Asianet News MalayalamAsianet News Malayalam

അഭ്യാസി തന്നെ; അമേഠിയിൽ 20 അടി ഉയരമുള്ള സൈൻ ബോർഡിൽ കയറി യുവാവിന്‍റെ അഭ്യാസം, വീഡിയോ വൈറൽ, പിന്നാലെ കേസ്

തിരക്കേറിയ ഹൈവേയ്ക്ക് മുകളില്‍ 20 അടി ഉയരത്തിലായി സ്ഥാപിച്ച സൈന്‍ ബോര്‍ഡിലാണ് യുവാവിന്‍റെ അഭ്യാസ പ്രകടനം, വീഡിയോ പെട്ടെന്ന് തന്നെ വൈറലായി. പിന്നാലെ അന്വേഷണവുമായി പോലീസും. 
 

video of a man climbs 20 feet high signboard in Amethi goes viral in social media
Author
First Published Oct 16, 2024, 1:07 PM IST | Last Updated Oct 16, 2024, 1:07 PM IST

സമൂഹ മാധ്യമങ്ങളില്‍ വീഡിയോ വൈറലാകണം. അതിനായി എന്ത് സാഹസികതയും ചെയ്യാന്‍ ഇന്നത്തെ തലമുറയ്ക്ക് മടിയില്ല. അമേഠിയില്‍ നിന്നുള്ള അത്തരമൊരു സാഹസിക വീഡിയോ സമൂഹ മാധ്യമത്തില്‍ വൈറലായി. പക്ഷേ, പിന്നാലെ കേസും. അമേഠി ജില്ലയിലെ ജഗദീഷ്പൂർ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ജാഫർഗഞ്ച് മണ്ഡിയിലെ 20 അടി ഉയരമുള്ള ഹൈവേ സൈൻ ബോർഡിന് മുകളില്‍ കയറി ഒരു യുവാവ് പാതക വീശുകയും സൈന്‍ ബോര്‍ഡില്‍ തൂങ്ങിക്കിടന്ന് അഭ്യാസം കാണിക്കുന്നതുമായിരുന്നു വീഡിയോയില്‍ ഉണ്ടായിരുന്നത്. ഇയാള്‍ക്കൊപ്പം മറ്റ് ചിലരും സൈന്‍ ബോര്‍ഡിന് മുകളില്‍ കയറി ഇരിക്കുന്നതും വീഡിയോയില്‍ കാണാം. 

ഇത്തരം സംഭവങ്ങള്‍ അമേഠി ഹൈവേയിൽ ആദ്യമല്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. തിരക്കേറിയ ഹൈവേയ്ക്ക് മുകളിലെ സൈനില്‍ ബോര്‍ഡില്‍ തൂങ്ങിക്കിടന്ന് ഒരു യുവാവ് പുള്‍ അപ്പ് ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചതിന് പിന്നാലെ വൈറലായി.  "എൻഎച്ച് 931, മുൻഷിഗഞ്ച് 06, അമേഠി 3.5" എന്നെഴുതിയ സൈൻ ബോർഡ് വീഡിയോയില്‍ കാണാം. ഇതില്‍ തൂങ്ങിക്കിടന്നാണ് ഒരു യുവാവ് പുൾ അപ്പ് ചെയ്യുന്നത്. ഏതാണ്ട് 20 അടി ഉയരത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്. 

5,000 വര്‍ഷം പഴക്കം; മേല്‍ക്കൂരയോട് കൂടിയ രണ്ട് നിലയുള്ള ഹാള്‍ കണ്ടെത്തി, ഒപ്പം എട്ടോളം വീടുകളും

ട്രെയിനിന്‍റെ എമർജൻസി വിൻഡോയിലൂടെ എട്ട് വയസുകാരി താഴെ വീണു; രാത്രിയിൽ 16 കിലോമീറ്റർ നടന്ന് രക്ഷാപ്രവര്‍ത്തനം

"അമേഠി റോഡുകളിലെ അപകടകാരികളായ കളിക്കാർ, ഒരു യുവാവ് കിലോമീറ്റർ എഴുതിയ, റോഡിന് 10 മീറ്റർ മുകളിലായുള്ള ബോർഡിൽ പുള്ള് അപ്പ് ചെയ്യുന്നത് കാണാം, വീഡിയോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്," അമേഠി ലൈവ് എന്ന എക്സ് ഹാന്‍റില്‍ വീഡിയോ പങ്കുവച്ച് കൊണ്ട് എഴുതി. ഒപ്പം അമേഠി പോലീസിനെ ടാഗും ചെയ്തു. വീഡിയോ വൈറലായതിന് പിന്നാലെ പോലീസ് സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു. ഇത്തരം അപകടകരമായ സ്റ്റണ്ടുകള്‍ ചെയ്യുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും പോലീസ് അറിയിച്ചു. 

ഫോണുമായി ബാത്ത് റൂമില്‍ പോകാറുണ്ടോ? കരുതിയിരിക്കുക, അണുബാധയ്ക്കുള്ള സാധ്യത ഏറെ


 

Latest Videos
Follow Us:
Download App:
  • android
  • ios