'കടുവ മണം പിടിച്ച് വേട്ടയാടി'യെന്ന് ഐഎഎസ് ഓഫീസർ; 'തിരുത്തുണ്ട് സാർ' എന്ന് സോഷ്യൽ മീഡിയ

ഒളിച്ചിരിക്കാന്‍ ശ്രമിച്ചിട്ടും ഇരയുടെ മണം കടുവ തിരിച്ചറിഞ്ഞെന്ന് അദ്ദേഹം എഴുതി. എന്നാല്‍ അദ്ദേഹത്തെ സോഷ്യല്‍ മീഡിയ തിരുത്തി.

video of a Tiger Smells And Hunts Down deer cub went viral


മൃഗങ്ങളെ സംബന്ധിച്ച് മറ്റൊരു മൃഗത്തെ ആക്രമിക്കുന്നത് ഒന്നെങ്കില്‍ ഭക്ഷണത്തിന് അല്ലെങ്കില്‍ ഭയം മൂലം. അതിനിടെയിലുള്ള ഒന്നിലും അവര്‍ക്ക് താത്പര്യമില്ല. കാരണം മൃഗങ്ങള്‍ക്ക് മനുഷ്യനെ പോലെ സമ്പാദ്യശീലമില്ലെന്നത് തന്നെ. എന്നാല്‍, വിശന്നിരിക്കുമ്പോഴാകട്ടെ മൃഗങ്ങള്‍ കൂടുതല്‍ അക്രമാസക്തമാകുന്നു. പല്ലും നഖവും ഉപയോഗിച്ച് അവ തങ്ങളുടെ ഇരയെ കീഴ്പ്പെടുത്താന്‍ ശ്രമിക്കുന്നു. അതേസമയം എല്ലാ ജിവികള്‍ക്കും അവയുടെതായ അതിജീവന മാര്‍ഗ്ഗങ്ങളുണ്ട്. ചിലര്‍ക്ക് അതിവേഗം ഓടി രക്ഷപ്പെടാന്‍ കഴിയുമ്പോള്‍ മറ്റ് ചിലത് ആകാശത്തേക്ക് പറന്ന് കൊണ്ട് ശത്രുക്കളില്‍ നിന്നും രക്ഷപ്പെടുന്നു. ഇനിയും ചിലര്‍ തദ്ദേശീയ പ്രകൃതിയുമായി വേര്‍പെട്ട് കാണാന്‍ കഴിയാത്തവിധം താതാത്മ്യം പ്രാപിച്ച് ശത്രുക്കളെ കബളിപ്പിക്കുന്നു. ഇത്തരത്തില്‍ രക്ഷപ്പെടാന്‍ നോക്കിയ ഒരു മാന്‍ കുഞ്ഞിന് പക്ഷേ, കടുവയുടെ ഇരയാകാനായിരുന്നു വിധി. കഴിഞ്ഞ ദിവസം എക്സ് സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച വീഡിയോ നിരവധി പേരുടെ ശ്രദ്ധനേടി. 

അതിവിശാലമായ ഉണക്കപ്പുല് നിറഞ്ഞ പ്രദേശത്ത് വേട്ടയ്ക്ക് ഇറങ്ങിയ ഒരു പുലിയുടെ വീഡിയോയായിരുന്നു അത്. വീഡിയോ പങ്കുവച്ച് കൊണ്ട് സഞ്ജയ് കുമാര്‍ ഐഎഎസ് ഇങ്ങനെ എഴുതി,'കാട്ടിലെ സാറ്റ് കളി ഒരു ദൈനംദിന കാര്യമാണ്. ഇരപിടിയന്മാരെ ഒഴിവാക്കാൻ പരമാവധി ശ്രമിക്കുന്നു. രണ്ടാമത്തേത്, ഭക്ഷണ ശൃംഖലയുടെ മുകളിലുള്ളത് ആവാസവ്യവസ്ഥയിൽ സന്തുലിതാവസ്ഥ നിലനിർത്തുന്നു. ഇവിടെ, കോർബെറ്റ് ടിആറിലെ ധിക്കാലയിലെ പുല്ലുകളിൽ ഒളിച്ചിരിക്കുന്ന കുറച്ച് ദിവസം പ്രായമുള്ള മാൻകുട്ടിയുടെ മണം കടുവ തിരിച്ചറിഞ്ഞു.' വിശാലമായ ആ പുല്‍പ്പരപ്പിലൂടെ വിശന്ന് നടന്ന് നീങ്ങിയ കടുവ, ജനിച്ച് അധിക ദിവസമായിട്ടില്ലാത്ത കടുവയില്‍ നിന്നും സ്വയം ഒളിക്കാന്‍ ശ്രമിച്ച ഒരു മാന്‍ കുഞ്ഞിനെ കണ്ടെത്തുകയും പിടികൂടുകയുമായിരുന്നു. ഒളിച്ചിരിക്കാന്‍ ശ്രമിച്ചിട്ടും ഇരയുടെ മണം കടുവ തിരിച്ചറിഞ്ഞെന്ന് അദ്ദേഹം എഴുതി. എന്നാല്‍ അദ്ദേഹത്തെ സോഷ്യല്‍ മീഡിയ തിരുത്തി. . 

യുട്യൂബിന്‍റെ ആദ്യ വീഡിയോയ്ക്ക് 19 വയസ്, ഇതുവരെ കണ്ടത് 31 കോടിയിലധികം പേര്‍

വിവാഹ പന്തലിൽ പറന്നിറങ്ങിയത് പരുന്ത്; വധുവിന്‍റെ മരിച്ചുപോയ അച്ഛൻ എന്ന് ഗ്രാമവാസികൾ

'കടുവയ്ക്ക് മണം പിടിക്കാനുള്ള കഴിവില്ല, മൂർച്ചയുള്ള കാഴ്ചശക്തിയാൽ അത് നികത്തപ്പെടുന്നു. കുട്ടിയെ കണ്ടെത്തുന്നതുവരെ അവൻ ലക്ഷ്യമില്ലാതെ നടക്കുകയായിരുന്നു.' ഒരു കാഴ്ചക്കാരനെഴുതി. പിന്നാലെ സഞ്ജയ് കുമാര്‍ അത് ശരിവച്ചു. 'അതിമനോഹരമായ വീഡിയോ, വലുതും ചെറുതുമായ പൂച്ചകൾ ഏറ്റവും വിജയകരമായ കര വേട്ടക്കാരായതിൽ അതിശയിക്കാനില്ല,' മറ്റൊരു കാഴ്ചക്കാരനെഴുതി. 'തീർച്ചയായും! പ്രകൃതിയുടെ ഒളിച്ചുകളി സന്തുലിതാവസ്ഥ നിലനിർത്തുന്നു. കടുവയുടെ ഇന്ദ്രിയങ്ങൾ മറഞ്ഞിരിക്കുന്ന മാന്‍ക്കുട്ടിയെ വെളിപ്പെടുത്തുന്നു. ഇക്കോസിസ്റ്റം ബാലൻസ്,' മറ്റൊരു കാഴ്ചക്കാരനെഴുതി. 

'അവതാര്‍' സിനിമയിലെ 'പാണ്ടോര' പോലെ തിളങ്ങുന്ന കാട്. അതും ഇന്ത്യയില്‍; എന്താ പോകുവല്ലേ ?
 

Latest Videos
Follow Us:
Download App:
  • android
  • ios