ക്ഷേത്ര സന്നിധിയിലെ വിവാഹാഭ്യര്‍ത്ഥന; ക്ഷേത്രത്തില്‍ ഫോണ്‍ നിരോധിക്കണമെന്ന് ആവശ്യം; പിന്നാലെ 'പൊങ്കാല'
ക്ഷേത്രദര്‍ശനത്തിനെത്തിയ പലരും ഇരുവരുടെയും ജീവിതത്തിലെ ആ അവിസ്മരണീയ നിമിഷം ഫോണില്‍ പകര്‍ത്തുന്നത് വീഡിയോയില്‍ കാണാം. പലരും ആ സന്തോഷ നിമിഷത്തെ ചിരിച്ച് കൊണ്ടാണ് സ്വീകരിച്ചതും.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഉത്തരേന്ത്യയിലെ പ്രത്യേകിച്ച് ഹിമാലയന്‍ താഴ്വരയിലെ ഹിന്ദു ക്ഷേത്രങ്ങളിലേക്കുള്ള തീര്‍ത്ഥാടനവും വിനോദ സഞ്ചാരവും ഗണ്യമായി വര്‍ദ്ധിച്ചിട്ടുണ്ട്. ഓരോ വര്‍ഷം ഇവിടം സന്ദര്‍ശിക്കുന്നവരുടെ എണ്ണത്തിലുള്ള അഭൂതപൂര്‍വ്വമായ വര്‍ദ്ധനവ് തന്നെയാണ് ഇതിന് തെളിവ്. കഴിഞ്ഞ ദിവസം ഹിമാലയസാനുക്കളിലെ പ്രധാനപ്പെട്ട ഹിന്ദു ആരാധനാലയമായ കേദാര്‍നാഥ് ക്ഷേത്രത്തില്‍ നിന്നുള്ള ഒരു വീഡിയോ നെറ്റിസണ്‍സിനിടെയില്‍ വിരുദ്ധാഭിപ്രായങ്ങളുടെ ഇരു ചേരികളെ സൃഷ്ടിക്കാന്‍ കാരണമായി. Ravisutanjani എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നുമാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വീഡിയോ പങ്കുവച്ചു കൊണ്ട്, ''എല്ലാ പ്രമുഖ ക്ഷേത്രങ്ങളിൽ നിന്നും ആരാധനാലയങ്ങളിൽ നിന്നും സ്മാർട്ട്‌ഫോണുകൾ നിരോധിക്കേണ്ടതിന്‍റെ ഒരു കാരണം. പ്രധാന ക്ഷേത്രത്തിൽ നിന്ന് 20 കിലോമീറ്ററിനുള്ളിൽ ഒരു അടിസ്ഥാന ഫോൺ, അനാവശ്യമായ ആൾക്കൂട്ടത്തെ ഇല്ലാതാക്കുന്നു. PS - ഞാൻ ഇത് കേദാർനാഥിൽ നിന്നാണ് എഴുതുന്നത്.' എന്ന് രവിസുതഞ്ജനി എഴുതി.
മഞ്ഞ വസ്ത്രം ധരിച്ച ഒരു യുവാവും യുവതിയും ക്ഷേത്രത്തിന് മുന്നില്‍ നിന്ന് പ്രാര്‍ത്ഥിക്കുന്നിടത്താണ് വീഡിയോ തുടങ്ങുന്നത്. ഇതിനിടെ യുവതി കൈ കൊണ്ട് ആവശ്യപ്പെട്ടത് പ്രകാരം പുറകില്‍ നിന്ന് ഒരാള്‍ ഒരു വിവാഹ മോതിരം യുവതിയുടെ കൈകളില്‍ വച്ച് നല്‍കുന്നു. പിന്നാലെ പ്രാര്‍ത്ഥനയില്‍ മുഴുകി നില്‍ക്കുന്ന യുവാവിന്‍റെ മുന്നില്‍ മുട്ടി കുത്തി നിന്ന യുവതി തന്നെ വിവാഹം കഴിക്കാമോയെന്ന് അഭ്യര്‍ത്ഥിക്കുകയും പിന്നാലെ യുവാവിന്‍റെ വിരലില്‍ വിവാഹ മോതിരം അണിയിക്കുകയും ചെയ്യുന്നു. ക്ഷേത്രദര്‍ശനത്തിനെത്തിയ പലരും ഇരുവരുടെയും ജീവിതത്തിലെ ആ അവിസ്മരണീയ നിമിഷം ഫോണില്‍ പകര്‍ത്തുന്നത് വീഡിയോയില്‍ കാണാം. പലരും ആ സന്തോഷ നിമിഷത്തെ ചിരിച്ച് കൊണ്ടാണ് സ്വീകരിച്ചതും.
വീഡിയോ പങ്കുവച്ചു കൊണ്ട് ക്ഷേത്രസന്നിധിയിലെ ഫോണ്‍ ഉപയോഗത്തെ കുറിച്ച് രവിസുതഞ്ജനി ചോദിച്ചതിന് പലരും പക്ഷേ, വിരുദ്ധമായ അഭിപ്രായമാണ് രേഖപ്പെടുത്തിയത്. 'എന്ത് കൊണ്ടാണ് മോശമായത്? അവര്‍ ആരെയും ബുദ്ധിമുട്ടിച്ചിട്ടില്ല. അവരുടെ നിമിഷം പൂര്‍ണ്ണമായ ബഹുമാനത്തോടെയായിരുന്നു. അവര്‍ക്ക് അഭിനന്ദനങ്ങള്‍. ഒരു കാഴ്ചക്കാരനെഴുതി. 'ഭഗവാനും ഭക്തനും തമ്മിലുള്ള ബന്ധം വളരെ പവിത്രവും വ്യക്തിപരമായ കാര്യവുമാണ്. ഒരാൾക്ക് അവന്‍റെ/അവളുടെ ഭക്തി അവർക്ക് തോന്നുന്ന ഏത് വിധത്തില്‍ വേണമെങ്കിലും പ്രകടിപ്പിക്കാൻ എല്ലാ അവകാശവുമുണ്ട്. ഇത് വളരെ മനോഹരവും ആദരവുമുള്ളതായി ഞാൻ കാണുന്നു,” മറ്റൊരു കാഴ്ചക്കാരന്‍ എഴുതി. ' ഞാൻ നിങ്ങളോട് യോജിക്കുന്നു. സ്‌മാർട്ട്‌ഫോണുകൾ ആത്മീയ അനുഭവത്തിൽ നിന്നുള്ള വ്യതിചലനമാണ്. അവ ശബ്ദവും മലിനീകരണവും സൃഷ്ടിക്കുന്നു. കേദാർനാഥിൽ നിങ്ങളുടെ സമയം ആസ്വദിക്കൂ. അതൊരു മനോഹരമായ സ്ഥലമാണ്.' വേറൊരു കാഴ്ചക്കാരന്‍ തന്‍റെ അഭിപ്രായം രേഖപ്പെടുത്തി. രണ്ട് ദിവസം കൊണ്ട് 16 ലക്ഷം പേരാണ് വീഡിയോ കണ്ടത്. വിമര്‍ശനം ശക്തമായപ്പോള്‍, 'വ്യക്തമായി പറഞ്ഞാൽ, താന്‍ ഇരുവര്‍ക്കും എതിരല്ലെന്നും പ്രണയം മനോഹരമായ ഒരു വികാരമാണെന്നും ഭാവങ്ങളും ഉദ്ദേശ്യങ്ങളും നല്ലതാണെന്നും രവിസുതഞ്ജനിയ്ക്ക് എഴുതേണ്ടിവന്നു.