'എന്‍റെ പ്രാവിനെ പിടിച്ച് ഞാന്‍ സത്യമിട്ട്, ഇനി എന്ത് സത്യം ഞാനിടണം? സാറ് പറ'; വൈറലായി കുട്ടിയുടെ സത്യമിടല്‍

എന്‍റെ ഏറ്റവും പ്രിയപ്പെട്ട പ്രാവിനെ പിടിച്ചാണ് ഞാന്‍ സത്യമിട്ടത്. ഇനി മറ്റൊരു സത്യമിടാന്‍ പറ്റില്ല.  വേറെ സത്യമിട്ടാല്‍ അത് എന്‍റെ മനസില്‍ ചങ്ങല കെട്ടിയിട്ടേക്കണ പോലെ തോന്നുമെന്നും കുട്ടി അധ്യാപകനോട് ഏറ്റ് പറയുന്നു.  
 

Video of a student swearing to his teacher in school class goes viral


കുട്ടിക്കാലത്ത് ക്ലാസ് മുറയിലെ ആരുടെയെങ്കിലും എന്തെങ്കിലും സാധനം കാണാതായാല്ലോ, അതല്ലെങ്കില്‍ സ്വന്തം വീട്ടില്‍ അച്ഛന്‍റെയോ അമ്മയുടെയോ സഹോദരി സഹോദരന്മാരുടെ മുന്നിലോ ഒരു സത്യമിടലെങ്കിലും നടത്താതെ നമ്മുടെ കുട്ടിക്കാലെ പൂര്‍ണ്ണമാവില്ലെന്ന് പിന്നീട് എപ്പോഴെങ്കിലും നിങ്ങള്‍ക്ക് തോന്നിയിട്ടുണ്ടോ? അത്തരം ഓര്‍മ്മകളെ ഉണർത്തുന്ന ഒരു വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ വൈറലായി. സ്കെയില്‍ കാണാതായതുമായി ബന്ധപ്പെട്ട് ക്ലാസ് മുറിയില്‍ തന്‍റെ അധ്യാപകന്‍റെ മുന്നില്‍ ഒരു വിദ്യാര്‍ത്ഥി നടത്തിയ ഏറ്റുപറച്ചിലായിരുന്നു വീഡിയോ. എടവനക്കാട് എസ് ആര്‍ സഭാ എല്‍ പി സ്കൂളിലെ ഒരു ക്ലാസ് റൂമായിരുന്നു സംഭവ സ്ഥലം. അതേസമയം വിദ്യാര്‍ത്ഥിയുടെ ക്ലാസോ മറ്റ് വിവരങ്ങളോ വീഡിയോയില്‍ ഇല്ല. തീര്‍ത്ഥ ലക്ഷ്മി എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. 

അത്യപൂര്‍വ്വമായ ഒരു സത്യമിടലായിരുന്നു അത്. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വളരെ വേഗം വൈറലായി. തന്‍റെ സ്കൈയില്‍ കാണാതായത് സംബന്ധിച്ച് ഒരു കുട്ടി അധ്യാപകനോട് ചത്ത് പോയ തന്‍റെ പ്രാവിനെ ചൊല്ലിയാണ് സത്യമിടുന്നത്. എന്‍റെ പ്രാവിനെ തൊട്ട് ഞാന്‍ സത്യമിട്ടു. ഇനി എന്ത് സത്യം ഞാന്‍ ഇടണം. എന്‍റെ സ്കൈയില് എടുത്തോണ്ട് പോകാന്‍ ഞാന്‍ സമ്മതിക്കില്ല. വീട്ടില്‍ നിന്നും ഇനിയൊരു സ്കൈയില്‍ വാങ്ങിത്തരില്ല. ഇനി എന്ത് സത്യം ഞാന്‍ ചെയ്യണം. സാറ് തന്നെ തീരുമാനിക്ക്.' ഏങ്ങലടിച്ച് കരയുന്നതിനിടെ കുട്ടി ഒരു വിധത്തില്‍ പറയുന്നത് കേള്‍ക്കാം. ഇതിനിടെ സാറ് ഇടപെടുകയും എന്തിനെ പിടിച്ചാണ് സത്യമിട്ടത് എന്ന് എടുത്ത് ചോദിക്കുന്നു. അപ്പോള്‍ അതെന്‍റെ പ്രാവാനെയാണെന്നും കുട്ടി പറയുന്നു. ഈ സമയം ആരെയാണ് എറ്റവും ഇഷ്ടമെന്ന് സാറ് ചോദിക്കുമ്പോള്‍ അത് തന്‍റെ പ്രാവാണെന്നും അത് ചത്ത് പോയെന്നും കുട്ടി മറുപടി നല്‍കുന്നു. എന്നെ ഇഷ്ടമല്ലേയെന്ന് സാറ് ചോദിക്കുന്നതും പ്രാവ് ചത്ത് പോയ സ്ഥിതിക്ക് ഇനി എന്നെ ഇഷ്ടപ്പെട്ട് കൂടെയെന്നും സാറ് തിരിച്ച് ചോദിക്കുന്നു. അതിന് അവന് മറുപടിയില്ല. പകരം, കണ്ണീരൊഴുകിയ മുഖത്തോടെ അവന്‍ തലയാട്ടുക മാത്രം ചെയ്യുന്നു. 

ആകാശത്ത് വട്ടമിട്ട് പറക്കുന്ന ബൂംസ്റ്റിക്കില്‍ മന്ത്രവാദിനി; ഇത് നമ്മുടെ 'ഹലോ ദീദി'യല്ലേയെന്ന് ആരാധകർ, വീഡിയോ

'നിനക്ക് അത്യാവശ്യമാണെന്നറിയാം'; മോഷ്ടാവിന് വൈകാരിക കുറിപ്പുമായി ഉടമ, പിന്നാലെ ബൈക്ക് യഥാസ്ഥാനത്ത്, വീഡിയോ

കൂടെയുള്ള ആരോടെ സാറ് ഇനിയെങ്കിലും ഒന്ന് വിശ്വസിക്കൂ. അവന് ഏറ്റവും ഇഷ്ടമുള്ള പ്രാവിനെ പിടിച്ച് സത്യമിട്ടത് കണ്ടില്ലേയെന്നും ചോദിക്കുന്നു. ഒന്നു കൂടി സത്യമിടാന്‍ പറയുമ്പോള്‍ കുട്ടി വളരെ നിഷ്ക്കളങ്കമായി സത്യം സത്യം സത്യം എന്ന് മൂന്ന് തവണ ആവര്‍ത്തിക്കുന്നു. ഒപ്പം തനിക്ക് ഇഷ്ടമുള്ള സാധനം വച്ച് ഞാന്‍ സത്യമിട്ടെന്നും ഇനി വേറൊരു സത്യമിടാന്‍ പറ്റില്ലെന്നും കുട്ടി തറപ്പിച്ച് പറയുന്നു. ഇനി വേറെ സത്യമിട്ടാല്‍ എന്‍റെ മനസില്‍ ചങ്ങല കെട്ടിയിട്ടേക്കണ പോലെ തോന്നുമെന്നും കുട്ടി പറയുന്നു. എന്‍റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട സാധനം വച്ച് ഞാന്‍ സത്യമിട്ടെന്നും ഇനി എന്താണ് വേണ്ടതെന്ന് മുനാഫും സാറും തീരുമാനിക്കാന്‍ കുട്ടി പറയുന്നതോടെ വീഡിയോ അവസാനിക്കുന്നു. വീഡിയോ വൈറലായതോടെ കുട്ടിക്ക് രണ്ട് പ്രാവുകളെ സമ്മാനിക്കാമെന്നും അവന്‍റെ സ്ഥലമെവിടെ എന്നും ചോദിച്ച് നിരവധി പേരാണ് കുറിപ്പുകളെഴുതിയത്. അവന്‍ ഉള്ളില്‍ തട്ടിയാണ് സത്യം ചെയ്യുന്നതെന്നും ചിലര്‍ എഴുതി. 

'സ്വാമി, ഞാൻ അങ്ങയ്ക്ക് വേണ്ടി കാത്തിരിക്കുന്നു'; രൺവീർ അള്ളാബാദിയയോടുള്ള പ്രണയം വെളിപ്പെടുത്തി യുവതി, വീഡിയോ

Latest Videos
Follow Us:
Download App:
  • android
  • ios