ഇതോ കരുണ? തന്‍റെ ഇരയായിരുന്നിട്ടും ശ്വാസം കിട്ടാതെ പിടഞ്ഞ മീനിനെ വിഴുങ്ങാതെ കൊക്ക്; വൈറല്‍ വീഡിയോ കാണാം
കൊക്ക് മീനിനെ വിഴുങ്ങുന്നത് കാണാനായി നമ്മള്‍ കാത്തിരിക്കുമ്പോള്‍, മീനുമായി മുന്നോട്ട് നീങ്ങുന്ന കൊക്കിനെയാണ് നമ്മള്‍ കാണുക.
ഭൂമിയില്‍ ഓരോ ജീവികളും ഒരോ ഭക്ഷ്യശൃംഖലയുടെ ഭാഗമാണ്. ചെറിയ ജീവികളെ അല്പം കൂടി വലിയ ജീവികള്‍ ഭക്ഷിക്കുന്നു. അതിനെ മറ്റൊന്ന്. അങ്ങനെ ഏറ്റവും വലിയ ജീവി മരിച്ച് വീഴുമ്പോള്‍ അതിനെ ഭക്ഷിക്കാന്‍ മറ്റനേകം ചെറുജീവികള്‍. ഈ ഭക്ഷ്യ ശൃഖലയില്‍ മറ്റ് മറ്റൊന്നിന്‍റെ ഇരയാകുന്നതും കാണാം. ഇത്തരത്തില്‍ മീനുകള്‍ പക്ഷികളുടെ ഇരകളാണ്. പ്രത്യേകിച്ചും കൊക്ക് പോലുള്ള പക്ഷികള്‍ പ്രധാനമായും മീനുകള്‍ അടക്കമുള്ള ജലജീവികളെയാണ് ഭക്ഷണമാക്കുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം mikoncheni എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ നിന്നും പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോ ഏറെപ്പേരുടെ ശ്രദ്ധനേടി.
വേലിയിറക്കസമയത്ത് വെള്ളം ഒഴിഞ്ഞ് പോയപ്പോള്‍ കരയില്‍ പെട്ട് പോയ ഒരു മീനിന്‍റെ വീഡിയോയായിരുന്നു അത്. വീഡിയോയുടെ തുടക്കത്തില്‍ ഇടത്തരം ഒരു കിളി പാതിവെള്ളത്തിലും പാതി വായുവിലുമായി കിടക്കുന്ന ഒരു മീനിനെ ലക്ഷ്യമാക്കി നീങ്ങുന്നത് കാണാം. പെട്ടെന്ന് നിശ്ചലമായി കിടന്ന മീന്‍ വായുവിന് വേണ്ടി പിടയുന്നു. ഈ സമയം കിളി മീനിനെ കൊത്താനായുന്നു. ഇതിനിടെ കിളിയുടെ പുറകിലൂടെ മറ്റൊരു മീന്‍ പാതിവെള്ളത്തിലൂടെ നീന്തി കൂടുതല്‍ വെള്ളം ഉള്ള സ്ഥലത്തേക്ക് നീങ്ങുന്നു. ശ്രദ്ധ തെറ്റിയ കിളി തന്‍റെ പുറകിലൂടെ പോയ മീനിന് പിന്നാലെ പോകുന്നു. ഈ സമയം ഉപേക്ഷിക്കപ്പെട്ട ആദ്യത്തെ മീനിനടുത്തേക്ക് ഒരു കാക്ക വരികയും അതിനെ കൊത്താന്‍ ശ്രമിക്കുകയും ചെയ്യുന്നു. എന്നാല്‍ മീനിന്‍റെ പിടച്ചില്‍ കണ്ട് കാക്ക മീനിനെ ഉപേക്ഷിച്ച് പറന്ന് പോവുന്നു. മീന്‍ വീണ്ടും ശ്വാസം കിട്ടാതെ പിടയുമ്പോള്‍ ഒരു കൊത്ത് വന്ന് രണ്ടാമത്തെ ശ്രമത്തില്‍ മീനിനെ തന്‍റെ കൊക്കിനുള്ളിലാക്കുന്നു.
8,600 വർഷം; ലോകത്തിലെ ഏറ്റവും പഴക്കമുള്ള റൊട്ടി തുര്‍ക്കിയില്‍ കണ്ടെത്തി !
31 മനുഷ്യരുടെ ബലി, ഒപ്പം സ്ത്രീയും; 1,200 വര്‍ഷം പഴക്കമുള്ള ശവകൂടീരത്തില്‍ സ്വര്‍ണ്ണ നിധിയും!
കൊക്ക് മീനിനെ വിഴുങ്ങുന്നത് കാണാനായി നമ്മള്‍ കാത്തിരിക്കുമ്പോള്‍, മീനുമായി മുന്നോട്ട് നീങ്ങുന്ന കൊക്കിനെയാണ് നമ്മള്‍ കാണുക. അല്പ ദൂരം നടന്ന ശേഷം കൂടുതല്‍ വെള്ളം ഉള്ളിടത്ത് കൊക്ക് മീനിനെ ഉപേക്ഷിക്കുന്നു. ജീവന്‍ തിരിച്ച് കിട്ടിയ സന്തോഷത്തില്‍ ശരവേഗത്തില്‍ നീന്തിമറയുന്നു. പ്രതീക്ഷിച്ചതിന് വിപരീതമായ ഒരു കാഴ്ച സമ്മാനിച്ച ആ വീഡിയോ വളരെ പെട്ടെന്ന് തന്നെ കാഴ്ചക്കാരുടെ ഉള്ളിലുടക്കി. രണ്ട് ദിവസം കൊണ്ട് ഏതാണ്ട് ഒരു ലക്ഷത്തിനടുത്ത് ആളുകള്‍ വീഡിയോ ലൈക്ക് ചെയ്തപ്പോള്‍ പതിമൂന്ന് ലക്ഷം പേരാണ് വീഡിയ കണ്ടത്. 'ഇക്കാലത്ത്, മൃഗീയതയിൽ നിന്ന് മാനവികതയിലേക്കും മാനവികതയിൽ നിന്ന് മൃഗീയതയിലേക്കും ഒരു മാറ്റമുണ്ട്.' എന്നായിരുന്നു ഒരു കാഴ്ചക്കാരനെഴുതിയത്. 'ഇത് അതിജീവനമാണെന്ന് ഞാൻ കരുതുന്നു. മത്സ്യത്തിന്‍റെ വലുപ്പം പക്ഷികൾക്ക് താങ്ങാവുന്നതിലും വലുതാണ്. അവർക്ക് അതിൽ ശ്വാസം മുട്ടും. അവര്‍ക്ക് അതറിയാം. അതിനാൽ വിഴുങ്ങാൻ ശ്രമിച്ച ശേഷം വിട്ടയച്ചു. അത് പ്രകൃതിയാണ്.' മറ്റൊരു കാഴ്ചക്കാരന്‍ എഴുതി. 'വലുപ്പം കാരണം ഭക്ഷണം കഴിക്കാൻ കഴിയാത്തതിനാൽ കൊക്ക് മത്സ്യത്തെ സഹായിക്കാൻ തീരുമാനിച്ചതായി തോന്നുന്നു.' എന്നായിരുന്നു മറ്റൊരാള്‍ കുറിച്ചത്.
'എല്ലാം വ്യാജം ശവം പോലുമില്ല'; അതിഗംഭീരമായി സംഘടിപ്പിച്ച വ്യജ ശവസംസ്കാര ചടങ്ങ് റദ്ദാക്കി പുരോഹിതന്‍!