കർമുറും കർമുറും...; ഒച്ച് ഭക്ഷണം കഴിക്കുന്ന ശബ്ദം കേട്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ കേട്ടോളൂ; വൈറല്‍ വീഡിയോ കാണാം
പൂച്ചയുടെ ശ്വാസോച്ഛ്വാസം, കടല്‍ തീരത്തെ മണല്‍ ഒഴുകുന്നത്. പക്ഷികളുടെ സംസാരങ്ങള്‍, പുല്‍ച്ചാടി പുല്ലുതിന്നുന്നത് എന്ന് തുടങ്ങി നിരവധി ശബ്ദ വീഡിയോകള്‍ ചാള്‍സ് റോസ് തന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൌണ്ടിലൂടെ പങ്കുവച്ചിട്ടുണ്ട്.
ശബ്ദത്തെ മാറ്റി നിര്‍ത്തി പ്രപഞ്ചത്തെ കുറിച്ച് ആലോചിക്കാനേ കഴിയില്ല. ഒരോ ചെറിയ ചലനത്തിലും ശബ്ദമുണ്ട്. പക്ഷേ, അത് മനുഷ്യന്‍റെ കേള്‍ക്ക് പുറത്താണെന്ന് മാത്രം. 20 Hz (hertz)നും 20,000 Hz നും ഇടയിലുള്ള ശബ്ദം മാത്രമേ മനുഷ്യന് കേള്‍ക്കാന്‍ കഴിയൂ. ഈ പരിധിക്ക് പുറത്താണ് ഒച്ചുകളുണ്ടാക്കുന്ന ശബ്ദം എന്നതിനാല്‍ തന്നെ അവ മനുഷ്യന് കേള്‍ക്കാന്‍ കഴിയില്ല. എന്നാല്‍ ആ നുത്ത ശബ്ദത്തെ പിടിച്ചെടുക്കാന്‍ കഴിയുന്ന ഉപകരണം നിര്‍മ്മിക്കാന്‍ മനുഷ്യന് കഴിയും. 'ശബ്ദവേട്ടക്കാരന്‍' (chasseurdesons) എന്ന ഇന്‍സ്റ്റാഗ്രാം പേജ് നോക്കുന്ന ചാൾസ് റോസ് അത്തരമൊരു 'ശബ്ദാന്വേഷി'യാണ്.
മനുഷ്യന് കേള്‍ക്കാന്‍ കഴിഞ്ഞിട്ടും കേള്‍ക്കാതെ പോകുന്ന ശബ്ദങ്ങള്‍, കേള്‍ക്കാന്‍ കഴിയാത്ത ശബ്ദങ്ങള്‍ എന്നിവ റെക്കോർഡ് ചെയ്യുകയാണ് ചാള്‍സ് റോസ്. നിശബ്ദരായിരിക്കുന്ന പൂച്ചയുടെ ശ്വാസോച്ഛ്വാസം , കടല്‍ തീരത്തെ മണല്‍ ഒഴുകുന്നത്. പക്ഷികളുടെ സംസാരങ്ങള്‍, പുല്‍ച്ചാടി പുല്ലുതിന്നുന്നത് എന്ന് തുടങ്ങി നിരവധി ശബ്ദ വീഡിയോകള്‍ ചാള്‍സ് റോസ് തന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൌണ്ടിലൂടെ പങ്കുവച്ചിട്ടുണ്ട്. ഇത്തരത്തില്‍ കഴിഞ്ഞ ദിവസമാണ് അദ്ദേഹം ഒച്ചുകള്‍ പുല്ലു തിന്നതിന്‍റെ ശബ്ദ വീഡിയോ പങ്കുവച്ചത്. 'നല്ല ആരം ഉപയോഗിച്ച് മുറിച്ച് മാറ്റുന്നത്' പോലൊരു ശബ്ദമാണ് വീഡിയോയില്‍ കേള്‍ക്കാന്‍ കഴിയുന്നത്. അദ്ദേഹം ശബ്ദം ഏങ്ങനെ റെക്കോർഡ് ചെയ്തെന്ന് വീഡിയോയില്‍ കാണിക്കുന്നു. നിരവധി പേർ ചാൾസിനോട് ഒച്ചിന്‍റെ ശബ്ദം തങ്ങളെ കേള്‍പ്പിച്ചതില്‍ നന്ദി അറിയിച്ചു.
ജോലി ഇല്ല, എങ്കിലും 20 വർഷം ശമ്പളം നല്‍കി; കമ്പനിക്കെതിരെ കേസ് നല്‍കി ഫ്രഞ്ച് വനിത
'കിടക്കാൻ കിടപ്പുമുറി ഇല്ലാത്ത വീട്'; വാടക നാലുലക്ഷം, കുഞ്ഞൻ അപ്പാർട്ട്മെന്‍റ് വൈറല്‍
IPNOZ എന്ന പേരില്‍ വീഡിയോ ആല്‍ബങ്ങള്‍ക്ക് ഇലക്ട്രോണിക് സംഗീതമുണ്ടാക്കുകയാണ് ചാള്‍സ് റോസ് ചെയ്യുന്നത്. അസാധാരണമായ ശബ്ദങ്ങള്‍ റെക്കോർഡ് ചെയ്യുന്നതതില്‍ തനിക്ക് പ്രത്യേക താത്പര്യമുണ്ടെന്നും ചാള്‍സ് പറയുന്നു. 'ഒച്ച് തിന്നുന്ന ശബ്ദം, ഇത് വീഡിയോയിൽ ഉള്ളതുപോലെ കൃത്യമായി റെക്കോർഡ് ചെയ്തിട്ടില്ല. അത് കൃത്യമായി റെക്കോർഡ് ചെയ്യുന്നതിന് ഒരു ചെറിയ അക്കൗസ്റ്റിക് ബോക്സ് നിർമ്മിച്ചു. കൂടാതെ വെർഡി ഓമ്നിഡെറക്ഷണൽ മൈക്രോഫോണും ഉപയോഗിച്ചെന്ന് ചാള്‍സ് വീഡിയോ പങ്കുവച്ച് കൊണ്ട് എഴുതി. 'ഒച്ചുകൾക്ക് ധാരാളം പല്ലുകളുണ്ട്, എനിക്ക് രണ്ട് അക്കാറ്റിനുകൾ ഉണ്ടായിരുന്നു, ഭീമൻ ഒച്ചുകൾ, അവ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് നിങ്ങൾക്ക് കേൾക്കാം! അതും കൂർക്കംവലിക്കുന്നു.' ഒച്ചുകളെ വളര്‍ത്തിയിരുന്ന ഒരു കാഴ്ചക്കാരനെഴുതി. 20 ഹെർട്സിനും 20000 ഹെർട്സിനും ഇടയിലാണെങ്കിലും മിക്ക ആളുകൾക്കും കേൾക്കാൻ കഴിയുന്ന ഏറ്റവും ഉയർന്ന ശബ്ദങ്ങൾ 15,000 നും 17,000 നും ഇടയിലാണ്.