Asianet News MalayalamAsianet News Malayalam

33.73 കോടിയുടെ ജാക്പോട്ട് അടിച്ചതിന് പിന്നാലെ യുവാവിന് ഹൃദയാഘാതം; വീഡിയോ വൈറൽ

കാസിനോയുടെ തറയില്‍ ഒരു യുവാവ് വീണ് കിടക്കുന്നതും അതിന് സമീപത്തായി ഒരു സ്ത്രീ ഇരുന്ന് സഹായത്തിനായി കരയുന്നതുമായ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടതോടെ വൈറലായി. 

video of a Man suffers heart attack after hitting Rs 26 71 crore jackpot went viral
Author
First Published Jun 27, 2024, 1:51 PM IST


സിംഗപ്പൂരിലെ ഒരു കാസിനോയില്‍  3.2 മില്യൺ പൌണ്ടിന്‍റെ (ഏതാണ്ട് 33,73 കോടി രൂപ) ജാക്ക്പോട്ട് അടിച്ചതിന് പിന്നാലെ ഹൃദയാഘാതം വന്ന് യുവാവ് മരിച്ചു. കഴിഞ്ഞ ശനിയാഴ്ച സിംഗപ്പൂരിലെ മറീന ബേ സാന്‍ഡ്സ് കാസിനോയിലാണ് സംഭവം. കാസിനോയുടെ തറയില്‍ ഒരു യുവാവ് വീണ് കിടക്കുന്നതും അതിന് സമീപത്തായി ഒരു സ്ത്രീ ഇരുന്ന് സഹായത്തിനായി കരയുന്നതുമായ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടതോടെ വൈറലായി.  വീഡിയോയില്‍ യുവതി കരഞ്ഞ് സഹായത്തിനായി അപേക്ഷിക്കുമ്പോള്‍ കാസിനോ ജീവനക്കാര്‍ അടക്കമുള്ളവര്‍ ഇരുവര്‍ക്കും ചുറ്റും കൂടി നില്‍ക്കുന്നതും വീഡിയോയില്‍ കാണാം. 

വീഡിയോ പങ്കുവച്ച് കൊണ്ട് ഡിസ്ട്രോയ്ഡ് ഹ്യൂമന്‍ റൈസ് എന്ന എക്സ് സമൂഹ മാധ്യമ ഉപയോക്താവ് ഇങ്ങനെ എഴുതി. 
' 3.2 ദശലക്ഷം പൗണ്ട് ജാക്ക്പോട്ട് നേടിയ ശേഷം സന്തോഷത്തോടെ ചാടുന്നതിനിടെ കാസിനോ കളിക്കാരന് ഹൃദയാഘാതം സംഭവിച്ചു. മറീന ബേ സാൻഡ്സ് കാസിനോ സിംഗപ്പൂര്‍. ഹൃദയാഘാതത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ആ മനുഷ്യൻ 3.2 ദശലക്ഷം പൗണ്ടിന് തുല്യമായ തുകയുമായി വീട്ടിലേക്ക് പോയി. കാസിനോയിലെ ഒരു പതിവ് സന്ദർശകനെന്ന നിലയിൽ ഈ വിജയം ജീവിതത്തെ മാറ്റിമറിക്കാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. പരസ്യമായി ആഘോഷിക്കുകയും വായുവിൽ കൈ കൊണ്ട് കുത്തുകയും ചെയ്യുന്നതിനിടെയില്‍ അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടാവുകയും പെട്ടെന്ന് നിലത്തു വീഴുകയുമായിരുന്നു. അദ്ദേഹത്തെ വേഗത്തിൽ ആശുപത്രിയിൽ എത്തിച്ചു. വീണ്ടും പണം ചെലവഴിക്കാൻ കാസിനോയിലേക്ക് മടങ്ങാൻ ഒരുങ്ങുന്നതിനുമുമ്പ് അദ്ദേഹം ഇപ്പോള്‍ സുഖം പ്രാപിച്ചു വരികയാണ്.' നിരവധി പേരാണ് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്.

മഴയത്ത് റീൽസ് ചിത്രീകരണത്തിനിടെ അപ്രതീക്ഷിത മിന്നല്‍; ഭയന്നോടുന്ന പെണ്‍കുട്ടിയുടെ വീഡിയോ വൈറല്‍

ആകെയുലഞ്ഞ്, ഇളകിമറിഞ്ഞ്; 35,000 കോടിക്ക് നവീകരിച്ച സ്പെയിനിലെ അതിവേഗ ട്രെയിന്‍ യാത്രാ വീഡിയോ വൈറല്‍

'ഇത് ഞെട്ടലോ ആവേശമോ ആണെന്ന് ഞാൻ കരുതുന്നില്ല. അവന്‍റെ മരണത്തെക്കുറിച്ച് എന്തോ ശരിയല്ല. ' ഒരു കാഴ്ചക്കാരനെഴുതി. വീഡിയോ കണ്ട് ചിലർ ഹൃദയം തകർന്നതായി കുറിച്ചു. 'ഇതൊക്കെ കൊണ്ടാണ് ഞാന്‍ ഇത്തരം ലോട്ടറികള്‍ കളിക്കാത്തത്.' ഒരു കാഴ്ചക്കാരനെഴുതി. ജൂണ്‍ 22 നാണ് സംഭവം നടന്നതെന്ന് മണികണ്‍ട്രോള്‍ ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തു. സിംഗപ്പൂരിലെ സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റിലെ പ്രധാന കാസിനോയായ മറീന ബേ സാൻഡ്സ് കാസിനോയില്‍ ഇത്തരം സംഭവങ്ങള്‍ അപരിചിതമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന് മുമ്പും ഇവിടെ നിന്ന് ജാക്പോട്ട് അടിച്ച ചിലര്‍ക്ക് ഹൃദയാഘാതം വന്നിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

നീറ്റ് വിവാദം; രാജ്യം മുഴുവന്‍ വ്യാപിച്ച പ്രവേശന പരീക്ഷാ തട്ടിപ്പിന്‍റെ വ്യാപ്തി

Latest Videos
Follow Us:
Download App:
  • android
  • ios