'കാശുള്ളവന് എന്തുമാകാം'; അടിച്ച് പൂസായി സെക്യൂരിറ്റി ഗാർഡിനെ മർദ്ദിക്കുന്ന യുവാവിനെ വിമർശിച്ച് സോഷ്യൽ മീഡിയ


ഒന്നും രണ്ടും പറഞ്ഞതിന് പിന്നാലെ യുവാവ് സെക്യൂരിറ്റി ഗാര്‍ഡിന്‍റെ മുഖത്ത് നിരന്തരം അടിക്കുന്നതും വീഡിയോയില്‍ കാണാം.  

Video of a drunken man beats up secuirty guard viral in social media

രു റെസിഡന്‍ഷ്യൽ സൊസൈറ്റിയിലെ ഗാര്‍ഡ് റൂമില്‍ വച്ച് മദ്യപിച്ച് ലക്കുകെട്ട യുവാവ് സെക്യൂരിറ്റി ഗാര്‍ഡിനെ മർദ്ദിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. ഉത്തർപ്രദേശിലെ ഗാസിയാബാദിലെ സിപ്ര സണ്‍സിറ്റി സൊസൈറ്റിയുടെ സെക്യൂരിറ്റി ഗാര്‍ഡ് റൂമിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ ലോകേഷ് റായി എന്ന എക്സ് ഉപയോക്താവാണ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്. സിസിടിവി ദൃശ്യങ്ങളില്‍ മദ്യപിച്ച് സെക്യൂരിറ്റി റൂമിലിരിക്കുന്നയാള്‍ ഗാര്‍ഡിന്‍റെ മുഖത്ത് നിരന്തരം അടിക്കുന്നതും വീഡിയോ ദൃശ്യങ്ങളില്‍ കാണാം. 

സമ്പന്നർക്ക് ഇവിടെ എന്തും സാധ്യമാണെന്നായിരുന്നു വീഡിയോ പങ്കുവച്ച് കൊണ്ട് ലോകേഷ് റായി കുറിച്ചത്. എന്താണ് നിങ്ങളുടെ സ്റ്റാറ്റസ്? നിങ്ങളൊരു ധനികനാണെങ്കില്‍, നിങ്ങള്‍ മദ്യപിച്ച് ഇരിക്കുന്ന അവസ്ഥയിലാണെങ്കില്‍ പാവങ്ങളെല്ലാം പുഴുക്കളെ പോലെയാണെന്ന് അദ്ദേഹം എഴുതി. സിപ്ര സണ്‍സിറ്റി സൊസൈറ്റിയില്‍ നിന്നുള്ള ഈ വീഡിയോയില്‍ സമ്പന്നായ ഒരാള്‍ സെക്യൂരിറ്റി ഗാര്‍ഡിനെ അടിക്കുന്നതാണ് സംഭവമെന്നും ഇതോടൊപ്പം കുറിച്ചു. 

വീടിന്‍റെ താഴെ 120 വർഷം പഴക്കമുള്ള ഒളിത്താവളം, അത്ഭുത കാഴ്ച, പറ്റിക്കേണ്ടിയിരുന്നില്ലെന്ന് സോഷ്യൽ മീഡിയ

ആരാണ് കൂടുതൽ ക്രൂരന്‍? പുള്ളിപ്പുലിയുടെ കഴുത്തിന് കുത്തിപ്പിടിച്ച് പിടിച്ച ഒരു കൂട്ടം മനുഷ്യരുടെ വീഡിയോ വൈറൽ

സിസിടിവി വീഡിയോയില്‍ ഗാര്‍ഡ് റൂമിന് മുന്നില്‍ നില്‍ക്കുന്നയാളോട് സെക്യൂരിറ്റി ഗാര്‍ഡ് സംസാരിച്ച് നില്‍ക്കുമ്പോള്‍ ഗാര്‍ഡ് റൂമിനുള്ളില്‍ ഒരാള്‍ കസേരയില്‍ ചാരി ഇരുന്ന് എന്തൊക്കെയോ വിളിച്ച് പറയുന്നത് കേള്‍ക്കാം. മദ്യപിച്ച് ഇരിക്കുന്ന ഇയാള്‍ പെട്ടെന്ന് എഴുന്നേല്‍ക്കുകയും സെക്യൂരിറ്റി ഗാര്‍ഡിന്‍റെ മുഖത്ത് നിരന്തരം അടിക്കുകയും ചെയ്യുന്നു. നിനക്ക് അറിയില്ലേ? നിനക്ക് അറിയില്ലേ? എന്ന ചോദിച്ച് കൊണ്ടാണ് ഇയാള്‍ ഗാര്‍ഡിന്‍റെ മുഖത്ത് അടിക്കുന്നത്. പിന്നാലെ, ഗാര്‍ഡ് റൂമിന് വെളിയില്‍ ഇറങ്ങുമ്പോള്‍ ഇയാള്‍ പുറകെ ചെന്ന് അടിക്കുന്നു.

ഈ സമയം മൂന്നാമത്തെയാള്‍ ഇരുവരെയും പിടിച്ച് മാറ്റുന്നതും വീഡിയോയില്‍ കാണാം. ശബ്ദം കേട്ട് എത്തിയ മറ്റൊരാളോട് ഗാര്‍ഡ് കരഞ്ഞു കൊണ്ട് കാര്യം പറയുന്നിടത്ത് വീഡിയോ അവസാനിക്കുന്നു. കാഴ്ചക്കാരില്‍ ചിലര്‍ വീഡിയോ പോലീസിന് കൈമാറാന്‍ ആവശ്യപ്പെട്ടു. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ, സംഭവത്തില്‍ ഇന്ദിരാപുരം പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പ്രതിയെ കോടതിയില്‍ ഹജരാക്കിയെന്നും പോലീസ് അറിയിച്ചു. 

കുളിക്കാന്‍ മടിയാണോ? 15 മിനിറ്റിനുള്ളില്‍ നിങ്ങളെ കുളിപ്പിച്ച് തോർത്തിയെടുക്കുന്ന 'മനുഷ്യ വാഷിംഗ് മെഷീൻ' റെഡി

Latest Videos
Follow Us:
Download App:
  • android
  • ios