വിമാനമോ അതോ ലോക്കല്‍ ട്രെയിനോ? വിമാനത്തിനുള്ളില്‍ വച്ചുള്ള യാത്രക്കാരുടെ പ്രവര്‍ത്തിക്ക് രൂക്ഷ വിമർശനം

ആയിരക്കണക്കിന് അടി ഉയരത്തില്‍ പറക്കുന്ന വിമാനത്തില്‍ വച്ച് നിന്നുകൊണ്ട് ഭക്ഷണം കഴിക്കുകയും തമാശകള്‍ പറയുകയും ചെയ്യുന്ന ഇന്ത്യക്കാരുടെ വീഡിയോയ്ക്ക് സമൂഹ മാധ്യമങ്ങളില്‍ രൂക്ഷ വിമർശനം. 
 

video of a group of indian standing in a flight on mid air goes viral


ന്ത്യയില്‍ നിന്ന് തായ്‍ലന്‍ഡിലേക്ക് പോവുകയായിരുന്ന വിമാനത്തിലെ ഇന്ത്യക്കാരുടെ പ്രവര്‍ത്തികണ്ട് രൂക്ഷ വിമര്‍ശവുമായി മറ്റൊരു ഇന്ത്യക്കാരന്‍. തായ്‍ലന്‍ഡ് സീരീസ് പാര്‍ട്ട് ഒന്ന് എന്ന വീഡിയോ പങ്കുവച്ച് കൊണ്ട് 'സര്‍ക്കാസം വിത്ത് അങ്കിത്' എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവച്ചത്. ഇതിനകം 15 ലക്ഷത്തിലേറെ പേര്‍ വീഡിയോ കണ്ടു കഴിഞ്ഞു. സംഭവം നടക്കുമ്പോള്‍ വിമാനം ആയിരക്കണക്കിന് അടി ഉയരത്തിലാണെന്ന് കാണിക്കാന്‍ ക്യാമറ, വിമാനത്തിന്‍റെ വിന്‍ന്‍റോയില്‍ നിന്നുള്ള കാഴ്ചയും കാണിക്കുന്നു. 

വീഡിയോയില്‍ മറ്റ് യാത്രക്കാര്‍ സ്വസ്ഥമായി ഇരിക്കുമ്പോള്‍ തങ്ങള്‍ക്ക് ഇതൊന്നും ബാധകമല്ലെന്ന മട്ടില്‍ ചിലര്‍ നില്‍ക്കുന്നത് കാണാം. അവരുടെ നില്‍പ്പും മട്ടും കണ്ടാല്‍ അവരേതോ ലോക്കല്‍ ട്രെയിനില്‍ സഞ്ചരിക്കുന്ന ആളുകളാണെന്ന് തോന്നാം. എന്നാല്‍ അവരെല്ലാം സഞ്ചരിക്കുന്ന ഫ്ലൈറ്റ്, ആയിരക്കണക്കിന് അടി ഉയരത്തിലൂടെ പറക്കുകയാണെന്നും അങ്കില്‍ കൂട്ടിച്ചേര്‍ക്കുന്നു. വീഡിയോയില്‍ ഒരു യാത്രക്കാരന്‍ തന്‍റെ പിറകിലെ സീറ്റിലുള്ളയാളോട് എന്തോ പറയാനായി സീറ്റിന് മുകളിലേക്ക് എഴുന്നേറ്റ് നില്‍ക്കുന്നത് കാണാം. മറ്റ് ചില യാത്രക്കാര്‍ സീറ്റികള്‍ക്കിടയിലെ സ്ഥലത്ത് നിന്ന് കൊണ്ട് ഭക്ഷണം കഴിക്കുന്നു. 

സ്കൂള്‍ ഫീസ് അടച്ചില്ല, വിദ്യാർത്ഥികളെ ഇരുട്ട് മുറിയില്‍ അടച്ച് സ്കൂള്‍ അധികൃതർ, വിവാദം; സംഭവം ബെംഗളൂരുവില്‍

'ഇത് ചതി', ദില്ലിയിൽ നിന്ന് കണ്ണൂരിലേക്ക് വിമാന ടിക്കറ്റ് ചാർജ്ജ് 22,000 രൂപ; കൊള്ളയടിയെന്ന് വിമർശനം

വീഡിയോയിലെ യാത്രക്കാര്‍ക്കെതിരെ നിരവധി ഇന്ത്യക്കാര്‍ തന്നെ കുറിപ്പുകളുമായെത്തി. നിങ്ങളുടെ കൈയിലെ പണം നിങ്ങളെ സംസ്കാര സമ്പന്നന്‍ ആക്കില്ലെന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ കുറിച്ചത്. ഇന്ത്യക്കാര്‍ എല്ലായിടത്തും സ്വയം അപമാനിക്കപ്പെടുന്നത് ആസ്വദിക്കുന്നുവെന്നയിരുന്നു മറ്റൊരു കുറിച്ച്. ഇതിപ്പോലോ ഇന്ത്യയിലെ ലോക്കല്‍ ട്രെയിന്‍ ആയല്ലോ എന്ന് മറ്റൊരു കാഴ്ചക്കാരന്‍ എഴുതി. ട്രെയിനില്‍ അവര്‍ സീറ്റിന് വേണ്ടി യുദ്ധം ചെയ്യുന്നു എന്നായിരുന്നു മറ്റൊരു കുറിപ്പ്. നിങ്ങളൊന്ന് ഇരിക്കൂ, പൈലറ്റ് ഇപ്പോഴൊന്നും ഡോര്‍ തുറക്കില്ലെന്ന് മറ്റൊരു കാഴ്ചക്കാരന്‍ എഴുതി. 

മദ്യപിച്ചെത്തിയ യുവാവ് കയറിപ്പിടിച്ചു; അയാളുടെ മുഖത്ത് 'ചറപറ' അടിച്ച് പ്രതികരിച്ച യുവതിക്ക് അഭിനന്ദനം; വീഡിയോ

Latest Videos
Follow Us:
Download App:
  • android
  • ios