മൂന്നിരട്ടി വലിപ്പമുള്ള അനാകോണ്ടയെ വെറും കൈകൊണ്ട് പിടികൂടുന്ന യുവാവ്; കണ്ണ് തള്ളി സോഷ്യല്‍ മീഡിയ !
"ഒരുപക്ഷേ ഈ ഗ്രഹത്തിലെ ഏറ്റവും ധീരനായ കറുത്ത മനുഷ്യൻ." എന്നായിരുന്നു ഒരു കാഴ്ചക്കാരനെഴുതിയത്.
വന്യജീവികളുമായി ബന്ധപ്പെട്ട കാഴ്ചകള്‍ക്ക് ലോകമെങ്ങും കാഴ്ചക്കാരുണ്ട്. അതിനാല്‍ തന്നെ ലോകത്തെവിടെ വന്യജീവികളുമായി ബന്ധപ്പെട്ട വീഡിയോ പങ്കുവയ്ക്കപ്പെട്ടാല്‍ അത് വളരെ പെട്ടെന്ന് തന്നെ കാഴ്ചക്കാരുടെ ശ്രദ്ധനേടുന്നു. കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോയില്‍ ഒരു യുവാവ് തന്‍റെ കൈകള്‍ മാത്രം ഉപയോഗിച്ച് ഒരു വെളിപ്രദേശത്ത് നിന്നും കൂറ്റന്‍ അനാക്കോണ്ടയെ പിടികൂടുന്ന വീഡിയോ പങ്കുവയ്ക്കപ്പെട്ടിരുന്നു. ഈ വീഡിയോ ഇതിനകം ഒരു കോടി പതിമൂന്ന് ലക്ഷത്തിലേറെ പേര്‍ കണ്ടുകഴുഞ്ഞു. അതോടൊപ്പം മൂന്നരലക്ഷത്തോളം പേരാണ് ലൈക്ക് ചെയ്തിരിക്കുന്നത്.
therealtarzann എന്ന ഇന്‍സ്റ്റാഗ്രാം പേജില്‍ വീഡിയോ പങ്കുവച്ചു കൊണ്ട് ഇങ്ങനെ കുറിച്ചു, "എന്തൊരു സാഹസിക... വെനസ്വേലയിലെ ഒരു രാക്ഷസ അനക്കോണ്ടയെ വിജയകരമായി പിടികൂടി." കൃഷി ഇറക്കാത്ത പാടം പോലെ തോന്നിച്ച സ്ഥലത്ത് നിന്ന് ഒരു യുവാവ്, തന്‍റെ കൈ മാത്രം ഉപയോഗിച്ച് പുല്ലുകള്‍ക്കിടയില്‍ മറഞ്ഞിരിക്കുന്ന ഒരു അനാക്കോണ്ടയെ പിടികൂടുന്നതായിരുന്നു വീഡിയോയില്‍ ഉള്ളത്. ഫ്ലോറിഡയിലെ മിയാമിയിൽ നിന്നുള്ള മൃഗശാല സൂക്ഷിപ്പുകാരനായ മൈക്ക് ഹോൾസ്റ്റണിന്‍റെ ഇന്‍സ്റ്റാഗ്രാം പേജിലാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്.
നെപ്പോളിയന്‍ ബോണാപാര്‍ട്ടിന്‍റെ തൊപ്പി ലേലത്തിന്; പ്രതീക്ഷിക്കുന്ന വില കോടികള്‍ !
നിര്‍ഭയമായി അനാക്കോണ്ടയെ നേരിടുന്നതും ഹോള്‍സ്റ്റണാണ്. മൈക്ക് ഹോൾസ്റ്റണ്‍ സ്വയം വിശേഷിപ്പിക്കുന്നത് റിയൽ ടാർസൻ, ദി കിംഗ് ഓഫ് ദി ജംഗിൾ എന്നാണ്. അദ്ദേഹം തന്നേക്കാള്‍ മൂന്നിരട്ടിയിലേറെ വലിപ്പമുള്ള അനാക്കോണ്ടയെ നേരിടുന്നതായിരുന്നു വീഡിയോയില്‍. "ഒരുപക്ഷേ ഈ ഗ്രഹത്തിലെ ഏറ്റവും ധീരനായ കറുത്ത മനുഷ്യൻ." എന്നായിരുന്നു ഒരു കാഴ്ചക്കാരനെഴുതിയത്. "ചുംബനത്തോടെയുള്ള അന്ത്യം." മറ്റൊരാള്‍ കുറിച്ചു. "അവയിലൊന്നിനെ കാട്ടിൽ കൈകാര്യം ചെയ്യാൻ നിങ്ങൾ ശരിക്കും നിർഭയനായിരിക്കണം." മറ്റൊരാള്‍ കുറിച്ചു.
ഇന്ത്യ ലോകകപ്പ് ജയിക്കണം; സ്വിഗ്ഗിയില്‍ 51 തേങ്ങകള്‍ ഓര്‍ഡര്‍ ചെയ്ത് താനെ സ്വദേശി !