കുറ്റിക്കാട്ടിൽ ഒളിപ്പിച്ച മയക്കുമരുന്ന് ബാഗ് പൊക്കിയെടുത്ത് ആന; വൈറല്‍ വീഡിയോ !

പോലീസ് നായകൾക്ക് പകരം ഇനി പോലീസ് ആനകളെ നിയമിക്കാമെന്നായിരുന്നു ചിലരുടെ കുറിപ്പ്. മൃഗങ്ങളിൽ ഏറ്റവും സവിശേഷമായ ബുദ്ധി ആനയ്ക്കാണെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.

video of an elephant picks up a bag of drugs hidden in a bush went viral bkg


കുറ്റിക്കാട്ടിൽ ഒളിപ്പിച്ച മയക്കുമരുന്ന് ബാഗ് 'പൊക്കി' കാട്ടാനകൾ. ദക്ഷിണ ചൈനയിലെ യുനാൻ പ്രവിശ്യയിലെ മെങ്മാൻ ടൗൺഷിപ്പിലാണ് സംഭവം. 2.8 കിലോഗ്രാം ഭാരമുള്ള കറുപ്പ് സൂക്ഷിച്ചിരുന്ന ബാഗാണ് ആന കണ്ടെത്തിയത്. ഇതിന്‍റെ വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.  സ്‌ട്രെയിറ്റ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ഒരു ബാക്ക് പാക്ക് ബാഗിനുള്ളിൽ ഒളിപ്പിച്ചിരുന്ന മയക്കുമരുന്നാണ് ആന മണം പിടിച്ച് കണ്ടെത്തിയത്. ഇത് പിന്നീട് പോലീസ് കണ്ടെടുത്തു. 

ഒരു വലിയ റബര്‍ എസ്റ്റേറ്റിലൂടെ ഒരു കാട്ടാനക്കൂട്ടം സഞ്ചരിക്കുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍. മറ്റ് ആനകള്‍ മണ്‍പാത മുറിച്ച് കടക്കുമ്പോള്‍ ഒരു ആന മാത്രം വഴി മാറി സഞ്ചരിക്കുന്നു. പിന്നീട് മണ്‍വഴിയോട് ചേര്‍ന്നുള്ള ഒരു റബറിന്‍റെ ചുവട്ടില്‍ നിന്നും ഒരു ബാഗ് വലിച്ചെടുത്ത് ദൂരേക്ക് എറിയുന്നു. കുറ്റിക്കാട്ടില്‍ മയക്കുമരുന്ന് ഒളിപ്പിച്ച് വച്ച ബാഗായിരുന്നു അത്. ആന, ബാഗ് തുമ്പിക്കൈ കൊണ്ട് പൊക്കിയെടുത്ത് എറിയുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ആന വലിച്ചെറിഞ്ഞ ബാഗ്, പിന്നീട് പോലീസെത്തി പരിശോധിച്ചപ്പോഴാണ് അതിനുള്ളിൽ നിന്നും മയക്കുമരുന്ന് കണ്ടെത്തിയത്. മയക്കുമരുന്നിനോടൊപ്പം ഏതാനും വസ്ത്രങ്ങളും കുടിവെള്ളവും ബാഗിനുള്ളിൽ ഉണ്ടായിരുന്നു. 

ഒറ്റനോട്ടത്തില്‍ ഒരു കൊട്ടാരം, എന്നാലതൊരു 'ശുചിമുറി' മാത്രം; വൈറലായി ഒരു വീഡിയോ !

സ്ത്രീകള്‍ക്ക് കുറഞ്ഞത് ഒരു പുരുഷ വേലക്കാരനെങ്കിലും ഉണ്ടെങ്കില്‍ ഈ രാജ്യത്ത് പൗരത്വം ലഭിക്കും !

മയക്കുമരുന്ന് കണ്ടെത്തുന്നതിനായി പൊലീസ് തിരച്ചിൽ നടത്തുന്നതിനിടയിലാണ് ഈ സംഭവം ഉണ്ടായതെന്ന് സ്‌ട്രെയിറ്റ് ടൈംസ് റിപ്പോർട്ട്  ചെയ്തു. കാട്ടാനക്കൂട്ടം നടന്ന് നീങ്ങിയതിന് ശേഷമാണ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയത്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആന കുറ്റിക്കാടിനുള്ളിൽ നിന്നും ബാഗ് കണ്ടെത്തുന്നതിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ രസകരമായ നിരവധി കമൻറുകൾ ആണ് വീഡിയോയ്ക്ക് താഴെ നിറയുന്നത്. പോലീസ് നായകൾക്ക് പകരം ഇനി പോലീസ് ആനകളെ നിയമിക്കാമെന്ന് വരെ ചിലർ വീഡിയോയ്ക്ക് താഴെ കുറിച്ചിട്ടുണ്ട്. മൃഗങ്ങളിൽ ഏറ്റവും സവിശേഷമായ ബുദ്ധി ആനയ്ക്കാണെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

Latest Videos
Follow Us:
Download App:
  • android
  • ios