ഇറ്റാലിയന്‍ തീരത്ത് പടുകൂറ്റന്‍ വാട്ടര്‍സ്‌പൗട്ട്, ഭയന്ന് തീരദേശക്കാര്‍; വീഡിയോ വൈറല്‍ !
റാവെല്ലോ പട്ടണത്തിൽ നിന്ന് ചിത്രീകരിച്ച മറ്റൊരു ജലസ്തംഭം കാപ്പോ ഡി ഓർസോയ്ക്ക് സമീപത്താണ് പ്രത്യക്ഷപ്പെട്ടത്. ഇതും കരയിലേക്ക് ആഞ്ഞടിച്ചു.
ഇറ്റാലിയിലെ അമാല്‍ഫി തീരത്ത് ഉയര്‍ന്ന പടുകൂറ്റന്‍ ജലസ്തംഭം ( waterspouts) സലേർനോ നഗരത്തിലെ താമസക്കാരെ ഭയപ്പെടുത്തി. കടലില്‍ രൂപപ്പെട്ട ജലസ്തംഭം വളരെ പെട്ടെന്ന് തന്നെ കരയിലേക്ക് നീങ്ങിയതോടെയാണ് പ്രദേശവാസികള്‍ ഭയന്നത്. എന്നാല്‍, ജലസ്തംഭം കരയില്‍ വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയില്ലെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. റാവെല്ലോ പട്ടണത്തിൽ നിന്ന് ചിത്രീകരിച്ച മറ്റൊരു ജലസ്തംഭം കാപ്പോ ഡി ഓർസോയ്ക്ക് സമീപത്താണ് പ്രത്യക്ഷപ്പെട്ടത്. ഇതും കരയില്‍ വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വാട്ടർ സ്‌പൗട്ടുകൾ ചുഴലിക്കാറ്റുകൾക്ക് സമാനമാണെന്ന് ഈ രംഗത്തെ വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍, ചുഴലിക്കാറ്റുകള്‍ കരയില്‍ രൂപപ്പെടുമ്പോള്‍ സമാനമായി കടലിലോ വിശാലമായ ജലാശയത്തിലോ രൂപപ്പെട്ടുന്ന ചുഴലിക്കാറ്റുകളെയാണ് വാട്ടര്‍ സ്പൗട്ട് അഥവാ ജലസ്തംഭം എന്നും കടല്‍ചുഴിയെന്നും ഇവ അറിയപ്പടുന്നു. കരയില്‍ രൂപപ്പെടുന്ന ചുഴലിക്കാറ്റുകള്‍, കരയിലെ ഭാരം കുറഞ്ഞ വസ്തുക്കളെയും പൊടികളെയും ഭൂമിയില്‍ നിന്ന് ഉയര്‍ത്തുമ്പോള്‍ വാട്ടര്‍ സ്പൗട്ടുകള്‍ ജലത്തെയാണ് ഉയര്‍ത്തുന്നത്. ജലോപരിതലം മുതല്‍ ആകാശത്തിലെ മേഘങ്ങളോളം വരെ ഉയരത്തിലാണ് ഇത്തരം വാട്ടര്‍ സ്പൗട്ടുകള്‍ കാണാന്‍ കഴിയുക. കാഴ്ചയില്‍ ഒരു ജലസ്തംഭം പോലെയാണ് ഇവ ഉണ്ടാവുക. വെള്ളത്തോടൊപ്പം ചെറിയ മത്സ്യങ്ങളെയും ഇവ ആകാശത്തേക്ക് ഉയര്‍ത്തുന്നു.
കസേരകള്‍ വലിച്ചെറിഞ്ഞ് തെരുവില്‍ പോരാടുന്ന യുവതികളുടെ വീഡിയോ; സോഷ്യല്‍ മീഡിയയില്‍ കൂട്ടച്ചിരി !
സൈനികര്‍ക്ക് മുന്നില്‍ പരിപാടി അവതരിപ്പിക്കവെ നര്‍ത്തകി കൊല്ലപ്പെട്ടു
മേഘങ്ങള്‍ സാധാരണ രൂപപ്പെടുന്നതില്‍ നിന്നും ഏറെ താഴെയായി രൂപപ്പെടുമ്പോഴാണ് ഇത്തരത്തില്‍ ജലസ്തംഭങ്ങള്‍ രൂപപ്പെടുന്നത്. കാറ്റിന്‍റെ പ്രതിബന്ധങ്ങളില്ലാത്ത വിശാലമായ കടല്‍ പോലുള്ള പ്രദേശങ്ങളിലാണ് ഇത്തരത്തില്‍ മേഘം താഴെയായി രൂപപ്പെടുക. ഇത്തരത്തില്‍ മേഘങ്ങള്‍ രൂപപ്പെടുമ്പോള്‍ കടല്‍ ജലം മേഘങ്ങളാല്‍ ആകര്‍ഷിക്കപ്പെടുകയും തുടര്‍ന്ന് അവ ആകാശത്തേക്ക് ഉയരുകയും ചെയ്യുന്നു. കാര്‍മേഘങ്ങള്‍ താഴ്ന്ന് രൂപപ്പെടുന്നതിനാല്‍ പ്രദേശത്ത് ഈ സമയം ഇരുട്ട് വ്യാപിക്കും. തെക്കന്‍ കേരളത്തിലെ മീന്‍ പിടിത്തക്കാര്‍ ഇതിനെ അത്തക്കടല്‍ ഏറ്റം എന്ന് വിളിക്കുന്നു. കരയിലെത്തുമ്പോള്‍ ഇത്തരം ജലസ്തംഭത്തെ ടോര്‍നാടോ അഥവാ ചുഴലിക്കാറ്റെന്ന് വിളിക്കുന്നു.