ഭയക്കണം ഈ യാത്ര; കല്ല് കൊണ്ട് അന്ത്യോദയ എക്സ്പ്രസിന്‍റെ ഗ്ലാസുകൾ തകർക്കുന്ന വീഡിയോ, സംഭവം യുപിയില്‍
ഉത്തരേന്ത്യയില്‍ കൂടി പ്രത്യേകിച്ചും യുപിയില്‍ കൂടിയുള്ള ട്രെയിന്‍ യാത്രയെ കുറിച്ച് ഇനി രണ്ടാമതൊന്ന് ആലോചിക്കണമെന്നാണ് സമൂഹ മാധ്യമ കുറിപ്പുകള്‍. ഭയത്തോടെ എങ്ങനെയാണ് ഒരു യാത്ര സാധ്യമാകുകയെന്നും ചിലര്‍ ചോദിച്ചു.
ഉത്തരേന്ത്യയില്‍ നിന്നും ടിക്കറ്റെടുക്കാതെ, റിസര്‍വേഷന്‍ കോച്ചുകള്‍ കീഴടക്കുന്ന യാത്രക്കാരുടെ വീഡിയോകള്‍ക്ക് ഇടക്കാലത്ത് ചെറിയൊരു ശമനമുണ്ടായിരുന്നു. പരാതികള്‍ നിരന്ത്രരം ഉയര്‍ന്നതിനെ തുടര്‍ന്ന് റെയില്‍വേ പോലീസ് പട്രോളിംഗ് ആരംഭിച്ച ശേഷമായിരുന്നു ഇത്തരം പ്രശ്നങ്ങള്‍ ഒന്ന് ഒതുങ്ങിയിരുന്നത്. എന്നാല്‍, സമാനമായ രീതിയിലുള്ള പ്രശ്നങ്ങള്‍ ഒരു പക്ഷേ, അതിനേക്കാള്‍ രൂക്ഷമായി വീണ്ടും ആരംഭിച്ചെന്ന് തെളിയിക്കുന്ന ഒരു വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ ഭയത്തോടെയായിരുന്നു ആളുകള്‍ അത് കണ്ടത്. വീഡിയോയില്‍ ആള്‍ക്കൂട്ടം അക്ഷരാര്‍ത്ഥത്തില്‍ ട്രെയിന്‍ ആക്രമിക്കുകയായിരുന്നു.
മങ്കാപൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് 15101 അന്ത്യോദയ എക്സ്പ്രസിന്‍റെ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് യാത്രക്കാര്‍ കോച്ചുകളുടെ ഗ്ലാസ്, കല്ല് വച്ച് തകർക്കുന്നു. പ്രകോപിതരായ യാത്രക്കാർ വടികൾ ഉപയോഗിച്ചും വാതില്‍ തുറക്കാന്‍ ശ്രമിച്ചു. ട്രെയിനിൽ ഇരുന്ന യാത്രക്കാർ നിലത്ത് കിടന്ന് ജീവൻ രക്ഷിച്ചു. ഈ ട്രെയിൻ ഛപ്രയിൽ നിന്ന് മുംബൈയിലേക്ക് പോകുകയായിരുന്നു. സംഭവത്തിന് ശേഷം എക്സ്പ്രസിലെ യാത്രക്കാര്‍ ട്വീറ്റ് ചെയ്തതിനെ തുടര്‍ന്ന് ആർപിഎഫും ജിആർപിയും ഝാൻസി സ്റ്റേഷനിൽ കാത്ത് നിന്നു. വീഡിയോ പങ്കുവച്ച് കൊണ്ട് ഉത്തര്‍പ്രദേശ് ഒആര്‍ജി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
239 പേരുമായി 10 വര്‍ഷം മുമ്പ് കാണാതായ ബോയിംഗ് 777 വിമാനത്തിനായി വീണ്ടും തിരച്ചില്‍ നടത്താന്‍ മലേഷ്യ
റെയിൽവേ സ്റ്റേഷനിൽ വെച്ച് എക്സ്പ്രസിന്‍റെ ജനല്‍ചില്ലുകള്‍ വലിയ കല്ലുകള്‍ ഉപയോഗിച്ച് തകര്‍ത്ത് ഒരു കൂട്ടം യാത്രക്കാര്‍ അകത്ത് കയറാന്‍ ശ്രമിക്കുന്നത് കാണാം. തുടര്‍ന്ന് ആളുകള്‍ അതുവഴി ട്രെയിനുള്ളില്‍ കയറാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. മറ്റ് ചിലര്‍ ഉള്ളില്‍ നിന്നും അടച്ച വാതിലുകള്‍ തള്ളി തുറക്കാന്‍ ശ്രമിക്കുന്നു. അതേസമയം ട്രെയിനിനുള്ളില്‍ നില്‍ക്കാന്‍ പോലും ഇടമില്ലാത്ത, പുറത്ത് നിന്നുള്ള അക്രമം കണ്ട് ട്രെയിനിനുള്ളിലെ യാത്രക്കാര്‍ ഭയന്നിരിക്കുന്നതും വീഡിയോയില്‍ കാണാം. ഇരുകൈകള്‍ കൊണ്ടും വലിയ കല്ലുകള്‍ താങ്ങിക്കൊണ്ട് വന്നാണ് ആള്‍ക്കൂട്ടം ട്രെയിനിന്‍റെ ജനല്‍ ചില്ലുകൾ തകര്‍ക്കാന്‍ ശ്രമിക്കുന്നത്. വീഡിയോയ്ക്ക് താഴെ രൂക്ഷ വിമര്‍ശനവുമായി നിരവധി പേരാണ് കുറിപ്പുകള്‍ എഴുതിയത്.
ബീഹാർ, ജാർഖണ്ഡ്, യുപി വഴിയുള്ള എല്ലാം ട്രെയിന്‍ സര്‍വ്വീസുകളും ഉടന്‍ നിര്‍ത്തണം. കാരണം അവര്‍ ട്രെയിനുകള്‍ ആക്രമിക്കുന്നു. ഇത് കാരണം ടിക്കറ്റെടുത്ത യാത്രക്കാര്‍ക്ക് ഭയത്തോടെയല്ലാതെ യാത്ര ചെയ്യാന്‍ പറ്റുന്നില്ലെന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയത്. യുപിയില്‍ കൂടിയുള്ള ട്രെയിന്‍ യാത്രയെ കുറിച്ച് ഇനി രണ്ടാമതൊന്ന് ആലോചിക്കണം എന്നായിരുന്നു ചില യാത്രക്കാര്‍ എഴുതിയത്. ഭയത്തോടെ അല്ലാതെ ഉത്തരേന്ത്യയിലെ പല സംസ്ഥാനത്ത് കൂടിയും യാത്ര ചെയ്യാന്‍ സാധിക്കില്ലെന്നും മറ്റ് ചിലര്‍ എഴുതി. ഇത്തരം ആക്രമികള്‍ കാരണം റിസര്‍വേഷന്‍ ചെയ്താല്‍ പോലും ട്രെയിനിനുള്ളില്‍ കയറാന്‍ കഴിയാറില്ലെന്ന് മറ്റ് ചിലര്‍ എഴുതി. ഇന്ത്യയിലെ ട്രെയിനുകള്‍ ഇന്ന് കൊള്ളക്കാരുടെയും മോഷ്ടാക്കളുടെയും പിടിയിലാണെന്ന് മറ്റൊരു കാഴ്ചക്കാരന്‍ എഴുതി. ഭൂരിപക്ഷം ഇന്ത്യക്കാര്‍ക്കും അടിസ്ഥാന പൌരബോധം നഷ്ടപ്പെട്ടെന്നായിരുന്നു ഒരു കുറിപ്പ്.