'ഞാന്‍ മുസൽമാന്‍. പക്ഷേ ട്രംപിന്‍റെ മകള്‍', അവകാശ വാദവുമായി പാക് യുവതി; വീഡിയോ വൈറല്‍
മുസൽമാനാണെങ്കിലും ഞാന്‍ ട്രംപിന്‍റെ മകള്‍. അമ്മയ്ക്ക് എന്ന് നോക്കാന്‍ കഴിയില്ലെന്ന് അച്ഛന്‍ (ട്രംപ്) പറഞ്ഞിരുന്നു. അവകാശവാദവുമായി പാക് യുവതിയുടെ വീഡിയോ വൈറൽ
അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ ഡൊണാൾഡ് ട്രംപ് 47-ാമത് .യുഎസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ട്രംപിന്‍റെ മകളാണെന്ന് അവകാശപ്പെട്ട് പാക് യുവതി രംഗത്ത്. 2018 ഡിസംബറിലാണ് ഈ വീഡിയോ ആദ്യം സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടത്. ട്രംപിന്‍റെ രണ്ടാം വിജയത്തിന് പിന്നാലെ പഴയ വീഡിയോ വീണ്ടും സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
വീഡിയോയില്‍ ബുർഖ ധരിച്ച ഒരു സ്ത്രീ മാധ്യമങ്ങളോട് സംസാരിക്കുന്നതായിരുന്നു ഉണ്ടായിരുന്നത്. അറബിയും ഇംഗ്ലീഷും കൂട്ടിക്കലര്‍ത്തിയായിരുന്നു യുവതിയുടെ സംസാരം. ഇവര്‍ പാക് പഞ്ചാബില്‍ നിന്നുമുള്ള ആളാണെന്ന് സ്വയം വെളിപ്പെടുത്തി. ഡൊണാൾഡ് ട്രംപ് തന്‍റെ ബയോളജിക്കൽ പിതാവാണെന്ന് ഇവര്‍ അവകാശപ്പെട്ടു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട (2017 ല്‍) പ്രസിഡന്‍റ് തന്‍റെ അമ്മയ്ക്ക് ഉത്തരവാദിത്വമോ ശ്രദ്ധയോ കരുതലോ ഇല്ലാത്തയാളായാണ് കരുതുന്നതെന്നും മകളെ പരിപാലിക്കാന്‍ അമ്മയ്ക്ക് കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞതായും യുവതി അവകാശപ്പെട്ടു. മാധ്യമ പ്രവര്‍ത്തകരുമായുള്ള സംഭാഷണത്തിനിടെ തനിക്ക് തന്‍റെ പിതാവിന്‍റെ അടുത്തേക്ക് പോകാന്‍ ആഗ്രഹമുണ്ടെന്നും യുവതി പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനത്തോടൊപ്പം പരിഗണിക്കണം ജൈവ വൈവിധ്യ സംരക്ഷണത്തെയും
നോക്കി നില്‍ക്കെ കുറഞ്ഞ് വന്ന കമലയുടെ ജനപ്രീതി; കാരണങ്ങളെന്തൊക്കെ ?
അതേസമയം വീഡിയോയ്ക്ക് താഴെ രസകരമായ കുറിപ്പുകളാണ് വരുന്നത്. 'അവൾ തന്‍റെ ഉച്ചാരണം ജമുനാപാറിൽ നിന്ന് തെക്കൻ ദില്ലിയിലേക്ക് സുഗമമായി മാറ്റി.' എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ കുറിച്ചത്. 'സമ്പദ് വ്യവസ്ഥ വളരെ മോശമാകുമ്പോൾ നിങ്ങൾ എന്തിനും മുകളിലാണ്.' തകര്‍ന്ന പാകിസ്ഥാന്‍റെ സമ്പദ് വ്യവസ്ഥയെ സൂചിപ്പിച്ച് കൊണ്ട് ഒരു കാഴ്ചക്കാരന്‍ എഴുതി. 'സമ്പൂർണ്ണ ആവാസവ്യവസ്ഥ ഞെട്ടലിലാണ്' എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍റെ തമാശ. 2024 ലെ തെരഞ്ഞെടുപ്പില്‍ കമലാ ഹാരിസ് വിജയിക്കുമെന്നായിരുന്നു പൊതുവെയുള്ള പ്രവചനങ്ങളെല്ലാം. എന്നാല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി പോലും കണക്ക് കൂട്ടാത്തത്രയും വലിയ വിജയമാണ് യുഎസ് ട്രംപിന് സമ്മാനിച്ചത്. ഇതിനിടെ യുഎസില്‍ നിന്നും ട്രംപ് സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ അക്രമാസക്തയായി ടിവി തല്ലി പൊട്ടിക്കുന്ന ഒരു യുവതിയുടെ വീഡിയോയും വൈറലായി.