ജപ്പാൻകാരുടെ ഒരു കാര്യം; വാഹനം കടന്ന് പോകാന്‍ ട്രാഫിക് തടഞ്ഞു, പിന്നീട് നന്ദി, വൈറല്‍ വീഡിയോ കാണാം
വ്യക്തി ശുചിത്വം, നഗര ശുചിത്വം എന്നിങ്ങനെ സാസ്കാരികമായ മര്യാദകള്‍ പാലിക്കുന്നതും ജപ്പാന്‍കാരെ സംബന്ധിച്ച് ജീവിതത്തിന്‍റെ ഭാഗമാണ്.
പരസ്പര ബഹുമാനത്തിന്‍റെ കാര്യത്തില്‍ ജപ്പാന്‍ എന്നും മറ്റ് ജനതകളില്‍ നിന്നും ഒരുപടി മുന്നിലാണ്. വ്യക്തിപരമായ അച്ചടക്കവും ബഹുമാനവും പ്രകടിപ്പിക്കുന്നതിലുമുള്ള ജപ്പാന്‍റെ സംസ്കാരം ലോക പ്രശസ്തമാണ്. വീട്ടിലായാലും തെരുവിലായാലും ഈ മര്യാദകള്‍ പാലിക്കാന്‍ അവര്‍ പ്രത്യേകം ശ്രദ്ധിക്കുന്നു. വ്യക്തി ശുചിത്വം, നഗര ശുചിത്വം എന്നിങ്ങനെ സാസ്കാരികമായ മര്യാദകള്‍ പാലിക്കുന്നതും ജപ്പാന്‍കാരെ സംബന്ധിച്ച് ജീവിതത്തിന്‍റെ ഭാഗമാണ്. ഇത്തരത്തിലുള്ള ജാപ്പനീസ് മര്യാദകളുടെ വീഡിയോകള്‍ നേരത്തെയും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു.
കഴിഞ്ഞ ദിവസം സമാനമായ ഒരു വീഡിയോ സാമൂഹിക മാധ്യമ ഉപഭോക്താക്കളുടെ ശ്രദ്ധ നേടി. തിരക്കേറിയ ഒരു റോഡിലെ വാഹന ഗതാഗതം തടഞ്ഞ് നിര്‍ത്തി തന്‍റെ ബോസിന് വഴിയൊരുക്കിയ ഒരാള്‍, അതുവരെ ക്ഷമയോടെ റോഡില്‍ കാത്ത് നിന്ന മറ്റ് വാഹനങ്ങളിലുള്ളവര്‍ക്ക് നന്ദി പറയുന്ന വീഡിയോയായിരുന്നു അത്. ഒന്നിന് പുറകെ ഒന്നായി കാറുകളുടെ ഒരു നീണ്ട നിര റോഡില്‍ കാണാം. ഈ സമയം കൈയുയര്‍ത്തി കൊണ്ട് മറ്റ് വാഹനങ്ങളോട് നിര്‍ത്താന്‍ ഒരാള്‍ ആവശ്യപ്പെടുന്നു. വാഹനങ്ങള്‍ നിര്‍ത്തുമ്പോള്‍ ഒരു എസ്യുവി ഇടറോഡില്‍ നിന്നും പ്രധാന റോഡിലേക്ക് കയറി പോകുന്നു. പിന്നാലെ മറ്റ് വാഹനങ്ങള്‍ കടന്ന് പോകുമ്പോള്‍, ജപ്പാന്‍കാരുടെ പരമ്പരാഗത രീതിയില്‍ നന്ദി സൂചകമായി അവര്‍ മൂന്ന് പേരും മുന്നോട്ട് കുനിഞ്ഞ് നന്ദി പറയുന്നു.
അമൗ ഹാജിയെ അറിയാമോ? ലോകത്തിലെ ഏറ്റവും വൃത്തികെട്ട മനുഷ്യനെ
വീഡിയോ സാമൂഹിക മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധനേടി. വീഡിയോ പങ്കുവച്ച് കൊണ്ട് @alsamahi ഇങ്ങനെ എഴുതി,' ജപ്പാന്‍കാരുടെ കസ്റ്റമര്‍ സര്‍വ്വീസ്.' നിരവധി കാഴ്ചക്കാര്‍ ജപ്പാന്‍കാരുടെ സംസ്കാര സവിഷേശതകളെ അഭിനന്ദിച്ചു. 'ജപ്പാൻ ആണ് ഏറ്റവും മികച്ചത്. മര്യാദയും ബഹുമാനവും അസൂയാവഹമാണ്. നമ്മൾ ഇപ്പോൾ ജീവിക്കുന്ന ഈ പരുഷതയുടെയും സ്വാർത്ഥതയുടെയും കാലഘട്ടത്തിന് പകരം മര്യാദയുള്ള ഒരു സമൂഹത്തിലേക്ക് മടങ്ങാൻ ഞാൻ ആഗ്രഹിക്കുന്നു.' നാലര ലക്ഷത്തിലേറെ പേര്‍ വീഡിയോ ഇതിനകം കണ്ടു. ഒരു കാഴ്ചക്കാരനെഴുതി. ഒരു കാഴ്ചക്കാരന്‍ മറ്റൊരു വീഡിയോയും പങ്കുവച്ചു. അതില്‍ ഒരു സ്റ്റെയര്‍ കേസില്‍ വലിയ തിരക്ക് ആളുകള്‍ ഒന്നിന് പുറകെ ഒന്നായി കയറാന്‍ നല്‍ക്കുന്നു. അതേ സമയം തൊട്ടടുത്തുള്ള മറ്റൊരു സ്റ്റെയര്‍കേസിലാകട്ടെ ആരും തന്നെയില്ല. എന്നാല്‍ ഒരാള്‍ പോലും തന്‍റെ വരി തേറ്റിച്ച് കയറാന്‍ ശ്രമിക്കുന്നില്ലെന്നും ശ്രദ്ധേയം.