'മത്തി' കൊണ്ട് ഒരു വസ്ത്രം; മോഡലിംഗിന്‍റെ മോഡലേ മാറിയെന്ന് സോഷ്യല്‍ മീഡിയ
നൂറുകണക്കിന് മത്സ്യത്തെ നേര്‍ത്ത കമ്പിയില്‍ കോർത്താണ് മത്സ്യ വസ്ത്രം ഉണ്ടാക്കിയിരിക്കുന്നത്. കഴുത്തില്‍ മത്സ്യങ്ങള്‍ കോർത്ത് നിര്‍മ്മിച്ച ഒരു മാലയും ഇയാള്‍ ധരിച്ചിട്ടുണ്ട്.
ലോകത്തെ ഏറ്റവും വലിയ വ്യവസായങ്ങളിലൊന്നാണ് ഫാഷന്‍. പുതിയ പുതിയ വസ്ത്രങ്ങളോ ആഭരണങ്ങളോ മറ്റ് ആഡംബര വസ്തുക്കളോ വിപണിയിലേക്ക് ഇറക്കുന്നതിന് മുമ്പായി ഉത്പന്നങ്ങളെ പരിചയപ്പെടുത്തുന്നതിന് ഫാഷന്‍ ലോകത്ത് ക്യാറ്റ് വാക്കുകള്‍ സംഘടിപ്പിക്കുന്നതും പതിവാണ്. പുതിയ വസ്ത്രങ്ങളും മറ്റ് ഉപകരണങ്ങളും അണിഞ്ഞ് യുവതീ യുവാക്കള്‍ പ്രത്യേകം സജ്ജീകരിച്ച വേദിയില്‍ പ്രത്യേക പാദചലനങ്ങളോടെ നടക്കുന്നതാണ് ക്യാറ്റ് വാക്ക്. സമാനമായ ഒരു ക്യാറ്റ് വാക്ക് സമൂഹ മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധ പിടിച്ച് പറ്റി. ഗോ ഫിഷിംഗ് ഇന്തോനേഷ്യ എന്ന് സമൂഹ മാധ്യമ അക്കൌണ്ടിലൂടെ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോയായിരുന്നു അത്.
തിങ്കളാഴ്ച ഫാഷന്‍ ക്രേസി എന്ന കുറിപ്പോടെ പങ്കുവച്ച വീഡിയോയില്‍ ഒരു യുവാവ് ചാള / മത്തി കോര്‍ത്തെടുത്ത ഒരു വസ്ത്രം ധരിച്ച് തെരുവിലൂടെ നടക്കുന്നതായിരുന്നു ഉണ്ടായിരുന്നത്. നൂറുകണക്കിന് മത്സ്യത്തെ നേര്‍ത്ത കമ്പിയില്‍ കോർത്താണ് മത്സ്യ വസ്ത്രം ഉണ്ടാക്കിയിരിക്കുന്നത്. കഴുത്തില്‍ മത്സ്യങ്ങള്‍ കോർത്ത് നിര്‍മ്മിച്ച ഒരു മാലയും ഇയാള്‍ ധരിച്ചിട്ടുണ്ട്. അതേസമയം നെഞ്ച് മുതല്‍ മുട്ടോളം എത്തുന്ന തരത്തിലാണ് കമ്പിയില്‍ മത്തി കോര്‍ത്തിരുന്നത്. ഒരോ അടുക്കുകളായി അടുക്കി വച്ച നിലയിലായിരുന്നു മത്തി കൊണ്ടുള്ള വസ്ത്രം. മോഡലിന്‍റെ കൈയില്‍ വലിയൊരു മത്സ്യത്തെ കമ്പിയില്‍ കോര്‍ത്ത് ഒരു ഹാന്‍റ്ബാഗ് പോലെ പിടിച്ചിരുന്നു.
വില 4 കോടി; പക്ഷേ, മരം വീണ് വീടിന്‍റെ പാതി തകർന്നു പോയി, എന്നിട്ടും വില ഉയരാൻ കാരമുണ്ട്
51 ലക്ഷം പേരാണ് വീഡിയോ ഇതിനകം കണ്ടത്. നിരവധി പേര്‍ വീഡിയോയ്ക്ക് താഴെ കുറിപ്പുകളെഴുതാനെത്തി. "ഇവർ ബാലൻസിയാഗയ്ക്ക് പുതിയ ഫാഷൻ ആശയങ്ങൾ നൽകുന്നു." എന്നയിരുന്നു ഒരാള്‍ എഴുതിയത്. “ഈ അസംബന്ധങ്ങളുമായി നിങ്ങള്‍ എവിടേക്കാണ് പോകുന്നത്? ഒരു ബോധവുമില്ലാത്ത ആളുകൾ. ”മറ്റൊരാള്‍ തന്‍റെ ദേഷ്യം പ്രകടിപ്പിച്ചു. “അതിനു വേണ്ടി എല്ലാ മത്സ്യങ്ങളെയും കൊന്നോ? " എന്നായിരുന്നു മറ്റൊരാളുടെ സംശയം. "എന്തായാലും അവിടെ പൂച്ചകളില്ലെന്ന് തോന്നുന്നു " മറ്റൊരു കാഴ്ചക്കാരന്‍ തമാശയായി എഴുതി. അതേസമയം ഫിഷ്, ഫാഷന്‍ എന്നീ രണ്ട് വാക്കുകള്‍ കൂട്ടിചേര്‍ത്ത് 'ഫിഷന്‍' എന്ന പുതിയൊരു വാക്ക് തന്നെ വീഡിയോയ്ക്ക് താഴെ ചിലര്‍ എഴുതി. 2010-ലെ എംടിവി വീഡിയോ മ്യൂസിക് അവാർഡ് ദാന ചടങ്ങിനിടെ, ലേഡി ഗാഗ ചുവന്ന പരവതാനിയിൽ എത്തിയത് അസംസ്കൃത മാംസം കൊണ്ട് ഉണ്ടാക്കിയ ഒരു ഔട്ട് ഫിറ്റ് ധരിച്ചായിരുന്നു. ഇതിന് ടൈം മാഗസിൻ ആ വർഷത്തെ മികച്ച ഫാഷൻ സ്റ്റേറ്റ്മെന്‍റ് എന്ന പദവി ഇത് നല്‍കിയിരുന്നു.