പ്രൊപ്പോസൽ ഫോട്ടോഷൂട്ടിനിടെ വിവാഹ നിശ്ചയ മോതിരം കാണാനില്ല; പിന്നീടങ്ങോട്ട് തിരച്ചിലോട് തിരച്ചില്‍, വീഡിയോ വൈറൽ

മഞ്ഞ് വീണ യൂട്ടായിലെ മനോഹരമായ പാർക്ക് സിറ്റിക്കില്‍ വച്ചായിരുന്നു പ്രൊപ്പോസൽ ഫോട്ടോഷൂട്ട്. ഇതിനിടെയായിരുന്നു മോതിരം കാണാതായത്. 

video of a engagement ring is missing during the proposal photoshoot went viral

പ്രണയിനികളോട് വിവാഹ അഭ്യര്‍ത്ഥന നടത്തുമ്പോള്‍ അത് എക്കാലും ഓർക്കപ്പെടേണ്ട ഒന്നായിരിക്കണമെന്ന് ആരാണ് ആഗ്രഹിക്കാത്തത്. ഒരുമിച്ചുള്ള ജീവതം ആരംഭിക്കുന്നതിന്‍റെ ആദ്യ ചുവട് വയ്പ്പ്. അത് എന്നെന്നും ഓർക്കപ്പെടണമെന്ന് തന്നെയാണ് യുഎസുകാരനായ ഫിൽ മുയിയും ആഗ്രഹിച്ചത്. അതിനായി കിം സാവിനോട് തന്നെ വിവാഹം കഴിക്കുമോ എന്ന് ചോദിക്കാന്‍ അദ്ദേഹം യൂട്ടായിലെ മനോഹരമായ പാർക്ക് സിറ്റി തന്നെ തെരഞ്ഞെടുത്തു. തന്‍റെ ജീവിതത്തിലെ ആ നിര്‍ണ്ണായക നിമിഷങ്ങള്‍ പകര്‍ത്താനായി അദ്ദേഹം ഫോട്ടോഗ്രാഫര്‍മാരെയും ഏര്‍പ്പാടാക്കി. എന്നാല്‍, അദ്ദേഹം കരുതിയതിനേക്കാള്‍ ഓർക്കപ്പെടുന്നൊരു ദിവസമായി അത് മാറി. 

കാലിഫോർണിയ സ്വദേശികളായ ഇരുവരും എല്ലാ തയ്യാറെടുപ്പുകളോടെയുമായിരുന്നു പാര്‍ക്കിലെത്തിയത്. വിവിധ പോസുകളില്‍ ചിത്രങ്ങള്‍ എടുക്കുന്നതിനിടെ ഫോട്ടോഗ്രാഫറാണ് വിവാഹ നിശ്ചയ മോതിരം കാണാനില്ലെന്ന് ആദ്യം തിരിച്ചറഞ്ഞത്. അദ്ദേഹം പറയുമ്പോള്‍ മാത്രമാണ് അത് മറ്റുള്ളവരും ശ്രദ്ധിച്ചത്. പിന്നെ അവിടെ നടന്നത് ഒരു അന്വേഷണമായിരുന്നു. 'ഷൂട്ടിംഗ് കഴിഞ്ഞ് പത്ത് മിനിറ്റിനുള്ളിൽ ഞങ്ങൾക്ക് വിവാഹ മോതിരം നഷ്ടപ്പെട്ടു. ഞങ്ങളുടെ ഹൃദയം വിങ്ങി. ഞങ്ങൾ അസ്വസ്ഥരായി.' സംഭവത്തെ കുറിച്ച് വിവരിക്കവെ 34 കാരനായ ഫിൽ ഫോക്സ് 13 നോട് പറഞ്ഞു. 

'മനുഷ്യ നിർമ്മിതമായ ഏതൊരു അത്ഭുതത്തേക്കാൾ മികച്ചത്'; ഒഴുകുന്ന അരുവിയിൽ പാലം പണിത് ഉറുമ്പുകള്‍, വീഡിയോ വൈറൽ

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by FOX 13 News (@fox13now)

'നിങ്ങളുടെ അമ്മയായതിന് അവർ ഭാഗ്യം ചെയ്തു'; അമ്മയുടെ രണ്ടാം വിവാഹം ആര്‍ഭാടമായി നടത്തി മകന്‍, വീഡിയോ വൈറൽ

ഫോട്ടോഷൂട്ടിനെത്തിയ വധൂവരന്മാരും ഫോട്ടോഗ്രാഫറും സഹായികളും എല്ലാവരും പിന്നെ ആ ദേശിയ പാര്‍ക്ക് അരിച്ച് പെറുക്കി. ഇവരുടെ തിരച്ചില്‍ പാര്‍ക്കിലുണ്ടായിരുന്ന അപരിചിതരായ മറ്റ് സന്ദര്‍ശകരും മോതിരം തിരയാന്‍ കൂടെ കൂടി. ആകെ ബളഹമായി. ഇതിനിടെ പാർക്ക് സിറ്റി സ്കീ പട്രോളും മെറ്റൽ ഡിറ്റക്ടറുമായെത്തി മോതിരം തിരഞ്ഞു. പക്ഷേ, മോതിരം മാത്രം കാണാമറയത്ത് നിന്നു. 'ഞങ്ങള്‍ നിന്നിടത്ത് നിന്നും അധികം ദൂരം പോയിട്ടില്ല. അതിനാല്‍ പെട്ടെന്ന് തന്നെ കണ്ടെടുക്കാന്‍ കഴിയുമെന്നാണ് ആദ്യം കരുതിയിരുന്നത്. പാര്‍ക്കിലുണ്ടായിരുന്ന ധാരാളം ആളുകൾ ഞങ്ങളെ സഹായിക്കാന്‍ എത്തി. ഏതാണ്ട് രണ്ട് മണിക്കൂറോളം തിരഞ്ഞു. പക്ഷേ, കണ്ടെത്താന്‍ കഴിഞ്ഞില്ല. ഒടുവില്‍ സ്കീ പട്രോളിംഗുകാര്‍ പറഞ്ഞത് ഇനി, മോതിരം കണ്ടെത്താന്‍ വസന്തകാലം വരെ കാത്തിരിക്കേണ്ടിവരുമെന്നാണ്.' കിം മാധ്യമങ്ങളോട് കൂട്ടിചേര്‍ത്തു. 

ഒടുവില്‍ നിരാശരായി തിരിച്ചില്‍ നിര്‍ത്തി പോകാന്‍ തുടങ്ങിയപ്പോഴാണ് അവര്‍ക്ക് മുന്നിലായി മോതിരം പ്രത്യക്ഷപ്പെട്ടത്. മഞ്ഞുമൂടിയ പുല്ലിന് മുകളിൽ മോതിരം തിളങ്ങുന്നത് ഫിൽ തന്നെയാണ് കണ്ടതിയതും. ' ഫിൽ അത് പറഞ്ഞയുടനെ, 'ഞാനത് കണ്ടെത്തി!' ഞാൻ മുകളിലേക്കും താഴേക്കും ചാടുകയായിരുന്നു, എനിക്ക് കരച്ചില്‍ വന്നു. ഞാന്‍ കരഞ്ഞു. കാരണം ഞാൻ അത്രയേറെ ആവേശഭരിതനായിരുന്നു, ഒടുവില്‍ ഞങ്ങൾ അത് കണ്ടെത്തി' കിം കൂട്ടിച്ചേര്‍ത്തു. ഒടുവില്‍ അതേ മോതിരം കൈയിലേന്തി ഫിൽ വീണ്ടും കിമ്മിന് മുന്നില്‍ മുട്ട് കുത്തി വിവാഹാഭ്യര്‍ത്ഥന നടത്തി. ഇതിനിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചപ്പോള്‍ നിരവധി പേരാണ് ഇരുവര്‍ക്കും സന്തുഷ്ടകരമായ കുടുംബ ജീവിതം ആശംസിക്കാനെത്തിയത്. 

നായകൾക്ക് ഭക്ഷണം ശേഖരിക്കുന്ന ബക്കറ്റിൽ കുട്ടികൾക്ക് ഭക്ഷണം വിളമ്പി സ്കൂൾ അധികൃതർ; സംഭവം ചൈനയിൽ, വിവാദം

Latest Videos
Follow Us:
Download App:
  • android
  • ios