നിറം മാറും, കണ്ണില്‍ നിന്നും രക്തം ചീറ്റും, ബലൂണ്‍ പോലെ വീര്‍ക്കും; എല്ലാം ശത്രുക്കള്‍ക്കെതിരെ മാത്രം !

റീഗൽ ഹോൺഡ് ലിസാർഡ് കണ്ണുകളിൽ നിന്നും രക്തം ചീറ്റിച്ചാണ് പ്രധാനമായും എതിരാളിയുടെ ശ്രദ്ധ തിരിക്കുന്നത്. 

video of a regal horned lizard spewing blood from its eyes at its enemy has gone viral bkg


ക്തം ചീറ്റുന്ന കണ്ണുകൾ, ഉടലാകെ കൂർത്ത മുള്ളുകൾ, തലയുടെ പിൻഭാഗത്തായി കിരീടം പോലെ വിടർന്നു നിൽക്കുന്ന കൊമ്പുകൾ... വിവരണങ്ങൾ കേട്ടിട്ട്  ചെറുതായി ഭയം തോന്നിയോ ? പറഞ്ഞുവരുന്നത് ഏതെങ്കിലും ഭീകരജീവിയെയോ ഡ്രാഗണ്‍ കുഞ്ഞുങ്ങളെ കുറിച്ചോ അല്ല. ഒരു പാവം പല്ലിയെ കുറിച്ചാണ്. റീഗൽ ഹോൺഡ്  ലിസാർഡ് (Regal Horned Lizard) എന്നാണ് ഈ പ്രത്യേക ഇനത്തിൽപ്പെട്ട പല്ലിയുടെ പേര്. നമ്മുടെ വീടുകളിലെ ചുവരുകളിലും അലമാരകളിലും ഒക്കെ സ്ഥിരമായി കാണാറുള്ള വാല് മുറിച്ചു രക്ഷപ്പെടാൻ മാത്രം അറിയാവുന്ന പാവം പല്ലികളെ കണ്ടു ശീലിച്ചവർക്ക് കാഴ്ചയിലും പ്രവർത്തിയിലും അല്പം പ്രശ്നക്കാരനായ റീഗൽ ഹോൺഡ്  ലിസാർഡിനെ പല്ലിയായി കാണാൻ ബുദ്ധിമുട്ടായിരിക്കും. എങ്കിലും പല്ലി വർഗ്ഗത്തിൽ പെട്ട ഒരു ചെറിയ ഉരഗ ജീവി തന്നെയാണ് ഇത്.

ഓരോ ജീവിവർഗ്ഗത്തിനും അവയുടേതായ ശാരീരിക പ്രത്യേകതകൾ ഉണ്ട്. സാധാരണയായി നാം കണ്ടുവരുന്ന പല്ലികൾ വാലു മുറിച്ചാണ് ശത്രുക്കളിൽ നിന്നും രക്ഷപ്പെടുന്നതെങ്കിൽ റീഗൽ ഹോൺഡ് ലിസാർഡ് കണ്ണുകളിൽ നിന്നും രക്തം ചീറ്റിച്ചാണ് പ്രധാനമായും എതിരാളിയുടെ ശ്രദ്ധ തിരിക്കുന്നത്. മാത്രമല്ല ഇവയുടെ കണ്ണുകളിൽ നിന്നും പുറത്തേക്ക് വരുന്ന രക്തത്തിന്‍റെ രുചി അത്ര സുഖകരമല്ലാത്തതിനാല്‍ ശത്രുക്കൾ ഇവയെ വേഗത്തില്‍ ഉപേക്ഷിക്കുന്നു. മെക്സിക്കോയിലും അമേരിക്കയുടെ തെക്കുപടിഞ്ഞാറൻ മേഖലകളിലുമാണ് റീഗൽ ഹോൺഡ്  ലിസാർഡുകളെ പൊതുവിൽ കണ്ടുവരുന്നത്. പൂർണ്ണ വളർച്ചയെത്തിയാൽ ഇവയ്ക്ക് മൂന്ന് മുതൽ നാലിഞ്ച് വരെ വലിപ്പമുണ്ടാകും.

വിവാഹ ക്ഷണക്കത്തോ അതോ ഗവേഷണ പ്രബന്ധമോ ?; ആശ്ചര്യപ്പെട്ട് സോഷ്യല്‍ മീഡിയ

നായയെ രക്ഷിക്കാന്‍ ബൈക്ക് വെട്ടിച്ചു; മരിച്ച യുവാവിന്‍റെ വീട്ടിലെത്തി അമ്മയെ കണ്ട് സങ്കടം ബോധിപ്പിച്ച് നായ !

ഏതാനും നാളുകൾക്ക് മുമ്പ് തന്നെ പിടികൂടാനായി എത്തിയ ചെന്നായയുടെ കയ്യിൽ നിന്നും രക്ഷപ്പെടാനായി ചെന്നായയുടെ നേർക്ക് രക്തം ചീറ്റിക്കുന്ന റീഗൽ ഹോൺഡ്  ലിസാർഡിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ശത്രുവിന്‍റെ വായും കണ്ണും ലക്ഷ്യമാക്കി ഇവയ്ക്ക് നാലടി ഉയരത്തിൽ വരെ ഇത്തരത്തിൽ രക്തം ചീറ്റിക്കാൻ കഴിയുമെന്നാണ് വിദഗ്ധർ പറയുന്നത്. കണ്ണുകളുടെ താഴത്തെ കൺപോളയിൽ നിന്നാണ് ഇവ രക്തം ചീറ്റിക്കുന്നത്. ശത്രുവിനെ നേരിടാൻ ഇത്തരത്തിൽ പല ആവർത്തി രക്തം ചീറ്റിക്കാനുള്ള ശേഷി ഇവയ്ക്കുണ്ട്. തീർന്നില്ല ശത്രുക്കളെ പറ്റിക്കാൻ ഇനിയുമുണ്ട് ഒട്ടേറെ വിദ്യകൾ ഇവയുടെ കയ്യിൽ. കാര്യം പല്ലിയാണെങ്കിലും ഓന്തിനെപ്പോലെ നിറം മാറാൻ ഇവയ്ക്ക് കഴിയും. ആ സൂത്രവിദ്യയിലും ശത്രു പിന്മാറിയില്ലെങ്കിൽ പുറമേ നിന്നും വായു ഉള്ളിലേക്ക് വലിച്ചെടുത്ത് സ്വന്തം ശരീരം ഒരു ബലൂൺ പോലെ വീർപ്പിച്ച് ശത്രുവിന് വിഴുങ്ങാൻ സാധിക്കാത്ത വിധം ആക്കാനും ഇവയ്ക്ക് അറിയാം. എന്തിനേറെ പറയുന്നു ശരീരത്തിൽ തിങ്ങിനിറഞ്ഞു നിൽക്കുന്ന മുള്ളുകൾ തന്നെ ഇവയ്ക്ക് ഒരു രക്ഷാകവചമാണ്.

ഖബർസ്ഥാനിലെ പുല്ല് ആട് തിന്നു, പിന്നാലെ തടവ്; ഒടുവിൽ ഒരു വർഷത്തിന് ശേഷം ഒമ്പത് ആളുകൾക്കും ജയില്‍ മോചനം !
 

Latest Videos
Follow Us:
Download App:
  • android
  • ios