കൈകുഞ്ഞുമായി മുന്നിലൊരാൾ, ഭാര്യയെ ചുമന്ന് ഭർത്താവ്; കവിഞ്ഞൊഴുകുന്ന ചെക്ക് ഡാം മുറിച്ച് കടക്കുന്ന വീഡിയോ വൈറൽ
രാജ്യം സ്വാതന്ത്ര്യം നേടിയിട്ടും അടിസ്ഥാന സൌകര്യങ്ങള്‍ എന്ത് കൊണ്ട് മെച്ചപ്പെടുത്താന്‍ നമ്മുക്ക് കഴിയുന്നില്ലെന്ന് ചിലര്‍ ചോദിച്ചപ്പോള്‍. എന്താണ് നമ്മുടെ ഭരണകൂടം ചെയ്യുന്നതെന്നായിരുന്നു മറ്റ് ചിലരുടെ ചോദ്യം.
മനുഷ്യ ജീവിതത്തില്‍ ഏറ്റവും ശ്രദ്ധിക്കേണ്ട സമയമാണ് ഗര്‍ഭാവസ്ഥയും പ്രസവാനന്തരമുള്ള ആദ്യ ദിവസങ്ങളും. ഏറ്റവും ശ്രദ്ധയോടെ. കരുതലോടെ കടന്ന് പോകേണ്ട ദിവസങ്ങളാണ് ആ ദിനങ്ങള്‍. എന്നാല്‍ എല്ലാ സ്ത്രീകള്‍ക്കും ഒരുപേലെയല്ല ആ കരുതല്‍ ലഭിക്കുന്നത്. സമ്പത്തിന്‍റെ അധികാരം അവിടെയും പ്രശ്നവത്ക്കരിക്കപ്പെടുന്നു. കഴിഞ്ഞ ദിവസം പി പവന്‍ എന്ന എക്സ് ഉപയോക്താവ് പങ്കുവച്ച വീഡിയോയില്‍ ഇത് ഏറെ വ്യക്തവുമാണ്. ആന്ധ്രാപ്രദേശിലെ അല്ലുരി ജില്ലയിലെ അഡതിഗല ബ്ലോക്കിലെ പിഞ്ചാരികൊണ്ട ഗ്രാമത്തിലെ ഒരു സ്ത്രീ പ്രവസാവനന്തരം വീട്ടിലേക്ക് മടങ്ങുന്നതായിരുന്നു വീഡിയോയില്‍ ഉണ്ടായിരുന്നത്.
വീഡിയോ പങ്കുവച്ച് കൊണ്ട് പവന്‍ എഴുതിയത്, 'ഗർഭിണിയായ സ്ത്രീയെ തോളിൽ ചുമന്ന് കവിഞ്ഞൊഴുകുന്ന അരുവി മുറിച്ചുകടക്കുന്നത് വളരെ അപകടകരമാണെന്ന് അവർക്ക് നന്നായി അറിയാം. അതുപോലെ ആശുപത്രിയിൽ കൊണ്ടുപോകാത്തതും അപകടകരമാണെന്നും അവർക്കറിയാം.' എന്നായിരുന്നു കുറിച്ചത്. എന്നാല്‍ വീഡിയോ ദൃശ്യങ്ങളിലെ സ്ത്രീ ഗര്‍ഭിണിയല്ലായിരുന്നു. അവരുടെ കുഞ്ഞിനെയാണ് മുന്നില്‍ നടന്നിരുന്നയാള്‍ ഒരു റോസ് കളര്‍ ടവല്ലില്‍ പൊതിഞ്ഞ് പിടിച്ചിരുന്നത്. പ്രസവാനന്തരം വീട്ടിലേക്കുള്ള ഒരു കുടുംബത്തിന്‍റെ മടക്കയാത്രയായിരുന്നു അത്. പ്രസവാനന്തരമുള്ള ആദ്യ ദിവസങ്ങളില്‍ സ്ത്രീകള്‍ക്ക് നടക്കാന്‍ വലിയ ബുദ്ധിമുട്ട് അനുഭവപ്പെടും. അതും കുത്തൊഴുക്കുള്ള ഒരു പുഴ മുറിച്ച് കടക്കുകയെന്നാല്‍ അത് അത്യന്തം അപകടകരവുമാണ്. ഇതിനാലാണ് സ്ത്രീയെ അവരുടെ ഭര്‍ത്താവ് ചുമലില്‍ എടുത്ത് നദിക്ക് കുറുകെ കെട്ടിയ ചെക്ക് ഡാം മുറിച്ച് കടക്കാന്‍ ശ്രമിച്ചത്.
'ഇത് ഭയാനകം'; കാനഡയില്‍ ഇന്ത്യക്കാരെ തട്ടാതെ നടക്കാന്‍ വയ്യെന്ന ചൈനക്കാരിയുടെ വീഡിയോയ്ക്ക് പൊങ്കാല
നടുക്കടലില്‍ സ്രാവുമായി ജീവന്‍മരണ പോരാട്ടം നടത്തി കയാക്കര്‍; ഭയപ്പെടുത്തുന്ന വീഡിയോ വൈറല്‍
നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കുറിപ്പുകളെഴുതാനെത്തിയത്. മിക്കയാളുകളും വീഡിയോയിലെ കുറിപ്പിനെ അടിസ്ഥാനമാക്കിയാണ് പ്രതികരിച്ചത്. രാജ്യം സ്വാതന്ത്ര്യം നേടിയിട്ടും അടിസ്ഥാന സൌകര്യങ്ങള്‍ എന്ത് കൊണ്ട് മെച്ചപ്പെടുത്താന്‍ നമ്മുക്ക് കഴിയുന്നില്ലെന്ന് ചിലര്‍ ചോദിച്ചു. എന്താണ് നമ്മുടെ ഭരണകൂടം ചെയ്യുന്നതെന്ന് ചിലർ ചോദിച്ചു. മറ്റ് ചിലര്‍ ഇന്ത്യയുടെ സുവര്‍ണ്ണകാലം എന്ന് പരിഹസിച്ചു. 'ഏഴ് പതിറ്റാണ്ടുകള്‍ ഇന്ത്യ എന്ത് ചെയ്യുകയായിരുന്നു? ഇത് ഒരു രാഷ്ട്രീയക്കാരനാണ് സംഭവിച്ചതെങ്കില്‍ ഇപ്പോള്‍ അവിടെ ഒരു ഹെലികോപ്റ്റര്‍ എത്തിയേനെ' എന്ന് മറ്റൊരാള്‍ കുറിച്ചു.