'ഗ്രാമീണ ഇന്ത്യയെന്നാ സുമ്മാവാ'; ബൈക്കില്‍ നിന്ന് പണവും ശീതള പാനീയങ്ങളും വരുത്തിയ യുവാവിന്‍റെ വീഡിയോ വൈറൽ

ഗ്രാമീണ ഇന്ത്യയുടെ കണ്ട് പിടിത്തങ്ങള്‍ കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുകയാണ്. ബൈക്കിനെ എടിഎം മെഷ്യനായും ശീതളപാനീയ വൈന്‍റിങ് മെഷ്യനായും രൂപമാറ്റം വരുത്തിയ യുവാവ് സമൂഹ മാധ്യമ ഉപയോക്താക്കളെ അത്ഭുതപ്പെടുത്തി. 

video of a young man making money and soft drinks from a bike has gone viral

കൗതുകപരമായ നിരവധി കണ്ടുപിടുത്തങ്ങൾ ഇന്ത്യയുടെ ഗ്രാമീണ മേഖലകളിൽ നിന്നും ഉയര്‍ന്നു വരാറുണ്ട്. പ്രാദേശികമായി സംഭവിക്കുന്ന ഇത്തരം കണ്ടുപിടുത്തങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധിക്കപ്പെടുകയും വലിയ കൈയ്യടി നേടുകയും ചെയ്യുന്നതും പതിവാണ്. അത്തരത്തിലുള്ള ഒരു കണ്ടുപിടിത്തം ഇപ്പോൾ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. ബൈക്കിനെ ശീതള പാനീയം വരുത്തുന്ന ഒരു വെൻഡിങ് മിഷനാക്കി രൂപ മാറ്റം വരുത്തിയ വീഡിയോയായിരുന്നു അത്. ബാങ്കിന്‍റെ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ബൈക്കില്‍ നിന്നും ശീതളപാനീയം ശേഖരിക്കുകയും കുടിക്കുയും ചെയ്യുന്ന യുവാവിന്‍റെ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍  വൈറലാകുന്നത്.

ഇൻസ്റ്റാഗ്രാമിൽ @sirswal.sanjay എന്ന അക്കൗണ്ടിൽ പങ്കുവെച്ച വീഡിയോയ്ക്ക് ഇതിനോടകം 3 ലക്ഷത്തിലധികം ലൈക്കുകൾ ലഭിച്ചു. വീഡിയോയിൽ ഒരു യുവാവ് ബൈക്കിന്‍റെ ഹെഡ് ലൈറ്റിന്‍റെ സ്ഥാലത്ത് ലൈറ്റിന് പകരം ഘടിപ്പിച്ച പ്രത്യേക സംവിധാനത്തിലേക്ക് തന്‍റെ ബാങ്കിന്‍റെ ഡെബിറ്റ് കാര്‍ഡ് ഇടുന്നു. പിന്നാലെ ആവശ്യമുള്ള ശീതളപാനീയത്തിന്‍റെ പണം അടിക്കുന്നു. ഒരു ഗ്ലാസ് എടുത്ത് കാർഡ് ഇട്ടതിന് സമീപത്ത് പിടിക്കുമ്പോൾ, ഗ്ലാസിലേക്ക് ശീതളപാനീയം നീറയുന്നതും യുവാവ് അത് കുടിക്കുന്നതും വീഡിയോയില്‍ കാണാം. യുവാവിന്‍റെ പ്രവര്‍ത്തി സമൂഹ മാധ്യമ ഉപയോക്താക്കളെ ഏറെ അത്ഭുപ്പെടുത്തി. 

ഡ്രൈവർക്ക് നൽകിയത് 'മനോരഞ്ജൻ ബാങ്കി'ന്‍റെ 500 -ന്‍റെ നോട്ട്; 'പെട്ട് പോയെന്ന' ടൂറിസ്റ്റിന്‍റെ കുറിപ്പ് വൈറൽ

'അല്ല, ഇത് ലേഡീസ് കമ്പാർട്ട്മെന്‍റ് തന്നെയല്ലേ?'; ദില്ലി മെട്രോയിലെ സ്ത്രീകളുടെ 'തല്ല്' വീഡിയോ വൈറൽ

'എന്നാലും ഇതെന്തൊരു പെടലാണ്'; വയറ് നിറഞ്ഞപ്പോള്‍ തൂണുകൾക്കിടയില്‍ കുടുങ്ങിപ്പോയ കാട്ടാനയുടെ വീഡിയോ വൈറൽ

വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. നിരവധി പേര്‍ യുവാവിന്‍റെ കണ്ടുപിടിത്തത്തെ അഭിനന്ദിച്ച് കൊണ്ട് രംഗത്തെത്തി. ഗ്രാമീണ ഇന്ത്യ വേറെ ലെവലാണ് എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയത്. ഈ കണ്ടുപിടുത്തം ഒരിക്കലും ഇന്ത്യ വിട്ടു പോകാൻ പാടില്ല എന്നായിരുന്നു മറ്റൊരാളുടെ കുറിപ്പ്. ഈ മഹത്തായ വെൻഡിങ് മിഷന്‍റെ സൃഷ്ടാവ് ആരാണെന്ന് നെറ്റിസൺസ് ആരാഞ്ഞു. 'ഇന്ത്യയിലെ എടിഎം ടെക്നോളജി' എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അഞ്ച് ദിവസത്തിനുള്ളില്‍ മൂന്ന് ലക്ഷം പേരാണ് വീഡിയോ ലൈക്ക് ചെയ്തത്. മൂന്ന് കോടി ഇരുപത്തിരണ്ട് ലക്ഷം പേരാണ് വീഡിയോ കണ്ടത്. അതേ സമയം ഇതേ ബൈക്കില്‍ നിന്ന് ഗൂഗിൾ പേ ഉപയോഗിച്ച് ഇയാള്‍ 100 രൂപ പിന്‍വലിക്കുന്നതും ഡെബിറ്റ് കാര്‍ഡ് ഇല്ലാതെ ചായയും മറ്റ് ശീതളപാനീയങ്ങളും വരുത്തുന്നതുമായ നിരവധി വീഡിയോകളും പങ്കുവയ്ക്കപ്പെട്ടിട്ടുണ്ട്. 

'പ്ലീസ് രക്ഷിക്കൂ, അവർ എന്‍റെ പുറകിലുണ്ട്'; ബെംഗളൂരുവിൽ രാത്രി യുവതിയെ പിന്തുടർന്ന് മൂന്ന് പേർ, വീഡിയോ വൈറൽ
 

Latest Videos
Follow Us:
Download App:
  • android
  • ios