ഇന്ത്യന്‍ റെയില്‍വേയില്‍ ഇനി 'ഓയോ' സൗകര്യവും ലഭ്യമാണ്; പക്ഷം ചേര്‍ന്ന് വിമർശിച്ച് സോഷ്യല്‍ മീഡിയ

 ഇന്ത്യന്‍ റെയില്‍വേയുടെ ഒരു ട്രെയിന്‍ കാഴ്ച പങ്കുവയ്ക്കപ്പെട്ടപ്പോള്‍ സമൂഹ മാധ്യമ ഉപയോക്താക്കള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. അവര്‍ ചോദിച്ചത്, 'ഇത് ഇപ്പോ റെയില്‍വേയിലും?' എന്നായിരുന്നു. 

video of a couple on Indian Railways is going viral on social media


പൊതു ഇടങ്ങളില്‍ ഓരോ മനുഷ്യനും പാലിക്കേണ്ട ചില മര്യാദകളുണ്ട്. അത് അതാത് പ്രദേശത്തെ സമൂഹത്തിന്‍റെ മൊത്തം പെരുമാറ്റരീതിയുമായി ചേര്‍ന്ന് പോകുന്നതായിരിക്കും. ഇത്തരം പൊതുമര്യാദകള്‍ ഓരോ മനുഷ്യനും വളർന്ന് വന്ന സമൂഹത്തില്‍ നിന്നും സ്വയാര്‍ജ്ജിതമായി നേടുന്ന തിരിച്ചറിവുകള്‍ കൂടിയാണ്. സ്വാഭാവികമായും അതിന് വിരുദ്ധമായ കാഴ്ചകള്‍ ആളുകളെ അസ്വസ്ഥരാക്കുന്നു. ഇന്ത്യന്‍ മെട്രോകളിലെ ഇത്തരം അസ്വസ്ഥകരമായ കാര്യങ്ങള്‍ വളരെ വേഗം തന്നെ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെടുന്നു. ഇന്ത്യന്‍ മെട്രോകളില്‍ പലപ്പോഴും ഇത്തരം പൊതുഇടമര്യാദകള്‍ പാലിക്കപ്പെടാറില്ലെന്നാണ് സമൂഹ മാധ്യമ ഉപയോക്താക്കളുടെ സ്ഥിരം പരാതി. എന്നാല്‍, ഇന്ത്യന്‍ റെയില്‍വേയുടെ ഒരു ട്രെയിന്‍ കാഴ്ച പങ്കുവയ്ക്കപ്പെട്ടപ്പോള്‍ സമൂഹ മാധ്യമ ഉപയോക്താക്കള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. അവര്‍ ചോദിച്ചത്, 'ഇത് ഇപ്പോ റെയില്‍വേയിലും?' എന്നായിരുന്നു. 

ഹസ്നസരൂരിഹായി എന്ന എക്സ് ഹാന്‍റിലില്‍ നിന്നും, 'ഓയോ സൌകര്യം ഇനി ഇന്ത്യന്‍ റെയില്‍വേയില്‍ ലഭ്യമാണ്' എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. റെയില്‍വേയുടെ ഏതോ സ്ലീപ്പര്‍ കോച്ചിലെ താഴത്തെ  ബര്‍ത്തില്‍ കിടക്കുന്ന ഒരു യുവാവിന്‍റെയും യുവതിയുടെയും വീഡിയോയായിരുന്നു അത്. ഒരു ടിക്കറ്റ് ചെക്കര്‍ വന്ന് ഇരുവരോടും സംസാരിക്കുന്നതും തൊട്ട് മുന്നിലുള്ള സീറ്റില്‍ സ്ത്രീകളും കുട്ടികളും വന്നിരുന്നതൊന്നും ഇരുവര്‍ക്കും ഒരു പ്രശ്നമായി തോന്നിയില്ല. എന്നാല്‍ വീഡിയോ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ സമൂഹ മാധ്യമ ഉപയോക്താക്കളുടെ നെറ്റി ചുളിഞ്ഞു. 'ദില്ലി മെട്രോയിലെ കാര്യം എനിക്ക് മനസിലാകും പക്ഷേ ഇത് ഒരു സ്ഥിരം ട്രെയിനല്ലേ' തന്‍റെ കാഴ്ചയെ വിശ്വസിക്കാനാകാതെ ഒരാള്‍  ചോദിച്ചു. 'പ്രിയപ്പെട്ട റെയില്‍വേ മിനിസ്റ്റർ ഈ വീഡിയോ കണ്ട് കൊണ്ട് ഏങ്ങനെയാണ് ഇന്ത്യന്‍ റെയില്‍വേയില്‍ സ്ത്രീകളും കൌമാരക്കാരും കുട്ടികളും മറ്റുള്ളവരും സുരക്ഷിതരായി സഞ്ചരിക്കും? ' ഒരു കാഴ്ചക്കാരന്‍ എഴുതി. 

എന്നാല്‍, മറ്റ് ചിലര്‍ ഇരുവരുടെയും അനുമതിയില്ലാതെ വീഡിയോ ചിത്രീകരിച്ചതിനെ വിമർശിച്ചു. 'ഇരുവരും ഭാര്യാഭര്‍ത്താക്കന്മാരാണെങ്കില്‍ നിയമപരമായ പ്രത്യാഘാതമുണ്ടാകുമെന്ന് മറ്റൊരു കാഴ്ചക്കാരനെഴുതി. 'അവ രേഖപ്പെടുത്താന്‍ നിങ്ങള്‍ക്ക് ആരാണ് അനുവാദം തന്നത്? അറിവോ സമ്മതമോ ഇല്ലാതെ ഒരാളുടെ സ്വകാര്യ വീഡിയോ റെക്കോർഡ് ചെയ്യുന്നത് ഐപിസി സെക്ഷൻ 354 (സി) പ്രകാരം കുറ്റകരമാണെന്ന് നിങ്ങൾക്കറിയില്ലേ? ' മറ്റൊരു കാഴ്ചക്കാരന്‍ സ്വകാര്യതയെ മാനിക്കാന്‍ വീഡിയോ ചിത്രീകരിച്ചയാളെ ഉപദേശിച്ചു. ഇന്ത്യന്‍ റെയില്‍വേയുടെ ഓയോ എക്സ്പ്രസ് മീമുകളും ഇതിനിടെ പങ്കുവയ്ക്കപ്പെട്ടു. 
 

Latest Videos
Follow Us:
Download App:
  • android
  • ios