'ഇതെന്‍റെ സീറ്റല്ല പക്ഷേ, എഴുന്നേൽക്കില്ല, പോയി ടിടിഇയോട് പറ'; ടിക്കറ്റില്ലാത്ത യാത്രക്കാരിയുടെ വീഡിയോ വൈറൽ
തന്നെ ചോദ്യം ചെയ്തവരോട് 'ടിടിഇയോട് പോയി പറയൂ. തനിക്ക് സീറ്റില്‍ നിന്നും എഴുന്നേല്‍ക്കാന്‍ പറ്റില്ലെ'ന്ന് അവര്‍ തീര്‍ത്തും പറയുന്നു.
ഇന്ത്യന്‍ റെയില്‍വേ, എക്സ്പ്രസുകളില്‍ നിന്നും ദീര്‍ഘദൂര ട്രെയിനുകളില്‍ നിന്നും ജനറൽ കമ്പാർട്ട്മെന്‍റുകളുടെ എണ്ണം കുറച്ചതോടെ സാധാരണക്കാരായ യാത്രക്കാര്‍ ഏറെ ദുരിതത്തിലായി. ഇതോടെ യാത്ര ചെയ്യുന്നതിനായി ആളുകള്‍ റിസർവേഷന്‍ കമ്പാര്‍ട്ടുമെന്‍റുകളിലേക്ക് ചേക്കേറിത്തുടങ്ങി. ഇത് കൂടുതല്‍ പ്രശ്നങ്ങള്‍ക്ക് വഴിതെളിച്ചു. റിസര്‍വേഷന്‍ ചെയ്ത് യാത്രക്കായി എത്തിയവരും ടിക്കറ്റില്ലാതെ റിസര്‍വേഷന്‍ കമ്പാര്‍ട്ട്മെന്‍റില്‍ കയറിയ മറ്റ് യാത്രക്കാരും തമ്മില്‍ വലിയ തോതിലുള്ള സംഘര്‍ഷങ്ങളാണ് ഓരോ ദിവസവും ദീര്‍ഘദൂരെ ട്രെയിനുകളില്‍ നടക്കുന്നത്. ഇത്തരം സംഭവങ്ങളുടെ വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഏറെ കാഴ്ചക്കാരെ സൃഷ്ടിക്കുന്നു. കഴിഞ്ഞ ദിവസം സമാനമായ ഒരു വീഡിയോ ShoneeKapoor പങ്കുവച്ചപ്പോള്‍ മണിക്കൂറുകളില്‍ ഒമ്പത് ലക്ഷത്തോളം പേരാണ് വീഡിയോ കണ്ടത്.
'ടിക്കറ്റ് ഇല്ലാതെ റിസർവ് ചെയ്ത സീറ്റിൽ സ്ത്രി ഇരിക്കുന്നു. അവര്‍ എഴുന്നേൽക്കാൻ തയ്യാറായില്ല. ചുറ്റുമുള്ള എല്ലാവരോടും തർക്കിച്ചു. സ്ത്രീ പക്ഷ കാര്‍ഡിന്‍റെ മികച്ച പ്രയോഗം.' വീഡിയോ പങ്കുവച്ച് കൊണ്ട് അദ്ദേഹം എഴുതി. വീഡിയോയുടെ തുടക്കത്തില്‍ തന്നെ സ്ത്രീ ഇത് തന്‍റെ സീറ്റല്ലെന്ന് സമ്മതിക്കുന്നുണ്ട്. പക്ഷേ അവര്‍ അവിടെ നിന്നും എഴുന്നേല്‍ക്കാന്‍ തയ്യാറല്ല. മാത്രമല്ല, അവർ തന്നെ ചോദ്യം ചെയ്ത എല്ലാവരുമായും തര്‍ക്കിക്കുന്നു. ടിടിഇയോട് പോയി പറയൂ. തനിക്ക് സീറ്റില്‍ നിന്നും എഴുന്നേല്‍ക്കാന്‍ പറ്റില്ലെന്ന് അവര്‍ തീര്‍ത്ത് പറയുന്നു. ഏതാണ്ട് മൂന്നറ മിനിറ്റോളമുള്ള വീഡിയോയില്‍ അവര്‍ ആ സീറ്റില്‍ നിന്നും എഴുന്നേല്‍ക്കാന്‍ തയ്യാറാകുന്നില്ലെന്ന് മാത്രമല്ല തനിക്ക് റെയില്‍വേയുമായി അടുത്ത ബന്ധമുണ്ടെന്ന് അവകാശപ്പെടുന്നു. ഒടുവില്‍ ക്ഷീണം കാരണമാണ് ഇരുന്നതെന്നും അവര്‍ പറയുന്നു. ഇടയ്ക്ക് ഒരു സ്ത്രീ അവരോട് സംസാരിക്കാന്‍ ശ്രമിക്കുമ്പോള്‍, 'നീ മിണ്ടരുത് നീ മിണ്ടരുതെ'ന്ന് പറഞ്ഞ് അവര്‍ ബഹളം വയ്ക്കുന്നതും കേള്‍ക്കാം.
മുട്ടിടിക്കാതെ കയറന്‍ പറ്റില്ല ഈ പടിക്കെട്ടുകള്‍; വൈറലായി തായ്ഷാന്‍ പര്‍വ്വതാരോഹണം
ട്വിറ്റര്‍ ഉപയോക്താക്കള്‍ വളരെ പരുഷമായാണ് വീഡിയോയോട് പ്രതികരിച്ചത്. “ഇക്കാലത്ത് ഒരു കാരണവുമില്ലാതെ ചില സ്ത്രീകൾക്ക് വളരെയധികം ബഹളം വയ്ക്കുന്നു. ഇതൊന്നുമല്ല സ്ത്രീശാക്തീകരണം കൊണ്ട് ലക്ഷ്യമിടുന്നത്!!” ഒരു കാഴ്ചക്കാരനെഴുതി. 'ലിംഗ ഭേദമില്ലാതെ നിയമവിരുദ്ധമായി യാത്ര ചെയ്യുന്നവര്‍ക്കെതിരെ നടപടി വേണം' മറ്റൊരു കാഴ്ചക്കാരന്‍ എഴുതി. ഫെമിനിസം എന്ന് എഴുതിയവരും കുറവല്ല. വീഡിയോ വൈറലായതോടെ സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷണവുമായി റെയില്‍വേയും രംഗത്തെത്തി.
10,000 വര്‍ഷം മുമ്പ് സൗദി അറേബ്യയില്‍ മനുഷ്യര്‍ ഉപയോഗിച്ചിരുന്ന ഗുഹാമുഖം കണ്ടെത്തി