പ്രദര്‍ശനത്തിനിടെ പാമ്പാട്ടിയെ മൂര്‍ഖന്‍ കടിച്ചു; പിന്നീട്, സംഭവിച്ചത് കണ്ടാല്‍ നിങ്ങള്‍ അന്തംവിടും !

പിന്നാലെ തറയില്‍ ഇരുന്ന പാമ്പാട്ടിയുടെ കൈത്തണ്ടയില്‍, സമീപത്ത് നിന്ന ഒരു യുവാവ് ഒരു കയര്‍ കൊണ്ട് നന്നായി മൂറുക്കി കെട്ടുന്നു. പാമ്പിന്‍റെ വിഷം ശരീരത്തിന്‍റെ മറ്റ് ഭാഗങ്ങളിലേക്ക് പടരാതിരിക്കാനായിരുന്നു അത്. 

video of a snake biting a cobra during an exhibition has gone viral bkg


ന്ത്യയില്‍ കണ്ടുവരുന്ന പാമ്പുകളില്‍ വിഷമുള്ള പാമ്പുകളില്‍ പ്രധാനപ്പെട്ടതാണ് മൂര്‍ഖന്‍. പത്തി വിടര്‍ത്തി ആക്രമിക്കാന്‍ ആയുന്ന മൂര്‍ഖനെ കണ്ടാല്‍ ആരായാലും ഒന്ന് വിരട്ട് പോകും. കാരണം അതിന്‍റെ വിഷം മാരകമാണെന്ന നമ്മുടെ അറിവ് തന്നെ. എന്നാല്‍, നാട്ടുകാര്‍ക്ക് മുമ്പില്‍ മൂര്‍ഖന്‍ പാമ്പിനെ  പ്രദര്‍ശിപ്പിക്കുന്നതിനിടെ പാമ്പാട്ടിയെ മൂര്‍ഖന്‍ കടിച്ചു. പിന്നാലെയുള്ള അദ്ദേഹത്തിന്‍റെ പ്രവര്‍ത്തി ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. 

വീഡിയോയുടെ തുടക്കത്തില്‍ പാമ്പാട്ടി മൂര്‍ഖന്‍ പാമ്പിനെ തന്‍റെ കഴുത്തില്‍ അണിഞ്ഞ നിലയിലാണ്. അദ്ദേഹം ചുറ്റും കൂടി നിന്നവരോട് സംസാരിക്കുന്നതിനിടെ പാമ്പ് അദ്ദേഹത്തിന്‍റെ കൈയില്‍ കടിക്കുന്നു.  അപ്രതീക്ഷിതമായി കടിയേറ്റ പാമ്പാട്ടി ആദ്യമൊന്ന് പരുങ്ങിയെങ്കിലും സമചിത്തത കൈവിട്ടില്ല. അദ്ദേഹം കഴിയുന്നത്രവേഗം കൈയില്‍ നിന്നും പാമ്പിന്‍റെ പല്ലുകള്‍ അടര്‍ത്തി മാറ്റി. പിന്നാലെ തറയില്‍ ഇരുന്ന പാമ്പാട്ടിയുടെ കൈത്തണ്ടയില്‍, സമീപത്ത് നിന്ന ഒരു യുവാവ് ഒരു കയര്‍ കൊണ്ട് നന്നായി മൂറുക്കി കെട്ടുന്നു. പാമ്പിന്‍റെ വിഷം ശരീരത്തിന്‍റെ മറ്റ് ഭാഗങ്ങളിലേക്ക് പടരാതിരിക്കാനായിരുന്നു അത്. ഇതിന് പിന്നാലെ പാമ്പാട്ടി ഒരു ബ്ലേഡ് ഉപയോഗിച്ച് പാമ്പ് കടിച്ച കൈയില്‍ പല സ്ഥലത്തായി മുറിവുകളിടുന്നു.

പല്ല് പറിക്കുന്നതിനിടയിയിൽ രോ​ഗിയുടെ കീഴ്ചുണ്ട് മുറിച്ച് വിവാദ ദന്താശുപത്രി; പരാതി തരൂവെന്ന് പോലീസ് !

26 അടി നീളം, 2 ടണ്ണിലേറെ ഭാരം; ലോകത്തിലെ ഏറ്റവും വലിയ പാമ്പ് ഇതുതന്നെയെന്ന് ശാസ്ത്രജ്ഞർ

കൈയില്‍ അവിടിവിടായി രക്തം പൊടിയുന്നതും വീഡിയോയില്‍ കാണാം. പാമ്പിന്‍റെ വിഷം പുറത്ത് കളയാനുള്ള ഏറ്റവും പ്രാകൃതമായ മാര്‍ഗ്ഗമായിരുന്നു അത്.അബ്ദുള്ള അൽ ബലൂഷി എന്ന ഇന്‍സ്റ്റാഗ്രാം ഉപയോക്താവ് പങ്കുവച്ച വീഡിയോ ദശലക്ഷക്കണക്കിന് പേര്‍ ഇതിനകം കണ്ടു കഴിഞ്ഞു. വീഡിയോ കണ്ട നിരവധി പേര്‍ അദ്ദേഹം ജീവിച്ചിരിപ്പുണ്ടോയെന്നാണ് ആദ്യമന്വേഷിച്ചത്. നിരവധി പേര്‍ പാമ്പാട്ടിയുടെ പ്രവര്‍ത്തിയെ വിമര്‍ശിച്ചു. ഇക്കാലത്തും ഇത്രയും അശാസ്ത്രീയമായ രീതിയിലാണോ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് എന്നായിരുന്നു മറ്റു ചിലരുടെ സംശയം. മറ്റൊരാള്‍ എഴുതിയത് ആ അനാവശ്യ മുറിവേല്‍പ്പിക്കലുകള്‍ ചെയ്യുന്നതിന് പകരം ആശുപത്രിയില്‍ പോകണം എന്നായിരുന്നു. 

ലോട്ടറി എടുക്കുന്നെങ്കില്‍ ഇങ്ങനെ എടുക്കണം; 28 -കാരന് അടിച്ച സമ്മാനത്തുക കേട്ട് ഞെട്ടി ലോകം !

 

Latest Videos
Follow Us:
Download App:
  • android
  • ios