ട്രെയിനിൽ കയറുന്നതിനിടെ താഴെ വീണു, എഴുന്നേറ്റ് പിന്നാലെ ഓടി അതേ ബോഗിയില്‍ കയറി യുവാവ്; വീഡിയോ വൈറല്‍

'നെനച്ച ബോഗി കിട്ടിയില്ലേൽ കിട്ടിയ ബോഗിയിൽ കേറട' എന്നായിരുന്നു വീഡിയോയ്ക്ക് താഴെ  മലയാളത്തില്‍ കണ്ട ഒരു കുറിപ്പ്. 

video of a young man falling down while boarding, running after him and boarding the same train has gone viral


റെയില്‍വേ സ്റ്റേഷനില്‍ നിന്നും പുറപ്പെട്ട ട്രെയില്‍ കയറാനുള്ള ശ്രമത്തിനിടെ താഴെ വീഴുക. പിന്നെ അവിടെ നിന്നും എഴുന്നേറ്റ് ട്രെയിനിന് പിന്നാലെ ഓടി അതേ ബോഗിയില്‍ തന്നെ കയറുക. പറയാന്‍ എളുപ്പമാണ് എന്നാല്‍ ഇതൊന്നും സാധ്യമല്ലെന്നോ അതല്ലെങ്കില്‍ ഏറെ അപകടം പിടിച്ച അത്തരമൊരു കാര്യം ആരും ചെയ്യില്ലെന്നോ നിങ്ങള്‍ കരുതകയാമെങ്കില്‍ തെറ്റി. ആവശ്യക്കാരന് ഔചിത്യമില്ലെന്ന പോലെ ചിലര്‍ അതും ചെയ്യാന്‍ മടിക്കാറില്ല. സമാനമായ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ കുറിപ്പുകളെഴുതാനെത്തയത് മലയാളികളടക്കമുള്ളവര്‍. 

രാത്രിയില്‍ തികച്ചും വിജനമായ ഒരു സ്റ്റേഷനില്‍ നിന്നും പുറപ്പെട്ട ഒരു ട്രെയില്‍ നിന്നും ഒരു യുവാവ് നടുവും തല്ലി താഴെ വീഴുന്ന കാഴ്ചയില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. യുവാവ് വീഴുമ്പോള്‍ ട്രെയില്‍ നിന്നും ആരോ ഇയാളെ പിടിക്കാന്‍ ശ്രമിക്കുന്നതും കാണാം. ട്രെയിന്‍ മുന്നോട്ട് നീങ്ങുന്നതിനിടെ യുവാവ് എഴുന്നേല്‍ക്കുകയും ട്രെയിനിന് പിന്നാലെ ഓടുകയും ചെയ്യുന്നു. ഒടുവില്‍ ട്രെയില്‍ സ്റ്റേഷന്‍ വിടുന്നതിന് തൊട്ട് മുമ്പ് ഇയാള്‍ അതേ ബോഗിയിലേക്ക് ചാടിക്കയറുന്നതും വീഡിയോയില്‍ കാണാം. 

മുടിവെട്ട് പാതിവഴി നിർത്തി ഇറങ്ങി ഓടി; പിന്നാലെ, പോലീസുകാരനെ ഇടിച്ച് കൂട്ടുന്ന അക്രമിയെ 'ഒതുക്കി', വീഡിയോ വൈറൽ

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Md Shamim (@mdshamim_23)

സാന്താക്ലോസിന്‍റെ വേഷത്തിൽ വീട്ടിലെത്തിയ ഭർത്താവ്; പിന്നാലെ മരിച്ച് വീണത് ഒരു കുടുംബത്തിലെ ഏഴ് പേര്‍

ബംഗ്ലാദേശിലെ കുംല്ലാ എന്ന റെയില്‍വേ സ്റ്റേഷനില്‍ നിന്നുള്ള ദൃശ്യങ്ങളായിരുന്നു അത്. യുവാവിന്‍റെ അസാധാരണ നടപടിയുടെ വീഡിയോ പെട്ടെന്ന് തന്നെ വൈറലായി. നിരവധി ആളുകളാണ് വീഡിയോയ്ക്ക് കുറിപ്പുകളെഴുതാനെത്തിയത്. പലരും എന്തിനായിരുന്നു ഈ സഹാസം എന്ന തരത്തിലാണ് കുറിപ്പുകളെഴുതിയത്. 'നെനച്ച ബോഗി കിട്ടിയില്ലേൽ കിട്ടിയ ബോഗിയിൽ കേറട' എന്ന് മലയാളത്തിലെഴുതിയ ഒരു കുറിപ്പും കൂട്ടത്തിലുണ്ടായിരുന്നു. യമരാജന്‍ പിന്നില്‍ നിന്നും എടുത്ത റീല്‍ എന്നായിരുന്നു മറ്റൊരു കുറിപ്പ്. മറ്റ് ചിലര്‍ ഇത്തരം സ്റ്റണ്ടുകള്‍ സ്വയം ചെയ്യരുതെന്നും ഇനി ചെയ്യുകയാണെങ്കില്‍ പ്രൊഫഷണലായ ഒരാളുടെ സാന്നധ്യത്തില്‍ ചെയ്യാന്‍ ഉപദേശിച്ചു. 'പത്ത് പേരെ പിടിക്കാന്‍ താഴെ വീണ സഹോദരന്‍ അപ്പോഴും ട്രെയിനിനെ കുറിച്ചുള്ള പ്രതീക്ഷ കൈവിട്ടില്ലെന്ന് കുറിച്ച് കൊണ്ട് മുഹമ്മദ് ഷമീം എന്നയാളാണ് വീഡിയോ പങ്കുവച്ചത്.

മുടി പിടിച്ച് വലിച്ച്, നിലത്തിട്ട് ചവിട്ടി, മാന്തിപ്പറിച്ച് പെണ്‍കുട്ടികളുടെ പൊരിഞ്ഞ തല്ല്; വീഡിയോ വൈറൽ

Latest Videos
Follow Us:
Download App:
  • android
  • ios