'ഭൂമി ഒരു ടീ ബാഗ് ആസ്വദിക്കാന്‍ പോകുന്നു'; അന്യഗ്രഹ പേടക രൂപത്തിലുള്ള മേഘത്തിന്‍റെ വീഡിയോ വൈറൽ

വിചിത്ര മേഘത്തിന്‍റെ വീഡിയോകള്‍ വളരെ വേഗം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. 

Video of an alien probe-shaped cloud goes viral

ടുത്തകാലത്തായി അന്യഗ്രഹ ജീവികളെ കുറിച്ചുള്ള നിരവധി വാര്‍ത്തകളാണ് പുറത്ത് വരുന്നത്. അന്യഗ്രഹജീവികളുണ്ടെന്നും അവ ഭൂമിയുമായി ബന്ധപ്പെടാന്‍ ശ്രമിക്കുന്നെന്നും ചിലര്‍ വാദിക്കുന്നു. എന്നാല്‍ മറ്റ് ചിലര്‍ അങ്ങനെയൊന്നില്ലെന്നും വാദിക്കുന്നു. അതേസമയം യുഎസ് അടക്കമുള്ള പല പ്രദേശങ്ങളിലും അന്യഗ്രഹ പേടകങ്ങള്‍ (യുഎഫ്ഒ) കണ്ടതായും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നു. എന്നാല്‍ ഇതുവരെയായും അന്യഗ്രഹ ജീവികളുടെ സാന്നിധ്യത്തിന് ശാസ്ത്രീയമായ ഒരു അടിത്തറയുമില്ലെന്നതാണ് യാഥാർത്ഥ്യം. ഇതിനിടെ ദക്ഷിണാഫ്രിക്കന്‍ നഗരത്തിന് മുകളില്‍ പ്രത്യേക്ഷപ്പെട്ട ഒരു മേഘരൂപം സാമൂഹിക മാധ്യമങ്ങളില്‍ ഏറെ കൌതുകമുണർത്തി. 

ദക്ഷിണാഫ്രിക്കയില്‍ ഇന്നലെയാണ് ദേശീയ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചത്. ഫലപ്രഖ്യാപനത്തിന് ഒരു ദിവസം മുമ്പാണ് ദക്ഷിണാഫ്രിക്കന്‍ തലസ്ഥാനമായ കേപ് ടൌണിന് മുകളില്‍ ഒരു മേഘരൂപം പ്രത്യക്ഷപ്പെട്ടത്. മേഘത്തിന്‍റെ രൂപം പക്ഷേ ആളുകളില്‍ ഏറെ കൌതുകമുണർത്തി. സാധാരണ കാണാറുള്ള മേഘരൂപങ്ങളിലൊന്നുമായിരുന്നില്ല അതിനെന്നത് തന്നെ കാരണം. ചുവപ്പും ചാരനിറവും കലര്‍ന്നതായിരുന്നു മേഘത്തിന്‍റെ നിറം. വിചിത്ര മേഘത്തിന്‍റെ വീഡിയോകള്‍ വൈകാതെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. 

പൊള്ളുന്ന ചൂടില്‍ ജോലി ചെയ്യുന്നവര്‍ക്ക് ദാഹജലവുമായി യുവതി, അഭിനന്ദിച്ച് സോഷ്യൽ മീഡിയ

ദക്ഷിണാഫ്രിക്ക; മണ്ടേലയുടെ പാര്‍ട്ടിക്ക് 30 വര്‍ഷത്തിനിടെ ആദ്യമായി ഭൂരിപക്ഷം നഷ്ടമായി

'ദക്ഷിണാഫ്രിക്കയിലെ കേപ്ടൌണിന്‍റെ ആകാശത്ത് കണ്ടു. നിങ്ങള്‍ എന്ത് ചിന്തിക്കുന്നു?' എന്ന ചോദ്യത്തോടെ നാച്വർ ഈസ് അമേസിങ് എന്ന എക്സ് ഉപയോക്താവാണ് വീഡിയോ പങ്കുവച്ചത്. വീഡിയോ ഇതിനകം പത്ത് ലക്ഷത്തിലേറെ പേര്‍ കണ്ടുകഴിഞ്ഞു. പെടിനിറഞ്ഞ മേഘത്തില്‍ സൂര്യന്‍ പ്രതിഫലിച്ചപ്പോഴാണ് അതിന് ചുവന്ന നിറം ലഭിച്ചത്. അതേസമയം വിപരീത ദിശയിലെ ശക്തി കുറഞ്ഞ കാറ്റ് മേഘത്തിന്‍റെ മുന്‍ഭാഗത്തെ രൂപം ഓവല്‍ രൂപത്തിലാക്കി. ഒപ്പം അതിന്‍റെ മുന്‍ഭാഗത്ത് വൃത്താകൃതിയിലുള്ളഭാഗം താഴേക്ക് തള്ളിവന്നു. ഇത് മേഘത്തിന് മറ്റൊരു രൂപം നല്‍കി. കാഴ്ചകണ്ട ഒരാള്‍ എഴുതിയത് 'ഭൂമി ഒരു ടീ ബാഗിന്‍റെ രുചി ആസ്വദിക്കാൻ പോകുന്നു' എന്നായിരുന്നു. ഇതൊരു ലെന്‍റികുലാർ മേഘമാണ്. വായു സ്ഥിരതയുള്ളതും കുന്നുകൾക്കും പർവതങ്ങൾക്കും കുറുകെ ഒരേ ദിശയിലോ അല്ലെങ്കിൽ സമാനമായ ദിശയിൽ നിന്ന് വ്യത്യസ്ത ഉയരങ്ങളിലോ കാറ്റ് വീശുമ്പോളാണ് അവ രൂപപ്പെടുന്നത്. ഈ സമയം അവ ഒരു അന്യഗ്രഹ ബഹിരാകാശ പേടകം പോലെ കാണപ്പെടുന്നു.' മറ്റൊരു കാഴ്ചക്കാരന്‍ മേഘരൂപത്തെ വിശദീകരിച്ചു. 

'ടൈറ്റാനിക്ക് സംവിധാനം ചെയ്യും'; പ്രീവെഡ്ഡിംഗ് ഷൂട്ടിൽ തോണിക്കാരന്‍റെ ഇടപെടലിന് കൈയടിച്ചടിച്ച് സോഷ്യൽ മീഡിയ
 

Latest Videos
Follow Us:
Download App:
  • android
  • ios