ആനക്കാരനെ പോകാന്‍ അനുവദിക്കാതെ കെട്ടിപ്പിടിക്കുന്ന കുട്ടിയാനയുടെ വീഡിയോ; അതിശയപ്പെടുത്തും !
ആനക്കുട്ടി തന്നാല്‍ കഴിയുന്ന രീതിയില്‍ അദ്ദേഹത്തിന്‍റെ യാത്രമുടക്കാന്‍ ശ്രമിക്കുന്നു. തുമ്പിക്കൈ കൊണ്ടും വാലുകൊണ്ടും ഇടയ്ക്ക് അദ്ദേഹത്തിന്‍റെ പുറത്ത് കയറാന്‍ ശ്രമിച്ചുമെല്ലാം അദ്ദേഹത്തെ ഒപ്പം നിര്‍ത്താന്‍ അവന്‍ ശ്രമിക്കുന്നു.
ആനകളുടെ മനുഷ്യനും തമ്മിലുള്ള ആത്മബന്ധത്തിന് നിരവധി കഥകള്‍ ഇന്ത്യ അടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് കണ്ടെടുക്കാന്‍ കഴിയും. നൂറ്റാണ്ടുകളായി മനുഷ്യന്‍ ഭൂമിയിലെ ഈ ഏറ്റവും വലിയ ജീവിയെ മൊരുക്കാനാരംഭിച്ചിട്ട്. ഇതിനുമുമ്പും ഇത്തരത്തിലുള്ള നിരവധി ഉദാഹരണങ്ങള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം സുശാന്ത് നന്ദ ഐഎഫ്എസ് പങ്കുവച്ച വീഡിയോയില്‍ ആനക്കൂട്ടിലേക്ക് വീണ ഒരു കൊച്ച് കുഞ്ഞിന്‍റെ ചെരിപ്പ് തുമ്പിക്കൈ കൊണ്ട് എടുത്ത് കുട്ടിക്ക് കൊടുന്ന കൊമ്പനാനയുടെ വീഡിയോയായിരുന്നു. സമാനമായൊരു വീഡിയോ കഴിഞ്ഞ ദിവസം ഇന്ത്യന്‍ റെയില്‍വേ ഉദ്യോഗസ്ഥനായ അനന്ത് രൂപനഗുഡി പങ്കുവച്ചു. വീഡിയോ പങ്കുവച്ച് കൊണ്ട് അദ്ദേഹം ഇങ്ങനെ എഴുതി, 'ആനയും അതിന്‍റെ പരിചാരകനും തമ്മിലുള്ള ബന്ധം - അത് അവനെ വെറുതെ വിടില്ല!'
വീഡിയോ കണ്ടവര്‍ക്ക് ആനയോടുള്ള ഭയം തന്നെ ഇല്ലാതാക്കുന്നതായിരുന്നു വീഡിയോ. വീഡിയോയുടെ തുടക്കത്തില്‍ കൃഷിയിടത്തിന് നടുവിലൂടെ പോകുന്ന റോഡില്‍ ഒരു ഇരുചക്ര വാഹനത്തില്‍ ഇരിക്കുന്ന രണ്ട് പേരില്‍ ഒരാളെ ആനക്കുട്ടി തന്‍റെ തുമ്പിക്കൈയില്‍ കോരിയെടുക്കുന്നതായിരുന്നു. തുടര്‍ന്ന് ആനക്കുട്ടി തന്നാല്‍ കഴിയുന്ന രീതിയില്‍ അദ്ദേഹത്തിന്‍റെ യാത്രമുടക്കാന്‍ ശ്രമിക്കുന്നു. തുമ്പിക്കൈ കൊണ്ടും വാലുകൊണ്ടും ഇടയ്ക്ക് അദ്ദേഹത്തിന്‍റെ പുറത്ത് കയറാന്‍ ശ്രമിച്ചുമെല്ലാം അദ്ദേഹത്തെ ഒപ്പം നിര്‍ത്താന്‍ അവന്‍ ശ്രമിക്കുന്നു. ഇതിനിടെ ഇരുചക്രവാഹനത്തില്‍ ഇരുന്ന രണ്ടാമത്തെ ആളെ വാഹനത്തില്‍ നിന്നും തന്‍റെ നെറ്റി ഉപയോഗിച്ച് തള്ളി പുറത്തിറക്കാനും അവന്‍ ശ്രമം നടത്തുന്നു.
പൂന്തേന്‍ കുടിച്ച് പൂസായി പൂവില്‍ കിടന്ന് ഉറങ്ങിപ്പോയ തേനീച്ചയെ കണ്ടിട്ടുണ്ടോ ? ഇല്ലെങ്കില്‍ കാണാം !
പാട്ടിനിടെ തെരുവ് ഗായകന്‍റെ പിയാനോ അടിച്ച് തകർത്ത് പണം മോഷ്ടിച്ച് യുവതി; വൈറലായി വീഡിയോ !
ഒരു ആനക്കുട്ടി മനുഷ്യനുമായി ഇത്രയും അടുപ്പം കാണിക്കുന്ന ഒരു വീഡിയോ ഇതിന് മുമ്പ്, ആനപ്രേമത്തില്‍ ഏറെ പുകള്‍പെറ്റ മലയാളികള്‍ പോലും കണ്ടിരിക്കാന്‍ ഇടയില്ല. ഈ വീഡിയോ കേരളത്തില്‍ നിന്നുള്ളതല്ലെന്ന് വ്യക്തം. കിഴക്കനേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള വീഡിയോയാണിത്. വീഡിയോ ഇതിനകം നാല്പതിനായിരത്തിലേറെ പേര്‍ കണ്ടുകഴിഞ്ഞു. നിരവധി പേരാണ് വീഡിയോയ്ക്ക് കുറിപ്പെഴുതാന്‍ എത്തിയത്. "അവൻ എത്ര ശ്രദ്ധയോടെയാണ് കൈകാര്യം ചെയ്യുന്നതെന്ന് ശ്രദ്ധിക്കുക... അവൻ വളരെ സൗമ്യനാണ്... അവൻ ശക്തനാണെന്ന് അവനറിയാം... 0.22 നോക്കൂ," ഒരു കാഴ്ചക്കാരനെഴുതി. "സൗന്ദര്യം, നിഷ്കളങ്കത, പരിശുദ്ധി, നിരുപദ്രവത്വം, നിസ്വാർത്ഥ സ്നേഹം, ബന്ധന-ഗുണങ്ങൾ എന്നിവ മനുഷ്യർക്കിടയിൽ കണ്ടെത്താൻ പ്രയാസമാണ്," മറ്റൊരാള്‍ കുറിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക