വൈദ്യുതി മോഷ്ടിച്ചെന്ന് പരാതി; വീട്ടുടമയും വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥനും തമ്മില്‍ തല്ല്, വീഡിയോ വൈറല്‍


വീട്ടുടമസ്ഥനും എഞ്ചിനീയറും തമ്മിലുള്ള കൈയ്യാങ്കളി തുടരുന്നതിനിടെ ഒരു സ്ത്രീവന്ന് ഇരുവരേയും പിടിച്ച് മാറ്റുന്നു. ഇതിനിടെ ഇരുവരും പരസ്പരം വെല്ലുവിളിക്കുന്നതും കേള്‍ക്കാം. 

Video of a fight between a house owner and an electricity department official over allegations of stealing electricity has gone viral


ന്ത്യയില്‍ നഗര-ഗ്രാമ വ്യത്യാസമില്ലാതെ വന്‍കിട കമ്പനികള്‍ മുതല്‍ വീടുകളില്‍ വരെ വൈദ്യുതി മോഷണം പതിവാണ്. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് അടുത്തകാലത്തായി ഇത്തരം വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. പ്രത്യേകിച്ചും ഉഷ്ണതരംഗം ശക്തമായ കാലത്ത്. പലപ്പോഴും പരാതികള്‍ അന്വേഷിച്ച് എത്തുമ്പോള്‍ ഉദ്യോഗസ്ഥരും വീട്ടുടമസ്ഥരുമായി സംഘര്‍ഷങ്ങളും പതിവാണ്. അത്തരമൊരു വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ വൈറലായി. രാജസ്ഥാനിലെ ബലോതോറയില്‍ നിന്നുള്ളതായിരുന്നു വീഡിയോ. വീട്ടിലേക്കുള്ള വൈദ്യുതി കണക്ഷനെ ചൊല്ലി ബലോത്തോറ വൈദ്യുതി വകുപ്പിലെ എഞ്ചിനീയറും ഒരു പ്രദേശവാസിയും തമ്മിലുള്ള കൈയ്യാങ്കളിയില്‍ നിന്നാണ് വീഡിയോ തുടങ്ങുന്നത് തന്നെ. 

വീട്ടുടമസ്ഥനും എഞ്ചിനീയറും തമ്മിലുള്ള കൈയ്യാങ്കളി തുടരുന്നതിനിടെ ഒരു സ്ത്രീവന്ന് ഇരുവരേയും പിടിച്ച് മാറ്റുന്നു. ഇതിനിടെ ഇരുവരും പരസ്പരം വെല്ലുവിളിക്കുന്നതും കേള്‍ക്കാം. നിങ്ങളുടേത് അനധികൃത കണക്ഷനാണെന്നും താന്‍ നടപടിയെടുക്കുമെന്നും എഞ്ചിനീയര്‍ പറയുമ്പോള്‍ അത് ആരുടെ കണക്ഷനാണെന്ന് അദ്ദേഹത്തിന് അറിയാമെന്നും താന്‍ ഒരു കണക്ഷനും വീട്ടില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടില്ലെന്നും വീട്ടുടമസ്ഥന്‍ മറുപടി പറയുന്നു. ഇതിനിടെ ഇയാള്‍ വീഡിയോ പകര്‍ത്താന്‍ ആവശ്യപ്പെടുന്നതും കേള്‍ക്കാം. 

'നീറ്റ് പോയാൽ പോട്ടെ, ക്ലാറ്റ് ഉണ്ടല്ലോ' എന്ന് പരസ്യം; മുതലാളിത്തം അതിന്‍റെ ഉന്നതിയിലെന്ന് സോഷ്യൽ മീഡിയ

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Jist (@jist.news)

മാസം ഒന്നര ലക്ഷത്തിന് മേലെ; യുവതിയുടെ വരുമാനം മുഴുവനും പഴയ ഫര്‍ണിച്ചര്‍ മോടിയാക്കി വിറ്റ്

'ആദ്യം അനധികൃത മൾട്ടിപ്പിൾ കണക്ഷനുകൾ എടുക്കുക. പിന്നെ വൈദ്യുതി മോഷണം, വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരുമായി കലഹം, ഏറ്റവും അവസാനം വൈദ്യുതി വിച്ഛേദനത്തെക്കുറിച്ച് പരാതിപ്പെടുക.' ഒരു കാഴ്ചക്കാരന്‍ വീഡിയോയ്ക്ക് താഴെ എഴുതി. മറ്റൊരാള്‍ എഴുതിയത് വൈദ്യുതിയില്‍ സ്വകാര്യവത്ക്കരണം ആവശ്യമാണെന്നായിരുന്നു. 'ഒരു പുതിയ വീടിന് വേണ്ടി ഒരു കണക്ഷൻ ലഭിക്കുന്നത് എല്ലായിടത്തും ശ്രമകരമായ പണിയാണ്. അതിശയിക്കാനില്ല.' രാജസ്ഥാൻ രാജ്യ വിദ്യുത് ഉത്പാദൻ നിഗമാണ് സംസ്ഥാനത്തെ വൈദ്യുതി വിതരണം നിയന്ത്രിക്കുന്നത്. സംസ്ഥാനത്ത് വൈദ്യുതി മോഷണം പതിവാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

സ്ലീപ്പർ കോച്ചിലെ ടിക്കറ്റില്ലാ യാത്രക്കാർ; ഐആർസിടിസി ഒന്നും ചെയ്യുന്നില്ലെന്ന് യുവതിയുടെ പരാതി വീഡിയോ വൈറൽ


 

Latest Videos
Follow Us:
Download App:
  • android
  • ios