വെയിലത്ത് വച്ച എണ്ണയില്‍ മീന്‍ പൊരിച്ച് യുവതി, എല്ലാം 'വ്യാജ'മെന്ന് സോഷ്യല്‍ മീഡിയ


റെയില്‍വേ പാളത്തിന് സമീപത്ത് ഒരു പാത്രത്തില്‍ എണ്ണ ഒഴിച്ച് വച്ചിരിക്കുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. പിന്നാലെ യുവതി പാത്രത്തിലേക്ക് മീനിനെ ഇടുമ്പോള്‍ തിളച്ച എണ്ണയില്‍ മീന്‍ പൊരിയുന്ന ശബ്ദം കേള്‍ക്കാം. 

video of a Woman cooking Fish In Scorching Heat goes viral but social media says its Fake

തെക്കേ ഇന്ത്യയ്ക്ക് ആശ്വാസമായി വേനല്‍ മഴയും പിന്നാലെ ന്യൂനമര്‍ദ്ദവുമെത്തി. എന്നാല്‍, വടക്കേ ഇന്ത്യയില്‍ അനുദിനം ചൂട് കൂടുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം രാജസ്ഥാന്‍ മരുഭൂമിയില്‍ വച്ച് ഇന്ത്യന്‍ സൈനികാംഗങ്ങള്‍ ഓംപ്ലേറ്റ് ചുട്ടെടുത്ത വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇന്ത്യക്കാര്‍ ഇതിനകം വാഹനത്തിന്‍റെ സീറ്റില്‍ വച്ചും റോഡില്‍ വച്ചും നിരവധി ഓംപ്ലേറ്റുകള്‍ ചുട്ടുക്കഴിഞ്ഞു. ഇതിനിടെയാണ് അല്പം കൂടി വലിയ ഒരു ഐറ്റവുമായി foodiesuman1 എന്ന സാമൂഹിക മാധ്യമ ഇന്‍ഫ്ലുവന്‍സര്‍ രംഗത്തെത്തിയത്. റെയില്‍വേ പാളത്തിന് സമീപത്ത് വച്ച് ഒത്ത ഒരു മീന്‍ എണ്ണയില്‍ പെരിച്ചെടുക്കുന്ന വീഡിയോയായിരുന്നു അത്. 

റെയില്‍വേ പാളത്തിന് സമീപത്ത് ഒരു പാത്രത്തില്‍ എണ്ണ ഒഴിച്ച് വച്ചിരിക്കുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. പിന്നാലെ യുവതി പാത്രത്തിലേക്ക് മീനിനെ ഇടുമ്പോള്‍ തിളച്ച എണ്ണയില്‍ മീന്‍ പൊരിയുന്ന ശബ്ദം കേള്‍ക്കാം. എണ്ണ തിളച്ച് പൊങ്ങുന്നതും കാണാം. കടുത്ത ചൂട് എണ്ണയെ ചൂടാക്കിയതായി ഊർമി വിശദീകരിക്കുന്നു. 'പുറത്ത് വളരെ ചൂടാണ്, വെയിലിന്‍റെ ചൂടിൽ നിങ്ങൾക്ക് സ്റ്റൗ ഇല്ലാതെ പാചകം ചെയ്യാം' എന്ന് പറഞ്ഞു കൊണ്ടാണ് ഊർമി തന്‍റെ വീഡിയോ തുടങ്ങുന്നത്. ബംഗാളിലാണ് യുവതി സംസാരിക്കുന്നത്.

'രാജകുമാരനെ പോലെ...'; താജ്മഹലിന്‍റെ മുന്നില്‍ നിന്നുള്ള ഡാന്‍സ് വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

പെരിയാർ കടുവാ സങ്കേതത്തില്‍ പുതിയ ഇനം മത്സ്യങ്ങളും തുമ്പികളും; സര്‍വേ റിപ്പോർട്ട്

അതേസമയം വീഡിയോ കണ്ട നിരവധി പേര്‍ അത് അസംഭവ്യമാണെന്നും വീഡിയോ 'തട്ടിപ്പാ'ണെന്നും എഴുതി. വീഡിയോ ആരംഭിക്കും മുമ്പ് എണ്ണ ചൂടാക്കിയിരിക്കാമെന്ന് ചില കാഴ്ചക്കാര്‍ അഭിപ്രായപ്പെട്ടു. 'സൂര്യന്‍റെ ചൂടിൽ ഊർമി വറുത്ത മീൻ' എന്ന കുറിപ്പോടെ പങ്കുവച്ച വീഡിയോ ഇതിനകം എഴുപത്തിമൂന്ന് ലക്ഷത്തിലേറെ പേര്‍ കണ്ടുകഴിഞ്ഞു. ഒന്നര ലക്ഷത്തിലേറെ പേര്‍ വീഡിയോ ലൈക്ക് ചെയ്തു.  'വ്യാജം. എണ്ണ നേരത്തെ ചൂടാക്കിയിരിക്കും' സംശയാലുവായ ഒരു കാഴ്ചക്കാരനെഴുതി. 'ഇതൊരു മുട്ടയാണെങ്കിൽ ഞാൻ അത് വിശ്വസിക്കുമായിരുന്നു, കാരണം മുട്ട പൊരിക്കാന്‍ കൂടുതൽ ചൂട് ആവശ്യമില്ല' മറ്റൊരു കാഴ്ചക്കാരന്‍ വിശദീകരിച്ചു. 

70 -ാം വയസില്‍ ആദ്യമായി മുട്ടയിട്ട് 'ഗെർട്രൂഡ്' എന്ന ഫ്ലെമിംഗോ; പക്ഷേ, സന്തോഷിക്കാന്‍ വകയില്ലെന്ന് അധികൃതര്‍

 

Latest Videos
Follow Us:
Download App:
  • android
  • ios