'ശ്രുതിമധുരം... സുഖപ്രദം'; കിളിക്കൊഞ്ചല്‍ കേട്ട് കാട്ടില്‍ മതിമറന്ന് ഉറങ്ങുന്ന കടുവ കുടുംബം, വീഡിയോ വൈറല്‍ !
ദൃശ്യത്തോടൊപ്പം സുശാന്ത് ഇങ്ങനെ കുറിച്ചു,"സ്‌നേഹമുള്ള ഒരു കുടുംബം നമ്മുടെ ലോകത്തിന്‍റെ ക്യാൻവാസിന് നിറം പകരുന്നു. (നമ്മുടെ കാടിന്‍റെ യഥാർത്ഥ അനുഭവം ലഭിക്കാൻ ശബ്ദം തുടരുക)"
തിരക്ക് പിടിച്ച ജീവിതത്തില്‍ ശാന്തമായ ചില കാഴ്ചകള്‍ മനുഷ്യന്‍റെ മനസിന് ഏറെ നവോന്മേഷം പകരുന്നു. ഇത്രയും ശാന്തമായി ഈ ലോകത്ത് ചില ജീവിതങ്ങളെങ്കിലും ഉണ്ടെന്ന ബോധ്യം നമ്മുടെ ജീവിത്തില്‍ വീണ്ടും മുന്നോട്ട് പോകാനുള്ള പ്രതീക്ഷ നല്‍കുന്നു. കഴിഞ്ഞ ദിവസം അത്തരമൊരു കാഴ്ച സാമൂഹിക മാധ്യമങ്ങളില്‍ ഏറെ വൈറലായി. പ്രത്യേകിച്ചും മൃഗങ്ങളുമായി ബന്ധപ്പെ ദൃശ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ കാഴ്ചക്കാരുള്ള രണ്ട് മൃഗങ്ങള്‍ ആനയും കടുവയുമാണ്. കാട്ടിലെ രാജാവെന്ന പദവി സിംഹത്തിനാണെങ്കിലും നടന്ന് വരുന്ന കടുവയുടെ ദൃശ്യത്തിലേക്ക് കണ്ണിമയ്ക്കാതെ നമ്മള്‍ നോക്കി നിന്ന് പോകും.
സുശാന്ത് നന്ദ ഐഎഫ്എസ് കഴിഞ്ഞ ദിവസം അത്തരമൊരു ദൃശ്യം തന്‍റെ എക്സ് അക്കൗണ്ടുവഴി പങ്കുവച്ചപ്പോള്‍ അതിന് ലഭിച്ച കാഴ്ചകളും ഷെയറുകളും കടുവയുടെ സാമൂഹിക മാധ്യമ സ്വീകാര്യതയെ ഊട്ടി ഉറപ്പിക്കുന്നതായിരുന്നു. രണ്ട് ചെറിയ കുന്നുകള്‍ക്കിടയിലുള്ള ചെറിയൊരു അരുവിയുടെ അവശിഷ്ടമെന്ന് തോന്നിക്കുന്ന ഒരു സ്ഥലത്ത് വിശ്രമിക്കുന്ന ഒരു കടുവക്കുടുംബത്തിന്‍റെ വീഡിയോയായിരുന്നു അത്. വീഡിയോ ഇതിനകം അമ്പതിനായിരത്തിനടുത്ത് ആളുകള്‍ കണ്ട് കഴിഞ്ഞു. ദൃശ്യത്തോടൊപ്പം സുശാന്ത് ഇങ്ങനെ കുറിച്ചു,"സ്‌നേഹമുള്ള ഒരു കുടുംബം നമ്മുടെ ലോകത്തിന്‍റെ ക്യാൻവാസിന് നിറം പകരുന്നു. (നമ്മുടെ കാടിന്‍റെ യഥാർത്ഥ അനുഭവം ലഭിക്കാൻ ശബ്ദം തുടരുക)"
സൊമാറ്റോ ഡെലിവറി ബോയിയുടെ 'രഹസ്യ സന്ദേശം' ഏറ്റെടുത്ത് സാമൂഹിക മാധ്യമങ്ങള്‍ !
ആ 'ഒന്നൊന്നര വരവ്' കണ്ടത് 22 ലക്ഷം പേര്‍; കതിര്‍ മണ്ഡപത്തിലേക്കുള്ള വധുവിന്‍റെ വരവ് വൈറല്‍ !
കിളികളുടെ സംഗീതം കേട്ട് മറ്റ് ശല്യങ്ങളൊന്നുമില്ലാതെ വിശ്രമിക്കുന്ന ആ കടുവക്കുടുംബത്തിന്‍റെ കാഴ്ച ആളുകളുടെ ഹൃദയം കവര്‍ന്നു. സുശാന്ത് ചൂണ്ടിക്കാണിച്ചത് പോലെ ശ്രുതിമധുരമായ സംഗീതം പോലെയായിരുന്നു കിളികളുടെ കൊഞ്ചലുകള്‍. ശബ്ദവും കാഴ്ചയും സാമൂഹിക മാധ്യമ ഉപയോക്താക്കളെ ദൃശ്യത്തിന്‍റെ 'ലൂപ്പി'ല്‍പ്പെടുത്തിയില്ലെങ്കിലെ അതിശയമൊള്ളൂ. നിരവധി പേര്‍ വീഡിയോയ്ക്ക് തങ്ങളുടെ സന്തോഷം കാണിക്കാനായി ഇമോജികള്‍ കൊണ്ട് നിറച്ചു. ഒരു കാഴ്ചക്കാരനെഴുതിയത്, 'വോവ്.. ഇതുപോലൊരു അവസരം കിട്ടിയെങ്കിലെന്ന് ഞാന്‍ ആഗ്രഹിക്കുന്നു." അവരെ കാണാനും കേള്‍ക്കാനും കഴിഞ്ഞതില്‍ വലിയ സന്തോഷമെന്നായിരുന്നു മറ്റൊരാള്‍ എഴുതിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക