'ഹേ പ്രഭു ക്യാ ഹുവാ?; പ്രദര്‍ശിപ്പിക്കുന്നതിനിടെ യുവാവിന് 'ഫ്രഞ്ച് കിസ്' കൊടുത്ത പാമ്പിന്‍റെ വീഡിയോ വൈറല്‍ !

'മികച്ച അടിക്കുറിപ്പുകള്‍ വിജയിക്കും' എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. എഴുപത്തിയൊമ്പത് ലക്ഷം പേരാണ് വീഡിയോ കണ്ടത്. മൂന്ന് ദിവസത്തിനുള്ളില്‍ പന്ത്രണ്ട് ലക്ഷത്തിലേറെ പേരാണ് വീഡിയോ ലൈക്ക് ചെയ്തത്. 

video of a snake biting a young man during the screening has gone viral bkg

പാമ്പുകളെ ഭയമുള്ളവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും. മറ്റുള്ളവരുടെ ഈ ഭയത്തെ ആസ്വദിക്കുകയാണ് ഓരോ പാമ്പുപിടിത്തക്കാരും എന്ന് തോന്നും ചില പാമ്പു പിടിത്തക്കാര്‍  തങ്ങള്‍ പിടിച്ച പാമ്പുകളെ ആളുകുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നത് കണ്ടാല്‍. റീല്‍സിനും ഷോര്‍ട്സിനും പ്രചാരമേറിയതോടെ പാമ്പുപിടിത്തക്കാരുടെ ഇത്തരം ഷോകളും വര്‍ദ്ധിച്ചു. ഇത് പലപ്പോഴും വലിയ അപകടങ്ങള്‍ക്കാണ് വഴി തുറക്കുന്നത്. അത്തരമൊരു വീഡിയോ കഴിഞ്ഞ ദിവസം സാമുഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. therealtarzann എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ നിന്നും പങ്കുവച്ച ഒരു വീഡിയോയിലായിരുന്നു ആ ഭയപ്പെടുത്തുന്ന കാഴ്ചയുണ്ടായിരുന്നത്. 'മികച്ച അടിക്കുറിപ്പുകള്‍ വിജയിക്കും' എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. എഴുപത്തിയൊമ്പത് ലക്ഷം പേരാണ് വീഡിയോ കണ്ടത്. മൂന്ന് ദിവസത്തിനുള്ളില്‍ പന്ത്രണ്ട് ലക്ഷത്തിലേറെ പേരാണ് വീഡിയോ ലൈക്ക് ചെയ്തത്. 

തന്നെക്കാള്‍ വലിയ ഒരു പെരുമ്പാമ്പിനെ പിടിച്ച് ഉയര്‍ത്തുന്ന ഒരു പാമ്പുപിടിത്തക്കാരന്‍റെ ദൃശ്യങ്ങളായിരുന്നു വീഡിയോയുടെ തുടക്കത്തില്‍. പാമ്പുപിടിത്തക്കാരന്‍ പാമ്പിനെ ഉമ്മവയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ പെട്ടെന്ന് പാമ്പ് അയാളുടെ വായ് അടക്കം കൂട്ടി കടിക്കുന്നു. പാമ്പിന്‍റെ അപ്രതീക്ഷിതമായ ആക്രമണത്തില്‍ പാമ്പ് പിടിത്തക്കാരന്‍ ആദ്യം ഒന്ന് പകച്ചെങ്കിലും പിന്നീട് സ്ഥിരത കൈവരിച്ച അയാള്‍ പാമ്പിന്‍റെ കടി വിടുവിക്കാന്‍ ശ്രമിക്കുന്നു. ഇതിനിടെ പാമ്പിന്‍റെ താഴ്ഭാഗത്തെ പല്ലുകള്‍ അയാളുടെ കവിളില്‍ ആഴ്ന്നിറങ്ങിയിരുന്നു. അല്പ നേരത്തെ പരിശ്രമത്തിന് ശേഷം പാമ്പിന്‍റെ പല്ലുകള്‍ അയാള്‍ വിടുവിക്കുന്നു. ഇതിനിടെ പാമ്പിന്‍റെ പല്ലുകള്‍ അയാളുടെ കൈകളില്‍ ആഴ്ന്നിറങ്ങുന്നു. ഇതും അയാള്‍ വിടുവിക്കുമ്പോള്‍ വീഡിയോ അവസാനിക്കുന്നു. അതിനിടെ പാമ്പിന്‍റെ പല്ലുകള്‍ വിടുവിക്കുമ്പോള്‍ ഒരാള്‍ ഫോണ്‍ ക്യാമറയുമായി വരുന്നതും വീഡിയോയില്‍ കാണാം. ഈ സമയമത്രയും കണ്ട് നിന്നവരാരും പാമ്പു പിടിത്തക്കാരനെ സഹായിക്കാനെത്തിയില്ല. രക്ഷാപ്രവര്‍ത്തനത്തിനിടെ പെരുമ്പാമ്പ് അയാളെ ചുറ്റിവരിയാതിരുന്നതിനാല്‍ വലിയൊരു അപകടം ഒഴിവായി. 

ഇതെങ്ങനെ സാധിക്കുന്നു?; 'സ്ക്രൈ ഡൈവിംഗി'നിടെ 'സ്കൈ വാക്ക്' നടത്തുന്ന വീഡിയോ കണ്ട് കണ്ണ് തള്ളി സോഷ്യല്‍ മീഡിയ !

'പരാതിയുണ്ട് സാറേ...'; ജില്ലാ കലക്ടറുടെ ഔദ്യോഗിക വസതിയിലേക്ക് ഗേറ്റ് തകർത്ത് കയറുന്ന കാട്ടാനയുടെ വീഡിയോ വൈറൽ

വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേര്‍ ഇത്തരം പ്രവര്‍ത്തികള്‍ക്കെതിരെ സംസാരിച്ച് കൊണ്ട് രംഗത്തെത്തി. ഒരു കാഴ്ചക്കാരനെഴുതിയത്, ഇവിടെ ക്യമാറാമാനാണ് യഥാര്‍ത്ഥ വിജയി' എന്നായിരുന്നു. 'പാമ്പ് ഫ്രഞ്ച് കിസ് നല്‍കി' എന്നും ചിലര്‍ കുറിച്ചു. 'ഇതാണ് മൃഗങ്ങളുടെ ക്രൂരത' എന്ന് മറ്റൊരു കാഴ്ചക്കാരന്‍ സര്‍ക്കാസിച്ചത്. മറ്റൊരു കാഴ്ചക്കാരനെഴുതിയത് 'ഏറ്റവും ദൈര്‍ഘ്യമേറിയ ചുംബനത്തിനുള്ള ഗിന്നസ് വേള്‍‌ഡ് റെക്കോര്‍ഡ്' എന്നായിരുന്നു. 'ലിപ്പ് ലോക്ക് അല്ല ലിപ്പ് ബ്ലോക്ക്' എന്നായിരുന്നു മറ്റൊരാളുടെ കുറിപ്പ്. 

'മുഫാസാ... ഹലോ...'; പാകിസ്ഥാനില്‍ കാറിന്‍റെ പിന്‍സീറ്റില്‍ തല പുറത്തേക്കിട്ട് ഒരു സിംഹകുട്ടി, വീഡിയോ വൈറല്‍ !

Latest Videos
Follow Us:
Download App:
  • android
  • ios