മലക്കം മറിഞ്ഞുമുള്ള കുട്ടിയാനയുടെ കുളി കാഴ്ചക്കാരെ ഏറെ ആകര്‍ഷിച്ചുവെന്നതിന് തെളിവാണ് വീഡിയോയ്ക്ക് താഴെ വന്ന കമന്‍രുകള്‍. വീഡിയോ പങ്കുവച്ച് കൊണ്ട് പര്‍വീണ്‍ ഇങ്ങനെ എഴുതി,'ഫീല്‍ഡില്‍ വച്ച് ഈ ആനക്കുട്ടിയെ നദിയിൽ സന്തോഷം കണ്ടെത്തുന്നത് കാണാനിടയായി. അവശ്യവസ്തുക്കള്‍ മാത്രം.' പിന്നാലെ നിരവധി പേര്‍ തങ്ങളുടെ സന്തോഷവും ആശങ്കയും പങ്കുവച്ചു.
ലോണിൽ ഒപ്പിടാനായി 'മരിച്ച' അമ്മാവനെ ബാങ്കിലെത്തിച്ചു, കേസ്; ഒടുവിൽ സത്യം തുറന്ന് പറഞ്ഞ് യുവതി
ജീവശാസ്ത്രപരമായി പുരുഷന്‍; യുവതി തിരിച്ചറിഞ്ഞത് വിവാഹത്തിന് തൊട്ടുമുമ്പ്
'അങ്ങനെയാണ് നിങ്ങൾ ബാല്യകാല ഓർമ്മകൾ ഉണ്ടാക്കുന്നത്...' എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയത്. ' വളരെ മനോഹരമായ കാഴ്ച' എന്നായിരുന്നു മറ്റൊരു കുറിപ്പ്. 'ലക്ഷ്വറി' എന്നായിരുന്നു ഒരു കാഴ്ചക്കാരി കുറിച്ചത്. 'മനോഹരമായ പല വസ്തുക്കളും വളരെ ലളിതമായാണ് നിലനില്‍ക്കുന്നത്. എന്നാല്‍ മനുഷ്യര്‍ അതിനെ സങ്കീർണ്ണമാക്കുന്നു.' ഒരു കാഴ്ചക്കാരനെഴുതി. ചിലര്‍ ആനക്കുട്ടി ഒറ്റയ്ക്കാണോയെന്ന് ആശങ്കപ്പെട്ടു. 'ആനക്കൂട്ടത്തിന്‍റെ കാര്യമോ? അവർ ഈ ആനക്കുട്ടിയുടെ അടുത്താണോ?' ഒരു കാഴ്ചക്കാരന്‍ ചോദിച്ചു. അതേസമയം എക്സില്‍ നിന്നും വ്യത്യസ്തമായ മറ്റൊരു വീഡിയോ പര്‍വീൺ തന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൌണ്ടിലൂടെ പങ്കുവച്ചു. വിശാലമായ കാട്ടിലൂടെ ആരുടെയും ശല്യമില്ലാതെ അലഞ്ഞ് നടക്കുന്ന ഒരു ആനക്കൂട്ടത്തന്‍റെ ഡ്രോണ്‍ വീഡിയോയായിരുന്നു അത്.