മനുഷ്യന്‍റെ മാത്രമല്ല, സിംഹത്തിന്‍റെ ഹൃദയമിടിപ്പും അളക്കും, ആപ്പിള്‍ വാച്ച്; വീഡിയോ വൈറല്‍
മനുഷ്യന്‍റെ ഹൃദയമിടിപ്പ് അളക്കാന്‍ ആപ്പിള്‍ വാച്ച് ഫോട്ടോപ്ലെത്തിസ്‌മോഗ്രഫി (Photoplethysmography) സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്.
മനുഷ്യന്‍റെ ഹൃദയമിടിപ്പും ബ്ലഡ് പ്രഷറും അളക്കാന്‍ കഴിയുന്ന സ്മാര്‍ട്ട് വാച്ചുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. എന്നാല്‍, ഇതേ വാച്ച് ഉപയോഗിച്ച് സിംഹത്തിന്‍റെ ഹൃദയമിടിപ്പ് അളന്നെന്ന മൃഗഡോക്ടറുടെ വെളിപ്പെടുത്തല്‍ സമൂഹ മാധ്യമങ്ങളില്‍ ഏറെ പേരുടെ ശ്രദ്ധ നേടി. ഓസ്‌ട്രേലിയയിലെ ഒരു മൃഗഡോക്ടറാണ് സിംഹത്തിന്‍റെ നാവില്‍ ആപ്പിള്‍ സ്മാര്‍ട്ട് വാച്ച് കെട്ടി അതിന്‍റെ ഹൃദയമിടിപ്പ് അളന്നത്. കാട്ടിലെ ഡോക്ടര്‍ (Jungle Doctor) എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയില്‍ ഉറങ്ങിക്കിടക്കുന്ന ഒരു സിംഹത്തിന്‍റ നാവില്‍ ആപ്പിള്‍ വാച്ച് കെട്ടിയിരിക്കുന്നത് കാണാം. സിംഹം ഉറക്കത്തില്‍ കൂർക്കം വലിക്കുന്ന ശബ്ദവും വീഡിയോയില്‍ കേള്‍ക്കാം.
സാങ്കേതിക വിദ്യയുടെ പുതിയ ഉപയോഗം മൃഗസംരക്ഷണത്തിലെ ശ്രദ്ധേയമായ സാധ്യതകളെ എടുത്തുകാണിക്കുന്നുവെന്ന് ഡോ. ബ്യൂട്ടിംഗ് ചൂണ്ടിക്കാണിച്ചു. അദ്ദേഹം ഇന്‍സ്റ്റാഗ്രാമില്‍ ഇങ്ങനെ എഴുതി, '@ആപ്പിൾ വാച്ചിന് സിംഹത്തിന്‍റെ ഹൃദയമിടിപ്പ് അളക്കാൻ കഴിയും. നിങ്ങൾ അതിന്‍റെ നാവിൽ കെട്ടുകയാണെങ്കിൽ... ഒരു യഥാർത്ഥ 'സാങ്കേതികവിദ്യ സംരക്ഷണത്തെ കണ്ടെത്തുന്നു.' എന്നാല്‍ ഇത് ആദ്യമായല്ല ഒരു മൃഗത്തിന്‍റെ ഹൃദയമിടിപ്പ് അളക്കാന്‍ സാങ്കേതിക വിദ്യയെ ആശ്രയിക്കുന്നത്. പ്രശസ്ത വൈൽഡ് ലൈഫ് വെറ്ററിനറി ഡോ.ഫാബിയോള ക്യൂസാഡയെ ആപ്പിള്‍ വാച്ച് ആനയുടെ ചെവിയിൽ ഘടിപ്പിച്ച് ആദ്യമായി ആനയുടെ ഹൃദയമിടിപ്പ് അളന്നിരുന്നു. മൃഗങ്ങളില്‍ പ്രത്യേകിച്ചും വന്യമൃഗങ്ങളിൽ ആരോഗ്യ നിരീക്ഷണത്തിന് നേരിട്ടിരുന്ന വെല്ലുവിളിയെ മറികടക്കാന്‍ ഈ രീതി സുരക്ഷിതവും ഫലപ്രദവുമായ പരിഹാരമാണ്.
'ചട്ണി'യിൽ മുടി, തെലങ്കാനയിലെ ജനപ്രിയ റെസ്റ്റോറന്‍റ് 'ചട്ണീസി'ന് 5,000 രൂപ പിഴ
വിവാഹ ചടങ്ങിനിടെ വരന്‍റെ ലഹരി ഉപയോഗം; യുപിയില്‍ വരനെയും കുടുംബത്തെയും ബന്ദിയാക്കി വധുവിന്‍റെ കുടുംബം
മനുഷ്യന്‍റെ ഹൃദയമിടിപ്പ് അളക്കാന്‍ ആപ്പിള്‍ വാച്ച് ഫോട്ടോപ്ലെത്തിസ്‌മോഗ്രഫി (Photoplethysmography) സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്. പച്ച, ചുവപ്പ് ലൈറ്റുകളുപയോഗിച്ചാണ് ഈ സാങ്കേതിക വിദ്യ പ്രവര്‍ത്തിക്കുന്നത്. അതായത് രക്തം പച്ച വെളിച്ചതെ ആഗിരണം ചെയ്യുമ്പോള്‍ ചുവന്ന വെളിച്ചത്തെ പ്രതിഫലിപ്പിക്കുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ലൈറ്റ് സെൻസിറ്റീവ് ഫോട്ടോഡയോഡുകളുമായി ബന്ധിപ്പിച്ച പച്ച എൽഇഡി ലൈറ്റുകൾ വാച്ചിൽ ഉപയോഗിക്കുന്നു. നമ്മുടെ ശരീരത്തിലെ രക്തയോട്ടം മാറുമ്പോള്‍ എല്‍ഇഡി ലൈറ്റുകള്‍ സെക്കന്‍റില്‍ നൂറു കണക്കിന് പ്രാവശ്യം ഫ്ലാഷ് ചെയ്യുന്നു. അതിലൂടെ പച്ച വെളിച്ചം എത്രത്തോളം ആഗിരണം ചെയ്യപ്പെടുന്നുവെന്ന് അളക്കുകയും അവയുടെ എണ്ണത്തിലുള്ള വ്യത്യാസം കണക്കാക്കുയും ചെയ്യുന്നു. ഇങ്ങനെയാണ് ആപ്പിള്‍ സ്മാര്‍ട്ട് വാച്ചുകള്‍ മനുഷ്യ ശരീരത്തിലെ ഹൃദയമിടിപ്പ് അളക്കുന്നത്. മിനിറ്റില്‍ 30 - 210 വരെയുള്ള ഹൃദയമിടിപ്പുകള്‍ അളക്കാന്‍ ആപ്പിള്‍ സ്മാര്‍ട്ട് വാച്ചുകള്‍ക്ക് കഴിയുന്നു.
പാമ്പോ അതോ ഡ്രാഗണ്‍ കുഞ്ഞോ? പായല്‍ പിടിച്ച പാമ്പിന്‍റെ വീഡിയോ കണ്ട് അന്തംവിട്ട് സോഷ്യല്‍ മീഡിയ