മോഡലാകണമെന്ന ആഗ്രഹത്തോടെ മരിച്ച മകന് വേണ്ടി 55 -ാം വയസിൽ റാമ്പിൽ ചുവട് വച്ച് അച്ഛൻ; വീഡിയോ വൈറൽ
18 -ാം വയസില്‍ റോഡ് അപകടത്തില്‍ മരിച്ച മകന്‍റെ ആഗ്രഹം സാധിക്കാനായി 55 -ാം വയസില്‍ റാമ്പ് വാക്ക് നടത്തിയ അച്ഛന്‍റെ വീഡിയോ വൈറല്‍.
18-ാം വയസ്സിൽ മരിച്ച മകന്‍റെ ആഗ്രഹം നിറവേറ്റാനായി 55 -ാം വയസില്‍ റാമ്പില്‍ ചുവട് വച്ച ഒരു അച്ഛന്‍ സമൂഹ മാധ്യമ ഉപയോക്താക്കളെ ഏറെ ആകര്‍ഷിച്ചു. കഴിഞ്ഞ ഹോളിക്കാണ് ഒരു വാഹനാപകടത്തില്‍ വച്ച് കരണ്‍ മരിച്ചത്. മകന്‍റെ ഏറ്റവും വലിയ ആഗ്രഹം ഒരു മോഡലായി റാമ്പില്‍ ചുവട് വയ്ക്കണമെന്നായിരുന്നു. മകന്‍റെ മരണ ശേഷം അവന്‍റെ ആഗ്രഹം സാധിക്കാനായി 55 -കാരനായ അച്ഛന്‍ നവീന്‍ കാംബോജ് റാമ്പില്‍ ചുവട് വച്ചു. അദ്ദേഹത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
'ഇത് നഷ്ടത്തിന്‍റെയും സങ്കടത്തിന്‍റെയും അതേസമയം ധൈര്യത്തിന്‍റെയും കഥയാണ്. കൊള്ളാം നവീന് കാംബോജ്. കഴിഞ്ഞ വർഷം ഹോളി ദിനത്തിൽ നിർഭാഗ്യകരമായ ഒരു റോഡപകടത്തിൽ അദ്ദേഹത്തിന് വളരെ സുന്ദരനായ 18 വയസ്സുള്ള മകനെ നഷ്ടപ്പെട്ടു' ദിനേശ് മോഹൻ വീഡിയോ പങ്കുവച്ച് കൊണ്ട് തന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ എഴുതി. നവീന്‍ കാംബോജ് തന്നെ സന്ദര്‍ശിച്ച്, മരിച്ച് പോയ മകന്‍റെ ആഗ്രഹം സാധിക്കുന്നതിനായി അദ്ദേഹത്തിന് തങ്ങളുടെ റാമ്പിലൂടെ നടക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു. നിഷാദ രേഗത്തിൽ നിന്നും കരകയറിയ അദ്ദേഹം തന്‍റെ ഭാരം നിരവധി കിലോ കുറച്ചു. ഒടുവില്‍ തികഞ്ഞ ഇച്ഛാശക്തിയോടെ അദ്ദേഹം റാമ്പില്‍ ചുവട് വച്ചു. നവീന്‍ കാംബോജിന്‍റെ വീഡിയോ പങ്കുവച്ച് കൊണ്ട് ദിനേശ് മോഹന്‍ എഴുതി. മകന്‍റെ മരണ സമയത്ത് നവീന് കാംബോജിന് 100 കിലോയായിരുന്നു ഭാരം. എന്നാല്‍ മകന്‍റെ ആഗ്രഹം നിറവേറ്റാന്‍ അദ്ദേഹം തന്‍റെ ഭാരം കുറച്ചു.
വീഡിയോയ്ക്ക് നിരവധി പേരാണ് വൈകാരികമായ കുറിപ്പുകളെഴുതാനെത്തിയത്. നിരവധി പേര്‍ മകന്‍റെ ആഗ്രഹത്തിനായി ഈ പ്രായത്തിലും മുന്നോട്ട് വന്ന അച്ഛനെ അഭിനന്ദിച്ചു. 'കരൺ ഞങ്ങളെ വിട്ടുപോയപ്പോൾ, അവന്‍റെ സ്വപ്നങ്ങൾക്ക് ജീവൻ നൽകുന്നത് അസാധ്യമാണെന്ന് തോന്നി. അസഹനീയമായ ദുഃഖത്തിന്‍റെ നിഴലിൽ ഒരു വർഷത്തോളം ഞാൻ ജീവിച്ചു, അവന്‍ അവശേഷിപ്പിച്ച ശൂന്യത മനസ്സിലാക്കാൻ ശ്രമിച്ചു. എന്നാൽ, അവന്‍റെ ഒന്നാം ചരമവാർഷികത്തിൽ, ഞാൻ സ്വയം ഒരു വാഗ്ദാനം നൽകി. എന്‍റെ സ്വന്തം രീതിയിൽ അവന്‍റെ സ്വപ്നങ്ങൾക്ക് ജീവൻ നൽകിക്കൊണ്ട് അവന്‍റെ ഓർമ്മകളെ ബഹുമാനിക്കും'. തന്‍റെ സമൂഹ മാധ്യമത്തില്‍ എഴുതി.
അപ്രതീക്ഷിതമായി 13 അടി ഉയരത്തില്‍ തിരമാല, ഒന്നിന് പുറകെ ഒന്നായി കീഴ്മേല്‍ മറിയുന്ന ബോട്ടുകൾ; വീഡിയോ