'ഹൃദയത്താൽ സമ്പന്നനാണ് മനുഷ്യൻ'; തന്‍റെ ഭക്ഷണത്തിൽ നിന്നും നായ്ക്കൾക്ക് ഭക്ഷണം നൽകുന്നയാളുടെ വീഡിയോ വൈറൽ
തെരുവില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്ന ഒരാളുടെ ചുറ്റും മൂന്നാല് തെരുവ് പട്ടികള്‍ ഒത്തു കൂടുന്നു. ഈ സമയം താന്‍ കഴിക്കുന്ന ഭക്ഷണത്തില്‍ നിന്നും ഒരു പങ്ക് അദ്ദേഹം പട്ടികളുടെ വായില്‍ വച്ച് നല്‍കുന്ന വീഡിയോ കാഴ്ചക്കാരെ ആകര്‍ഷിച്ചു.
മനുഷ്യന് ഇന്ന് ഏറ്റവും കുറവ് 'ദയ' എന്ന വികാരമാണെന്നാണ് പലപ്പോഴും നമ്മള്‍ കേള്‍ക്കുന്നത്. പരസ്പരം ദയ തോന്നാന്‍ ഓരോരുത്തര്‍ക്കും ഹൃദയവിശാല ആവശ്യമാണ്. അതിന് സമ്പന്നതയുമായി ഒരു ബന്ധവുമില്ല, അതുകൊണ്ടാണ് സമ്പന്നനായ ഒരാള്‍ പാവപ്പെട്ടവര്‍ക്ക് തന്‍റെ സമ്പത്തില്‍ നിന്നും തുച്ഛമായ തുക നല്‍കുമ്പോള്‍ അത് പ്രഹസനമാണെന്ന് പലപ്പോഴും നമ്മള്‍ കേള്‍ക്കുന്നതും. എന്നാല്‍ സ്വന്തമായി ഒന്നുമില്ലാത്തൊരാള്‍ തനിക്ക് കിട്ടിയ ഭക്ഷണം മറ്റൊരു ജീവിക്ക് കൂടി പങ്കുവച്ച് അതിന്‍റെ വിശപ്പ് കൂടി അടയ്ക്കുമ്പോള്‍ അവിടെ നമ്മള്‍ ദയ, സ്നേഹം തുടങ്ങിയ വികാരങ്ങള്‍ കണ്ടെത്തുന്നതും, സമാനമായൊരു വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ സമൂഹ മാധ്യമ ഉപയോക്താക്കള്‍ അഭിനന്ദനം കൊണ്ട് ഒപ്പം നിന്നതും.
തെരുവില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്ന ഒരാളുടെ ചുറ്റും മൂന്നാല് തെരുവ് പട്ടികള്‍ ഒത്തു കൂടുന്നു. ഈ സമയം താന്‍ കഴിക്കുന്ന ഭക്ഷണത്തില്‍ നിന്നും ഒരു പങ്ക് അദ്ദേഹം പട്ടികളുടെ വായില്‍ വച്ച് നല്‍കുന്ന വീഡിയോ 'സച്ച്കദ്വാഹൈ' എന്ന ഇന്‍സ്റ്റാഗ്രാം ഹാന്‍റില്‍ നിന്നും പങ്കുവയ്ക്കപ്പെട്ടപ്പോള്‍ സമൂഹ മാധ്യമ ഉപയോക്താക്കള്‍ അഭിനന്ദനവുമായെത്തിയത്. വീഡിയോ പങ്കുവച്ച് കൊണ്ട് ഇങ്ങനെ കുറിച്ചു, 'അതിശയകരമായ വ്യക്തി അദ്ദേഹത്തിന്‍റെ ഭക്ഷണം, രോമമുള്ള സുഹൃത്തുക്കളുമായി പങ്കിടാൻ തീരുമാനിച്ചു. ഇതുപോലുള്ള നിസ്വാർത്ഥ പ്രവർത്തനങ്ങൾ ആഘോഷിക്കുകയും എല്ലായിടത്തും പോസിറ്റിവിറ്റി പ്രചരിപ്പിക്കുകയും ചെയ്യാം!' ഏതാണ്ട് നാലപ്പതിനായിരത്തിന് അടുത്ത് ആളുകള്‍ വീഡിയോ ഇതിനകം കണ്ടുകഴിഞ്ഞു. നിരവധി പേര്‍ വീഡിയോയ്ക്ക് കുറിപ്പെഴുതാനെത്തി.
'അവസാനത്തെ അത്താഴം'; ആകാശത്ത് വച്ച് ഡിന്നർ കഴിക്കുന്ന വീഡിയോയെ വിമർശിച്ച് സോഷ്യൽ മീഡിയ
വീഡിയോ കണ്ട് ഒരു ഉപഭോക്താവ് എഴുതിയത് "ദൈവം അവനെ അനന്തമായി അനുഗ്രഹിക്കട്ടെ ... മരിക്കാത്ത മനുഷ്യത്വത്തിന്‍റെ ഈ ആത്മാവിനൊപ്പം ദൈവം അദ്ദേഹത്തിന് സന്തോഷവും സമൃദ്ധിയും നിറഞ്ഞ ജീവിതം നൽകട്ടെ." എന്നായിരുന്നു. 'പട്ടിണി കിടക്കുന്നത് എങ്ങനെയെന്ന് അവനറിയാം. അത് കാരണമാണ്. ബഹുമാനം മാത്രം.' എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരനെഴുതിയത്. 'മനുഷ്യൻ പണത്താൽ സമ്പന്നനല്ല, പക്ഷേ, അവൻ ഹൃദയത്താൽ സമ്പന്നനാണ്.' എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരനെഴുതിയത്.