'ശുദ്ധ തട്ടിപ്പ്'; സ്വർണ കട്ടികൾ തന്‍റെ ഇൻസ്റ്റാഗ്രാം ഫോളോവർക്ക് സമ്മാനിക്കുന്ന യുവാവിന്‍റെ വീഡിയോക്ക് വിമർശനം
യുവാവ് നിങ്ങള്‍ക്ക് സ്വർണ്ണം വേണോയെന്ന് ചോദിക്കുമ്പോള്‍ യുവതി വേണമെന്ന് പറയുന്നു. യുവാവ് തന്‍റെ കൈയിലിരുന്ന മൂന്ന് സ്വര്‍ണക്കട്ടികളും അവർക്ക് നല്‍കി ഇനിയും വേണോയെന്ന് ചോദിക്കുന്നു.
സമൂഹ മാധ്യമങ്ങളില്‍ ഇന്‍ഫ്ലുവന്‍സർമാര്‍ക്ക് വലിയ ആരാധകരാണ് ഉള്ളത്. നിരവധി ഇന്‍ഫ്ലുവന്‍സർമാര്‍ തങ്ങള്‍ക്ക് സമൂഹ മാധ്യമങ്ങളില്‍ നിന്നും ലഭിക്കുന്ന വരുമാനത്തില്‍ ഒരു പങ്ക് തങ്ങളെ സമൂഹ മാധ്യമങ്ങളില്‍ പിന്തുടരുന്നവര്‍ക്ക് സമ്മാനിക്കാറുണ്ട്. ഒരേസമയം ഇതൊരു സോഷ്യൽ സര്‍വ്വീസും അതേസമയം തങ്ങളുടെ സമൂഹ മാധ്യമ അക്കൌണ്ടുകള്‍ക്ക് കൂടുതല്‍ റീച്ച് ലഭിക്കാനും കാരണമാകുന്നതിനാല്‍ നിരവധി പേരാണ് ഇത്തരത്തിലുള്ള വീഡിയോകള്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നത്. എന്നാല്‍ സമാനമായൊരു വീഡിയോ കഴിഞ്ഞ ദിവസം 'ഗോൾഡന്‍ഗേയ്' എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ നിന്നും പങ്കുവയ്ക്കപ്പെട്ടപ്പോള്‍ നിരവധി പേരാണ് 'തട്ടിപ്പെന്ന്' അവകാശപ്പെട്ട് രംഗത്തെത്തിയത്.
നിറയെ സ്വര്‍ണ്ണക്കട്ടികള്‍ അടുക്കി വച്ച ഒരു വാഹനത്തിന്‍റെ പിന്നില്‍, മൂന്ന് സ്വര്‍ണ്ണക്കട്ടികള്‍ കൈയില്‍ പിടിച്ച് നില്‍ക്കുന്ന ഒരാളില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. ഈ സമയം ഒരു സ്ത്രീ അതുവഴി വരികയും സ്വര്‍ണം കണ്ട് ആശ്ചര്യപ്പെടുകയും ചെയ്യുന്നു. ഇൻസ്റ്റാഗ്രാമിൽ തന്നെ ഫോളോ ചെയ്യുന്നുണ്ടോ എന്ന് യുവാവ് ചോദിക്കുമ്പോള്‍ ഉണ്ടെന്നും നിങ്ങള്‍ ഗോള്‍ഡ്ഗേയ് അല്ലേയെന്നും യുവതി ചോദിക്കുന്നു. തുടര്‍ന്ന് യുവാവ് നിങ്ങള്‍ക്ക് സ്വർണ്ണം വേണോയെന്ന് ചോദിക്കുമ്പോള്‍ യുവതി വേണമെന്ന് പറയുന്നു. യുവാവ് തന്‍റെ കൈയിലിരുന്ന മൂന്ന് സ്വര്‍ണക്കട്ടികളും അവർക്ക് നല്‍കി ഇനിയും വേണോയെന്ന് ചോദിക്കുന്നു. ഇത് മതിയാകുമെന്ന് പറഞ്ഞ് യുവതി പോകുന്നിടത്ത് വീഡിയോ അവസാനിക്കുന്നു. ഇൻസ്റ്റാഗ്രാം ഉപയോക്താവായ ബോറിസ് ബാറ്റിസ്ചേവിന്‍റെതാണ് ഈ ഇന്‍സ്റ്റാഗ്രാം പേജ്.
ഇറാന്‍റെ മിസൈൽ വർഷത്തിനിടെ ജറുസലേമിലെ ബങ്കറില്‍ 'ആദ്യ നൃത്തം' ചവിട്ടുന്ന നവദമ്പതികളുടെ വീഡിയോ വൈറൽ
15 ലക്ഷത്തോളം പേരാണ് വീഡിയോ ഇതിനകം കണ്ടത്. അതേസമയം ഗോള്‍ഡ്ഗേയുടെ ഇന്‍സ്റ്റാഗ്രാം പേജില്‍ സമാനമായ നിരവധി വീഡിയോകള്‍ കാണാം. മിക്ക വീഡിയോയിലും കാണുന്ന യുവതി ഒരാളാണ്. മാത്രമല്ല, വീഡിയോയുടെ താഴെ അതിരൂക്ഷമായ കുറിപ്പുകളാണ് സമൂഹ മാധ്യമ ഉപയോക്താക്കള്‍ കുറിച്ചത്. നിരവധി പേര്‍ അത് വ്യാജ സ്വര്‍ണ്ണമാണെന്ന് എഴുതി. മറ്റ് ചിലര്‍ അത്രയും ഭാരമുള്ള സ്വര്‍ണ്ണക്കട്ടികള്‍ വാഹനത്തില്‍ വച്ചാല്‍ അത് വാഹനത്തിന്‍റെ സസ്പെന്‍ഷന്‍ തകര്‍ക്കുമെന്ന് കുറിച്ചു. ഇത് സ്വർണ്ണമാണെന്ന് ആർക്കാണ് വിശ്വസിക്കാൻ കഴിയുക? ദുബായിൽ നിന്നുള്ള ധനികരായ ഒരാളുടെ കൈയില്‍ പോലും ഇത്രയധികം സ്വർണ്ണം ഉണ്ടാകാനിടയില്ല.' മറ്റൊരു കാഴ്ചക്കാരന്‍ എഴുതി.
'പിടിയെടാ പിടിയെടാ'; കസ്റ്റമറിന്‍റെ കഴുത്തിന് കുത്തിപിടിച്ച് കെഎഫ്സി ജീവനക്കാരന്‍; വീഡിയോ വൈറൽ