പിടിഎ മീറ്റിംഗിൽ എങ്ങനെ കള്ളം പറയണമെന്ന് അച്ഛനെ പഠിപ്പിക്കുന്ന മകന്‍റെ വീഡിയോ വൈറല്‍ !

 'സ്കൂൾ പിടിഎ മീറ്റിംഗിന്‍റെ ആസൂത്രണം, 'എങ്ങനെ നുണ പറയാം' എന്നതിനെ കുറിച്ചുള്ള പ്ലാനിംഗ്' എന്ന കുറിപ്പോടെയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

Video of a son teaching his father how to lie at PTA meeting goes viral bkg

പിടിഎ മീറ്റിംഗുകൾ കുട്ടികളെ സംബന്ധിച്ചിടത്തോളം എപ്പോഴും ആശങ്കപ്പെടുത്തുന്ന ഒരു കാര്യമാണ്. കാരണം ഒരേസമയം അധ്യാപകരുടെയും മാതാപിതാക്കളുടെയും കുറ്റപ്പെടുത്തലും ശകാരങ്ങളും കേൾക്കേണ്ടി വരുമെന്നത് തന്നെ. മാത്രമല്ല, സ്കൂളിലെ തന്‍റെ വികൃതികളെല്ലാം അച്ഛനും അമ്മയും അറിയും അത് പോലെ തന്നെ വീട്ടിലെ വികൃതികള്‍ ടീച്ചര്‍മാരും അറിയുമെന്ന ഭയം. എന്നാൽ, ഇത്തരം കാര്യങ്ങളില്‍ നിന്നും രക്ഷപ്പെടാൻ പിടിഎ മീറ്റിംഗിൽ പങ്കെടുക്കുമ്പോൾ പറയേണ്ട കാര്യങ്ങളെക്കുറിച്ച് അച്ഛനെ പറഞ്ഞ് പഠിപ്പിക്കുന്ന ഒരു കൊച്ചു കുട്ടിയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. 

കുട്ടിയുടെ രക്ഷിതാക്കൾ കൈകാര്യം ചെയ്യുന്ന 'ചീക്കു യാദവ്' എന്ന പേരിലുള്ള ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് ഈ വീഡിയോ പങ്കുവയ്ക്കപ്പെട്ടിരിക്കുന്നത്. 'സ്കൂൾ പിടിഎ മീറ്റിംഗിന്‍റെ ആസൂത്രണം, 'എങ്ങനെ നുണ പറയാം' എന്നതിനെ കുറിച്ചുള്ള പ്ലാനിംഗ്' എന്ന കുറിപ്പോടെയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. കുട്ടിയുടെ അച്ഛൻ തന്നെയാണ് വീഡിയോ റെക്കോർഡ് ചെയ്തിരിക്കുന്നത്. സ്‌കൂളിൽ നിന്ന് മടങ്ങിയെത്തിയതിന് ശേഷമുള്ള തന്‍റെ ഭക്ഷണശീലത്തെക്കുറിച്ച് അധ്യാപകനോട് എങ്ങനെയൊക്കെ കള്ളം പറയണമെന്നാണ് കുട്ടി അച്ഛനെ പഠിപ്പിച്ച് കൊടുക്കുന്നത്.

എട്ടുവയസുകാരന്‍ ലിഫ്റ്റില്‍ കുടുങ്ങിയത് രണ്ടുമണിക്കൂര്‍; ബോറടിമാറ്റിയ തന്ത്രം കേട്ട് അന്തംവിട്ട് നെറ്റിസണ്‍സ്

തന്‍റെ സമ്മതമില്ലാതെ കുഞ്ഞിനെ സഹോദരി മുലയൂട്ടി; യുവതിയുടെ പരാതിയില്‍ 'നട്ടംതിരിഞ്ഞ്' പോലീസ് !

സ്കൂളിൽ നിന്നും മടങ്ങിയെത്തിയാൽ താൻ ബേക്കറി പലഹാരങ്ങളും ജങ്ക് ഫുഡുകളും കഴിച്ചതിന് ശേഷമാണ് കിടന്നുറങ്ങുന്നത് എന്ന് ടീച്ചറിനോട് പറയരുത് എന്നായിരുന്നു ഈ കൊച്ചു മിടുക്കന്‍റെ അച്ഛനുള്ള ആദ്യത്തെ ഉപദേശം. പകരം താൻ ധാരാളം വെള്ളം കുടിക്കുമെന്നും വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ കഴിക്കുമെന്നും അതിന് ശേഷമാണ് ഉറങ്ങുന്നതെന്നും ടീച്ചറിനോട് പറയണം എന്ന് അവൻ അച്ഛനെ പറഞ്ഞു പഠിപ്പിക്കുന്നു. അപ്പോൾ, അച്ഛൻ താൻ നുണ പറയില്ലെന്നും അത് തെറ്റാണെന്നും കുട്ടിയോട് പറയുന്നു. അതിനുള്ള മറുപടിയായിരുന്നു ഏറെ രസകരം. 'എങ്കിൽ അച്ഛൻ മിണ്ടാതിരിക്കണം;  അക്കാര്യത്തില്‍ കുട്ടിക്ക് ഒരു സംശയവുമില്ലായിരുന്നു. അമ്മ താൻ പറഞ്ഞത് പോലെ ടീച്ചറിനോട് പറഞ്ഞു കൊള്ളുന്നുമെന്നും അമ്മ കളവ് പറയാറുണ്ടെന്നും അവന്‍ മറുപടി പറയുന്നു. ഒടുവിൽ 'എന്ത് ചെയ്യണം എന്ന് നമുക്ക് പിന്നീടാലോചിക്കാം' എന്ന് പറഞ്ഞ് അച്ഛൻ ആ സംഭാഷണം അവസാനിപ്പിക്കുന്നതാണ് വീഡിയോ.  ഏതായാലും ഈ കൊച്ചു മിടുക്കന്‍റെ ക്ലാസ്സെടുക്കൽ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു.  89 ലക്ഷം പേരാണ് വീഡിയോ ഇതിനകം കണ്ടത്. അഞ്ച് ലക്ഷത്തോളം പേര്‍ വീഡിയോ ലൈക്ക് ചെയ്തു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

Latest Videos
Follow Us:
Download App:
  • android
  • ios