കില്ലാടി തന്നെ ! തൊട്ടടുത്ത് രണ്ട് പെരുമ്പാമ്പുകള്‍ ഇണ ചേരുമ്പോള്‍ ഗോള്‍ഫ് കളി തുടര്‍ന്ന് യുവാവ് !


പാമ്പു ശല്യം ഏറ്റവും രൂക്ഷമായ ഓസ്ട്രേലിയയില്‍ പാമ്പുകള്‍ ഇണ ചേരുമ്പോള്‍ അതൊന്നും അറിയാതെ ഒരാള്‍ക്ക് തന്‍റെ കളി തുടരാന്‍ കഴിയുന്നതില്‍ സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ അത്ഭുതപ്പെട്ടു.

video of a young man playing golf goes viral when two pythons mate next to him bkg

വിചാരിതമായി പെട്ടെന്നൊരു ഓലപ്പാമ്പിനെ കണ്ടാല്‍ ഒന്ന് ഞെട്ടുന്നവരാണ് നമ്മളില്‍ പലരും അപ്പോള്‍ തൊട്ടടുത്ത് ഒരു പെരുമ്പാമ്പാണെങ്കിലോ? ജീവനും കൊണ്ട് എപ്പോ ഓടീന്ന് ചോദിച്ചാല്‍ മതി. എന്നാല്‍ ഒന്നല്ല. രണ്ട് പെരുമ്പാമ്പുകള്‍, തൊട്ടടുത്ത് നിന്ന് ഇണ ചേരുമ്പോള്‍ അതൊന്നും അറിയാതെ ഗോള്‍ഫ് കളിക്കുന്നതില്‍ മാത്രം ശ്രദ്ധക്കുന്ന ഒരു യുവാവിന്‍റെ വീഡിയോ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിലുള്ള ഗോൾഫ് കോഴ്‌സിൽ നിന്നുള്ള വീഡിയോയാണിത്. 

ലോകത്ത് ഏറ്റവും കൂടുതല്‍ പാമ്പുകളുള്ള പ്രദേശമാണ് ഓസ്ട്രേലിയ. ഏതാണ്ട് 140 ല്‍ അധികം ഇനം പാമ്പുകള്‍ ഓസ്ട്രേലിയിയല്‍ ഉണ്ടെന്ന് കണക്കാക്കുന്നു. ഇത്രയേറെ പാമ്പു ശല്യമുള്ള ഓസ്ട്രേലിയയില്‍ പാമ്പുകള്‍ ഇണ ചേരുമ്പോള്‍ അതൊന്നും അറിയാതെ ഒരാള്‍ക്ക് തന്‍റെ പ്രവര്‍ത്തി തുടരാന്‍ കഴിയുന്നതില്‍ സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ അത്ഭുതപ്പെട്ടു. unilad എന്ന ഇന്‍സ്റ്റാഗ്രാം ഉപയോക്താവ് വീഡിയോ പങ്കുവച്ച് കൊണ്ട് ഇങ്ങനെ എഴുതി, 'കുറഞ്ഞത് അവർ നിശബ്ദരായിരുന്നു.' വീഡിയോ വളരെ പെട്ടെന്ന് തന്നെ ആളുകളുടെ ശ്രദ്ധ ആകര്‍ഷിച്ചു. നിരവധി പേര്‍ തങ്ങളുടെ അഭിപ്രായം കുറിക്കാനെത്തി. 

ഇന്ന് മകന്‍റെ കമ്പനിയുടെ ആസ്തി 3000 കോടി, അന്ന് അച്ഛന്‍റെ ദിവസ കൂലി 10 രൂപ; ഇത് പിസി മുസ്തഫയുടെ വിജയ കഥ !

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by UNILAD (@unilad)

ഓര്‍ഡര്‍ ചെയ്ത ഭക്ഷണപ്പൊതി തുറന്നപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി; രൂക്ഷമായി പ്രതികരിച്ച് സോഷ്യല്‍ മീഡിയ !

ചിലര്‍ പാമ്പുകള്‍ തമ്മില്‍ പോരാട്ടത്തിലാണെന്ന് എഴുതി. മറ്റ് ചിലര്‍ ഇത് തിരുത്തി. അവര്‍ ഇണചേരുകയാണെന്ന് അഭിപ്രായപ്പെട്ടു. “ആരാണ് അവർ വഴക്കിടുകയാണെന്ന് പറയുന്നത്? ഇണചേരൽ പോലെ തോന്നുന്നു. കടിയോ മറ്റോ ഇല്ല. അതുകൊണ്ട് അവർ വഴക്കിടുകയാണെന്ന് ഞാൻ കരുതുന്നില്ല."  ഒരു കാഴ്ചക്കാരനെഴുതി. എന്നാല്‍ മറ്റൊരാള്‍ എഴുതിയത്, 'ഇത് രണ്ട് ആണ്‍ കോസ്റ്റല്‍ കാര്‍പെറ്റ് പെരുമ്പാമ്പുകളാണ്. അവര്‍ സമീപത്തുള്ള ഒരു ഇണയ്ക്ക് വേണ്ടിയുള്ള പോരാട്ടത്തിലാണ്.' എന്നായിരുന്നു. ലോകത്തിലെ ഏറ്റവും വിഷമുള്ള പാമ്പുകളില്‍ പലതും ഓസ്ട്രേലിയയിലാണ്. 

വ്യാജ ഡോക്ടർ, പ്രധാനമന്ത്രിയുടെ ഓഫീസ് ഉദ്യോഗസ്ഥന്‍, ഇന്ത്യയിലെമ്പാടും വിവാഹങ്ങള്‍; തട്ടിപ്പിന്‍റെ മറ്റൊരു കഥ

Latest Videos
Follow Us:
Download App:
  • android
  • ios