'തള്ള് തള്ള് തല്ലിപ്പൊളി വണ്ടി...'; അമേഠിയിൽ ട്രെയിൻ എഞ്ചിൻ തള്ളി നീക്കുന്ന റെയിൽവേ തൊഴിലാളികളുടെ വീഡിയോ വൈറൽ
കോച്ചിന്‍റെ ഇരുവശങ്ങളിലും പുറകിലും നിന്ന് നിരവധി തൊഴിലാളികൾ ചേർന്ന് കോച്ച് തള്ളി നീക്കുന്നത് വീഡിയോയിൽ കാണാം. നിഹാൽഗഡ് റെയിൽവേ സ്റ്റേഷന് സമീപമുള്ള പ്രധാന ട്രാക്കിലാണ് സാങ്കേതിക തകരാറിനെ തുടർന്ന് കോച്ച് കുടുങ്ങിയത്.
റെയിൽവേ അപകടങ്ങളുമായി ബന്ധപ്പെട്ട നിരവധി ദൃശ്യങ്ങളും വാർത്തകളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കാറുണ്ട്. അടുത്തിടെ, ഉത്തർപ്രദേശിലെ അമേഠിയിൽ നിന്നുള്ള ഒരു വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. എതാനും തൊഴിലാളികൾ ചേർന്ന് ഒരു ട്രെയിൻ കോച്ച് തള്ളി നീക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുണ്ടായിരുന്നത്. സംഭവ സമയത്ത് അവിടെയുണ്ടായിരുന്നവരിൽ ആരോ പകർത്തിയ വീഡിയോ ദൃശ്യങ്ങളാണ് ഇത്. ട്രെയിൽ കോച്ചിനെ പാളത്തിൽ നിന്ന് നീക്കാൻ പഠിച്ച പണി പതിനെട്ടും എടുത്തിട്ടും നടക്കാതെ വന്നതോടെയാണ് ഒടുവിൽ തള്ളി നീക്കാൻ തൊഴിലാളികൾ ശ്രമം നടത്തിയത്.
സാങ്കേതിക തകരാറിനെ തുടർന്നാണ് കോച്ച് പാളത്തിൽ നിന്ന് നീക്കാൻ സാധിക്കാതെ വന്നത്. മറ്റ് ട്രെയിനുകൾ അതുവഴി കടന്ന് പോകാനുള്ളതിനാൽ മെയിൻ ട്രാക്കിൽ നിന്ന് ലൂപ്പ് ട്രാക്കിലേക്ക് കോച്ച് തള്ളി നീക്കാനാണ് ജീവനക്കാർ ശ്രമിച്ചത്. കോച്ചിന്‍റെ ഇരുവശങ്ങളിലും പുറകിലും നിന്ന് നിരവധി തൊഴിലാളികൾ ചേർന്ന് കോച്ച് തള്ളി നീക്കുന്നത് വീഡിയോയിൽ കാണാം. നിഹാൽഗഡ് റെയിൽവേ സ്റ്റേഷന് സമീപമുള്ള പ്രധാന ട്രാക്കിലാണ് സാങ്കേതിക തകരാറിനെ തുടർന്ന് കോച്ച് കുടുങ്ങിയത്.
'പോട്ടെടാ... അച്ഛനുണ്ട് നിനക്ക്...'; അവസാനമില്ലാത്ത ഹോം വര്‍ക്കിനെ കുറിച്ച് പരാതിപ്പെട്ട് മകള്‍
25 ലക്ഷം 'വധുവില' നല്‍കാന്‍ കാമുകന്‍ വിസമ്മതിച്ചു; അഞ്ചാം മാസം ഗർഭച്ഛിദ്രം നടത്തി കാമുകി
റെയിൽവേ ഉദ്യോഗസ്ഥർ പരിശോധനയ്ക്കായി ഉപയോഗിക്കുന്ന ഒരു ഡിപിസി ട്രെയിൻ ആണ് വ്യാഴാഴ്ച നിഹാൽഗഡ് റെയിൽവേ സ്റ്റേഷന് സമീപത്ത് വെച്ച് തകരാറിലായതെന്ന് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർപിഎഫ്) ഇൻസ്പെക്ടർ ആർ എസ് ശർമ്മ പറയുന്നു. റെയിൽവേ ജീവനക്കാർ ഒടുവില്‍ കോച്ച് തള്ളി പ്രധാന സ്റ്റഷനിൽ എത്തിക്കുകയും പിന്നീട് തകരാർ പരിഹരിക്കുകയും ചെയ്തു. കൂടാതെ, സമഗ്രമായ അന്വേഷണം നടത്താനും മേഖലയിലെ റെയിൽവേ പ്രവർത്തനങ്ങൾ സുരക്ഷിതവും കാര്യക്ഷമവുമാണെന്ന് ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളാനും ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയതായും ആർ എസ് ശർമ്മ പറഞ്ഞു. കഴിഞ്ഞ വർഷം ഡിസംബറിൽ യുപിയിലെ ജഹാംഗീരാബാദ് റെയിൽവേ സ്‌റ്റേഷന് സമീപം തകരാറിലായ സിഗ്നൽ മാറ്റുന്നതിനിടെ എതിരെ വന്ന ട്രെയിനിടിച്ച് രണ്ട് റെയിൽവേ തൊഴിലാളികൾ മരിക്കുകയും മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ കശ്മീരില്‍ നിന്ന് പഞ്ചാബിലെക്ക് ഏതാണ്ട് 70 കിലോമീറ്ററോളം ദൂരം ലോക്കോപൈലറ്റ് ഇല്ലാതെ ട്രെയിന്‍ ഒടിയത് അന്തര്‍ദേശീയ തലത്തില്‍ തന്നെ വലിയ വാര്‍ത്തായിരുന്നു.
'പണ്ട് സ്കൂളില്‍ പഠിക്കുമ്പോള്‍ ഇതുപോലെ ചിലത് എന്‍റെ കൈയിലും...'; വൈറലായി ഒരു ഒരു ടൈം ഷെഡ്യൂള്‍