'ഇനി തായ്‍ലന്‍ഡിലേക്ക് ഇല്ല'; പ്രളയജലത്തിലൂടെ നീങ്ങുന്ന കൂറ്റന്‍ പെരുമ്പാമ്പിന്‍റെ വീഡിയോ വൈറല്‍
ലോകത്തിലെ തന്നെ ഏറ്റവും വലിയ മൂന്നാമത്തെ പെരുമ്പാമ്പായ റെറ്റിക്യുലേറ്റഡ് പെരുമ്പാമ്പായിരുന്നു പ്രളയ ജലത്തോടൊപ്പം ജനവാസ മേഖലയിലേക്ക് ഒഴുകിയെത്തിയത്.
അതിശക്തമായി പെയ്തൊഴിഞ്ഞ മഴ തെക്കന്‍ തായ്‍ലന്‍ഡിലും മലേഷ്യയിലും വലിയ വെള്ളപ്പൊക്കമാണ് സൃഷ്ടിച്ചത്. വെള്ളപ്പൊക്കത്തിന് പിന്നാലെ പതിനായിരക്കണക്കിന് ആളുകളാണ് സുരക്ഷിത സ്ഥാനത്തേക്ക് മാറിയത്. 25 ഓളം പേര്‍ മഴക്കെടുതിയില്‍ മരിച്ചു. മൂന്ന് ലക്ഷത്തോളം വീടുകളെ പ്രളയം ബാധിച്ചെന്ന് തായ്‌ലൻഡിലെ ഡിസാസ്റ്റർ പ്രിവൻഷൻ ആൻഡ് മിറ്റിഗേഷൻ ഡിപ്പാർട്ട്‌മെന്‍റിന്‍റെ റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതിനിടെ പ്രളയജലത്തില്‍ ഒലിച്ചെത്തിയ ഒരു കൂറ്റന്‍ പെരുമ്പാമ്പ് നായയെ വിഴുങ്ങിയ ശേഷം വെള്ളത്തില്‍ പൊന്തിക്കിടക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
ഒന്നര മീറ്റര്‍ മുതല്‍ ആറര മീറ്റര്‍ വരെ നീളം വയ്ക്കുന്ന ഏതാണ്ട് 75 കിലോയോളം ഭാരം വരുന്ന കൂറ്റന്‍ പെരുമ്പാമ്പ് ഇനങ്ങളിലൊന്നായ റെറ്റിക്യുലേറ്റഡ് പെരുമ്പാമ്പാണ് (Reticulated Python) ദൃശ്യങ്ങളിലുള്ളത്. ഇവ വലുപ്പത്തില്‍ ഗീന്‍ അനക്കോണ്ടയ്ക്കും ബര്‍മീസ് പെരുമ്പാമ്പിനും പിന്നില്‍ മൂന്നാം സ്ഥാനത്താണ്. തെക്ക് കിഴക്കന്‍ ഏഷ്യയാണ് ഇവയുടെ ജന്മദേശം. ജനവാസ മേഖലയില്‍ ഇത്രയും വലിയൊരു പെരുമ്പാമ്പ് പ്രളയജലത്തോടൊപ്പം ഒലിച്ചെത്തിയത് പക്ഷേ, പ്രദേശവാസികളില്‍ വലിയ തോതിലുള്ള ആശങ്കയാണ് സൃഷ്ടിച്ചത്.
ലോകത്തിലെ ഏറ്റവും പ്രായമുള്ള നവദമ്പതികൾ; 'മൊത്തം പ്രായം' 202 വയസ്
ആദിമ മനുഷ്യരുടെ ഭക്ഷണ മെനുവിലെ പ്രധാന ഇനം 11 ടൺ ഭാരമുള്ള 'മാമോത്തു'കളെന്ന് പഠനം
തെക്കന്‍ തായ്‍ലന്‍ഡിലെ പട്ടാനി പ്രവിശ്യയില്‍ നിന്ന് ഡിസംബര്‍ ഒന്നിനാണ് ഈ വീഡിയോ ചിത്രീകരിച്ചത്. റോഡിന് സമീപത്തെ ഓവുചാലിലൂടെ ഭീമാകാരമായ പെരുമ്പാമ്പ് നീന്താന്‍ ശ്രമിക്കുന്നതാണ് വീഡിയോ ദൃശ്യങ്ങളിഷ ഉള്ളത്. അതേസമയം പാമ്പിന്‍റെ വീർത്ത വയറ് വെള്ളത്തിന് വെളിയില്‍ വ്യക്തമായി കാണാമെങ്കിലും തലഭാഗം വെള്ളത്തിനടിയിലാണ്. വീഡിയോ ഇതിനകം 12 ലക്ഷത്തിലേറെ പേരാണ് കണ്ടത്. വീഡിയോ വൈറലായതിന് പിന്നാലെ ഇനി തായ്‍ലന്‍ഡിലേക്ക് യാത്രയിലെന്നായിരുന്നു ചിലര്‍ എഴുതിയത്. അത് മരിച്ചതായി തോന്നുന്നെന്നും അതുകൊണ്ടായിരിക്കാം അതിന് മുന്നോട്ട് പോകാന്‍ കഴിയാത്തതെന്നും മറ്റ് ചിലര്‍ ചൂണ്ടിക്കാണിച്ചു. വീഡിയോയില്‍ കാണുന്നത് യാഥാര്‍ത്ഥ്യമല്ലെന്ന് ആരെങ്കിലും പറയാമോ എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ ആശങ്കയോടെ കുറിച്ചത്.