3.8 കിലോമീറ്റര്‍ ദൂരെയുള്ള റഷ്യന്‍ സൈനികനെ വെടിവച്ചിട്ട് യുക്രൈന്‍ സ്നൈപ്പര്‍; അതും റെക്കോര്‍ഡ് !

ഒരു പ്രദേശം മുഴുവനും ഒറ്റയടിക്ക് നിലംപരിശാക്കാന്‍ കഴിവുള്ള അതിമാരകമായ ആയുധങ്ങള്‍ ഇതിനകം പല രാജ്യങ്ങളുടെ കൈയില്‍ ഉണ്ടെങ്കിലും യുദ്ധ മുഖത്ത് കരയുദ്ധത്തിന് ഇന്നും ഏറെ പ്രധാന്യമുണ്ട്. 
 

video of a Ukrainian soldier shooting a Russian soldier 3800 m away has gone viral bkg

ലോകമിന്ന് എന്തിലും ഏതിലും റെക്കോര്‍ഡുകളാണ് നോക്കുന്നത്. ഏറ്റവും കൂടുതല്‍ വേഗതയില്‍ കാറോടിക്കുന്നയാള്‍, ഏറ്റവും വേഗമേറിയ പുരുഷന്‍, സ്ത്രീ, ഏറ്റവും ആദ്യം ബഹിരാകാശത്ത് എത്തിയ ആള്‍, ഏറ്റവും കൂടുതല്‍ കാലം ബഹിരാകാശത്ത് ജീവിച്ചയാള്‍... എന്നിങ്ങനെ എന്തിനും ഏതിനും റെക്കോര്‍ഡുകളാണ്. പറഞ്ഞ് വരുന്നത് ക്രൂരമായ ഒരു റെക്കോര്‍ഡിനെ കുറിച്ചാണ്. ഏറ്റവും ദൂരെയുള്ള ഒരാളെ വെടിവച്ച് കൊന്നുവെന്ന റെക്കോര്‍ഡ്. യുദ്ധം ജീവനുകള്‍ക്ക് അത് മനുഷ്യന്‍റെതായാലും മൃഗത്തിന്‍റെതായാലും വലിയ വില കല്‍പ്പിക്കാറില്ല. ആത്യന്തികമായി സ്വന്തം രാജ്യാതിര്‍ത്തിയിലേക്ക് ശത്രുവിന്‍റെ വരവ് തടയുക എന്നത് മാത്രമാണ് ഓരോ സൈനികന്‍റെയും കടമ. അത് അയാള്‍ ഭംഗിയായി നിര്‍വഹിക്കുന്നുണ്ടോയെന്നതിലാണ് കാര്യം. ഏറ്റവും പുതിയതും ശക്തവും ആകാശത്ത് നിന്നും ജലത്തില്‍ നിന്നും കരയില്‍ നിന്നും തൊടുത്ത് ഒരു പ്രദേശം മുഴുവനും ഒറ്റയടിക്ക് നിലംപരിശാക്കാന്‍ കഴിവുള്ള അതിമാരകമായ ആയുധങ്ങള്‍ ഇതിനകം പല രാജ്യങ്ങളുടെ കൈയില്‍ ഉണ്ടെങ്കിലും യുദ്ധ മുഖത്ത് കരയുദ്ധത്തിന് ഇന്നും ഏറെ പ്രധാന്യമുണ്ട്. 

ഒരു വര്‍ഷവും ഒമ്പത് മാസവുമായി റഷ്യ യുക്രൈന്‍ അധിനിവേശം ആരംഭിച്ചിട്ട്. ഇന്നും യുദ്ധത്തില്‍ വലിയ വിജയമൊന്നും റഷ്യയ്ക്ക് അവകാശപ്പെടാനായിട്ടില്ല. റഷ്യന്‍ വിമതരുടെ ശക്ത കേന്ദ്രങ്ങളായ കിഴക്കന്‍ യുക്രൈന്‍ മാത്രമാണ് ഇന്നും റഷ്യയ്ക്ക് കീഴടക്കാന്‍ കഴിഞ്ഞിട്ടുള്ളത്. ഇതിനിടെ റഷ്യയുടെ വിമാനങ്ങളെയും ഡ്രോണുകളെയും യുക്രൈന്‍ സേന വെടിവച്ചിടുന്ന വീഡിയോകള്‍ നിരവധി പുറത്തെത്തിയിട്ടുമുണ്ട്. അക്കൂട്ടത്തിലെ ഒരു വീഡിയോയിലാണ് യുക്രൈന്‍ സേനയുടെ ഭാഗമായ ഒരു സ്നൈപ്പര്‍ 3,800 മീറ്റര്‍ ദൂരെയുള്ള ഒരു റഷ്യന്‍ സൈനികനെ വെടിവച്ചിടുന്ന ദൃശ്യങ്ങളുള്ളത്. War & Peace എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെ വീഡിയോ പങ്കുവച്ച് കൊണ്ട് ഇങ്ങനെ കുറിച്ചു, ' യുക്രൈന്‍ ഷാര്‍പ്പ് ഷൂട്ടര്‍  ഏറ്റവും ദൈർഘ്യമേറിയ കൊലപാതക റെക്കോർഡ് തകർത്തു. യുക്രൈന്‍ സ്‌നൈപ്പറും സെക്യൂരിറ്റി സർവീസ് ഓഫ് യുക്രൈയ്‌നിൽ നിന്നുള്ള സ്‌പെഷ്യൽ ഓപ്പറേഷൻസ് സർവീസുകാരനുമായ ഒരു സൈനികന്‍, ഒരു റഷ്യൻ സൈനികനെ 3,800 മീറ്ററിൽ (2,36 മൈൽ) കൊലപ്പെടുത്തിയപ്പോള്‍, വിജയകരമായ സ്‌നൈപ്പർ ഷോട്ടിനുള്ള ഒരു പുതിയ റെക്കോർഡ് സ്ഥാപിച്ചു. ഇതിന് മുമ്പ് 3,540 മീറ്ററായിരുന്നു റെക്കോർഡ്. ഈ അവിശ്വസനീയമായ നേട്ടത്തെ സാധൂകരിക്കുന്നതിനായി, റഷ്യൻ സൈനികർക്ക് നേരെയുള്ള കൃത്യമായ ആക്രമണം കാണിക്കുന്ന കാഴ്ചക്കാരെ ഭയപ്പെടുത്തുന്ന ഒരു വീഡിയോ പരസ്യമാക്കി. ഔദ്യോഗിക വാര്‍ത്താകുറിപ്പ് അനുസരിച്ച്, "എസ്ബിയു സ്നൈപ്പർമാർ ആഗോള സ്നിപ്പിംഗിന്‍റെ നിയമങ്ങൾ തിരുത്തിയെഴുതുന്നു, ശ്രദ്ധേയമായ ദൂരങ്ങളിൽ ഫലപ്രദമായി പ്രവർത്തിക്കാനുള്ള സമാനതകളില്ലാത്ത കഴിവുകൾ പ്രദർശിപ്പിക്കുന്നു." 

ബില്‍ ഗേറ്റ്സ് അഴുക്കുചാലില്‍ ഇറങ്ങിയതെന്തിന്? ബില്‍ ഗേറ്റ്സ് പങ്കുവച്ച വീഡിയോ വൈറല്‍ !

യുദ്ധമുഖത്ത് സൈനികന്‍റെ തോക്കിന്‍റെ ട്രിഗര്‍ വലിക്കാന്‍ ശ്രമിക്കുന്ന പൂച്ച; കണ്ണ് തള്ളി കാഴ്ചക്കാര്‍ !

'ദി ലോർഡ് ഓഫ് ദി ഹൊറൈസൺ' (the lord of the Horizon) എന്ന് വിളിക്കപ്പെടുന്ന ആഭ്യന്തരമായി നിർമ്മിച്ച റൈഫിൾ ഉപയോഗിച്ചാണ് റെക്കോർഡ് തകർത്ത ഷോട്ട് പായിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2017 ൽ ഇറാഖിൽ 3.54 കിലോമീറ്റർ അകലെ വെടിയുതിർത്ത ഒരു കനേഡിയൻ സ്‌പെഷ്യൽ ഫോഴ്‌സ് സ്‌നൈപ്പറുടെ റെക്കോർഡാണ് തകര്‍ക്കപ്പെട്ടതെന്ന് മെട്രോ റിപ്പോര്‍ട്ട് ചെയ്തു. 2009 ൽ അഫ്ഗാനിസ്ഥാനിൽ ഒരു താലിബാൻ പോരാളിയെ 2.48 കിലോമീറ്റർ ദൂരെന്ന് വധിച്ചതിന് ബ്രിട്ടീഷ് സ്‌നൈപ്പർ ക്രെയ്ഗ് ഹാരിസണും ഇടയ്ക്ക് ഈ നേട്ടം സ്വന്തമാക്കിയിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതിനിടെ റഷ്യ, യുക്രൈന് നേരെ പറത്തിയ 20 ഡ്രോണുകളില്‍ 15 എണ്ണവും യുക്രൈന്‍ തകര്‍ത്തതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ റഷ്യ അഞ്ച് മിസൈലുകളും 76 വ്യോമാക്രമണങ്ങളും യുക്രൈന് നേരെ തൊടുത്തിരുന്നെന്ന് യുക്രൈന്‍റെ ജനറൽ സ്റ്റാഫ് റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തിന്‍റെ വടക്ക്, കിഴക്ക്, തെക്ക് അതിര്‍ത്തികളില്‍ ഇപ്പോഴും പോരാട്ടം തുടരുകയാണെന്നും റിപ്പോര്‍ട്ടുകള്‍ കൂട്ടിച്ചേര്‍ക്കുന്നു. 

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ പുരാതന നഗരത്തില്‍ നിന്ന് 93 വര്‍ഷങ്ങള്‍ക്ക് ശേഷം ഏറ്റവും വലിയ കണ്ടെത്തല്‍ !
 

Latest Videos
Follow Us:
Download App:
  • android
  • ios