സ്വകാര്യ സര്‍വകലാശാല കാമ്പസില്‍ വച്ച് യുവതിയുടെ മുഖത്ത് ആഞ്ഞടിക്കുന്ന യുവാവിന്‍റെ വീഡിയോ വൈറല്‍
നോയിഡയിലെ അമിറ്റി സര്‍വകലാശാലയുടെ കാമ്പസില്‍ വച്ച് ഒരു യുവാവ്, യുവതിയുടെ മുഖത്ത് നിരവധി തവണ അടിക്കുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്
സ്ത്രീകള്‍ക്കെതിരെയുള്ള അക്രമണങ്ങള്‍ ലോകമെങ്ങും ഇന്ന് വ്യാപകമായി നടക്കുന്നു. നിയമം മൂലം ഇത്തരം അക്രമണങ്ങള്‍ നിയന്ത്രിക്കാന്‍ ഭരണകൂടങ്ങള്‍ ശ്രമിക്കുന്നുണ്ടെങ്കിലും അക്രമണങ്ങളുടെ എണ്ണത്തില്‍ ക്രമാധീതമായ വര്‍ദ്ധനവാണ് രേഖപ്പെടുത്തുന്നത്. ഇന്ത്യയിലും സ്ത്രീകള്‍ക്കെതിരെയുള്ള അക്രമണങ്ങള്‍ ദിനംപ്രതി കൂടുകയാണ്. ഇതിനിടെ സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട ഒരു വീഡിയോ നിരവധി പേരുടെ ശ്രദ്ധനേടി. ഇന്ത്യയിലെ ഒരു സ്വകാര്യ സര്‍വകലാശാലയുടെ കാമ്പസിനുള്ളില്‍ നിന്നുള്ളതാണ് സംഭവം.
നോയിഡയിലെ അമിറ്റി സര്‍വകലാശാലയുടെ കാമ്പസില്‍ വച്ച് ഒരു യുവാവ്, യുവതിയുടെ മുഖത്ത് നിരവധി തവണ അടിക്കുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. സർവകലാശാലാ കാമ്പസിനകത്തെ വിജനമായ റോഡിന് നടുവില്‍ നിന്നാണ് ഇരുവരുടെയും വഴക്ക്. യുവാവിന്‍റെ അടി കൊണ്ട് യുവതി താഴെ വീഴുന്നതും വീണ്ടും യുവാവിനടുത്തേക്ക് ചെല്ലുമ്പോള്‍ ഇയാള്‍ വീണ്ടും മുഖത്ത് ആഞ്ഞടിക്കുന്നതും വീഡിയോയില്‍ കാണാം. എതിര്‍വശത്തെ കെട്ടിടത്തില്‍ നിന്നും ആരോ പകര്‍ത്തിയ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.
ഹൃദയങ്ങള്‍ കീഴടക്കിയ പൂ കച്ചവടക്കാരന്‍; കാണാം ആ വൈകാരിക ഫോട്ടോഷൂട്ടിന്‍റെ വീഡിയോ
സൈനിക സേവനം അവസാനിച്ചു; 1,000 ആരാധകരെ ആലിംഗനം ചെയ്ത് ബിടിഎസ് ഇതിഹാസം ജിന്‍
ന്യൂസ്1ഇന്ത്യട്വീറ്റ് എന്ന എക്സ് ഉപയോക്താവാണ് വീഡിയോ പങ്കുവച്ചത്. വീഡിയോ പങ്കുവച്ച് കൊണ്ട് ഇങ്ങനെ കുറിച്ചു, 'നോയിഡയിലെ പ്രശസ്തമായ സർവകലാശാലയിൽ ഒരു യുവാവ്, പെൺകുട്ടിയെ ക്രൂരമായി അടിച്ചു. സ്വകാര്യ സർവ്വകലാശാലയിൽ പെൺകുട്ടിയെ ആക്രമിക്കുന്നതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. വീഡിയോയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. അമിറ്റി യൂണിവേഴ്സിറ്റി ഓഫ് സെക്ടർ 126 ഏരിയയില്‍ നിന്നുള്ള വീഡിയോയാണിത്.'
വീഡിയോ നോയിഡ, യുപി പോലീസിന്‍റെ സമൂഹ മാധ്യമ ഹാന്‍റിലുകളുമായും യുപി ഡിജിപിയുടെ എക്സ് ഹാന്‍റിലുമായും ടാഗ് ചെയ്തിരുന്നു. വീഡിയോയ്ക്ക് താഴെ നോയിഡ ഡിസിപിയുടെ എക്സ് ഹാന്‍റിലില്‍ നിന്നും വീഡിയോയില്‍ അന്വേഷണം നടത്താന്‍, ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അറിയിച്ചു. അന്വേഷണം നടത്തി ആവശ്യമായ നടപടി സ്വീകരിക്കാൻ സെക്ടർ 126 പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് നോയിഡയിലെ മുതിർന്ന പോലീസ് ഓഫീസർ വിദ്യാസാഗർ പറഞ്ഞതായി എന്‍ഡിടിവിയും റിപ്പോര്‍ട്ട് ചെയ്തു. സർവകലാശാലാ കാമ്പസിൽ സ്ഥാപിച്ച സിസിടിവി ക്യാമറകളുടെ ദൃശ്യങ്ങളും പൊലീസ് സംഘം പരിശോധിക്കുന്നുണ്ട്.
മനുഷ്യന്‍റെ മാത്രമല്ല, സിംഹത്തിന്‍റെ ഹൃദയമിടിപ്പും അളക്കും, ആപ്പിള്‍ വാച്ച്; വീഡിയോ വൈറല്‍