വെറും ഭ്രാന്ത്, അല്ലാതെന്ത്? ആനക്കൂട്ടത്തെ ചുള്ളിക്കമ്പുമായി ആക്രമിക്കുന്ന യുവാവിന്‍റെ വീഡിയോ വൈറല്‍ !
വീഡിയോയില്‍ വലിയൊരു കൂട്ടം കാട്ടാനകള്‍ തങ്ങളുടെ കുട്ടികളോടൊപ്പം നില്‍ക്കുന്നത് കാണിക്കുന്നു. ഇതിനിടെ രണ്ട് കൌമാരക്കാര്‍ അവയെ അക്രമിക്കാന്‍ ശ്രമിക്കുന്നു. കൂട്ടത്തില്‍ അല്പം മുതിര്‍ന്ന ആള്‍ ഒരു ചെറിയെ കമ്പ് ഉപയോഗിച്ച് ആനയെ അടിച്ച് ഓടിക്കാന്‍ ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം.
മനുഷ്യ വന്യജീവി സംഘര്‍ഷം നാള്‍ക്ക് നാള്‍ വര്‍ദ്ധിക്കുകയാണെന്ന് വനാതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ തെളിവ് നല്‍കുന്നു. കാലാവസ്ഥാ വ്യതിയാനം മുതല്‍ വനത്തിനുള്ളിലെ ഭക്ഷണ ജല ദൌര്‍ലഭ്യം വരെ നിരവധി കാരണങ്ങള്‍ മൃഗങ്ങളുടെ കാടിറക്കത്തിന് കാരണമായി പറയുന്നു. ഓരോ തവണ വന്യമൃഗങ്ങള്‍ കാടിറങ്ങുമ്പോഴും സര്‍ക്കാറും ജനങ്ങള്‍ വനം വകുപ്പിനെയും സര്‍ക്കാറിനെയും പ്രതിസ്ഥാനത്ത് നിര്‍ത്തുന്നു. കാടറങ്ങുന്ന വന്യജീവികളെ പ്രകോപിപ്പിക്കരുതെന്ന് വനം വകുപ്പ് നിര്‍ദ്ദേശിക്കുന്നുണ്ടെങ്കിലും ഇങ്ങനെ ഇറങ്ങിവരുന്ന വന്യജീവികളെ കാട്ടിലേക്ക് തിരികെ അയക്കാമന്‍ പലപ്പോഴും പടക്കവും തീയും തന്നെ ഇപ്പോഴും ഉപയോഗിക്കുന്നു. ഇതിനിടെയാണ് സാമൂഹിക മാധ്യമമായ എക്സില്‍ സുരേഷ് മെഹ്റ ഐഎഫ്എസ് ഒരു വീഡിയോ പങ്കുവച്ചു കൊണ്ട് ഇങ്ങനെ എഴുതി. 'വെറും ഭ്രാന്ത്.. ഒരാൾക്ക് അങ്ങനെ ചിന്തിക്കാൻ കഴിയുന്നത് എന്താണ്? അത്തരം പ്രകോപനങ്ങൾ തീർച്ചയായും മനുഷ്യ-മൃഗ സംഘട്ടനത്തിലേക്ക് നയിക്കുന്നു.'
വീഡിയോ വളരെ പെട്ടന്ന് തന്നെ സാമൂഹിക മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധനേടി. യഥാര്‍ത്ഥത്തില്‍ 2022 ല്‍ കൌശിക് ബറുവ തന്‍റെ എക്സ് അക്കൌണ്ടിലൂടെ പങ്കുവച്ച വീഡിയോയായിരുന്നു അത്. അന്ന് അദ്ദേഹം വീഡിയോ പങ്കുവച്ചുകൊണ്ട് എഴുതിയത്,'മനുഷ്യർക്ക് വന്യജീവികളോടുള്ള ഭയം നഷ്ടപ്പെടുകയും വന്യജീവികൾക്ക് മനുഷ്യരോടുള്ള ഭയം നഷ്ടപ്പെടുകയും ചെയ്യുമ്പോൾ, അത് സഹവർത്തിത്വമല്ല, മറിച്ച് ദുരന്തത്തിനുള്ള ഒരു പാചകക്കുറിപ്പാണ്.' എന്നായിരുന്നു. ഒപ്പം അസമിലെ ഗോലാഗട്ടില്‍ നിന്നുള്ള വീഡിയോയായിരുന്നു അത്. വീഡിയോയില്‍ വലിയൊരു കൂട്ടം കാട്ടാനകള്‍ തങ്ങളുടെ കുട്ടികളോടൊപ്പം നില്‍ക്കുന്നത് കാണിക്കുന്നു. ഇതിനിടെ രണ്ട് കൌമാരക്കാര്‍ അവയെ അക്രമിക്കാന്‍ ശ്രമിക്കുന്നു. കൂട്ടത്തില്‍ അല്പം മുതിര്‍ന്ന ആള്‍ ഒരു ചെറിയെ കമ്പ് ഉപയോഗിച്ച് ആനയെ അടിച്ച് ഓടിക്കാന്‍ ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം. ആന കൌമാരക്കാരന് നേരെ പാഞ്ഞടുക്കുന്നു. വെറും നാല് സെക്കന്‍റ് മാത്രമാണ് വീഡിയോ യുവാക്കള്‍ക്ക് പിന്നീട് എന്ത് സംഭവിച്ചുവെന്ന് നിശ്ചയമില്ല.
വീഡിയോയ്ക്ക് ഒരു കാഴ്ചക്കാരനെഴുതിയ കുറിപ്പ് 'ഒരു ഇന്ത്യക്കാരന്‍' എന്നായിരുന്നു. ഒരു സ്ത്രീ ഇങ്ങനെ കുറിച്ചു,'ഒരുപക്ഷേ കുട്ടികൾക്ക് തേയിലത്തോട്ടത്തിൽ നിന്ന് ആനകളെ തുരത്തേണ്ടതുണ്ടാകും, പക്ഷേ ഈ രീതി തെറ്റും വളരെ അപകടകരവുമാണ്. “അവർ യഥാർത്ഥത്തിൽ ആനകളെ വടികൊണ്ട് അടിച്ച് ഭയപ്പെടുത്തുന്നതായി അവർ കരുതുന്നു!!! വിഡ്ഢിത്തം അല്ലെങ്കിൽ മരിക്കാനുള്ള ആഗ്രഹം പ്രദർശിപ്പിച്ചിരിക്കുന്നു." മറ്റൊരു കാഴ്ചക്കാരന്‍ എഴുതി. "എന്നിട്ട് അതിനെ മനുഷ്യ-മൃഗ സംഘർഷം എന്ന് വിളിക്കുന്നു. യഥാർത്ഥത്തിൽ ഇത് മണ്ടൻ -മൃഗ സംഘർഷമാണ്,” മറ്റൊരു കാഴ്ചക്കാരനെഴുതി.
ക്യാന്‍സര്‍ അതിജീവിച്ച ആളുടെ മൂക്കില്‍ നിന്നും രക്തം; പരിശോധനയില്‍ കണ്ടെത്തിയത് 150 ഓളം പുഴുക്കളെ!