Asianet News MalayalamAsianet News Malayalam

ആള്‍ക്കൂട്ടത്തെ വകഞ്ഞ് മാറ്റി തെരുവിലൂടെ ഇഴഞ്ഞ് നീങ്ങിയത് 71 ലംബോർഗിനികള്‍; വീഡിയോ വൈറൽ

തെരുവിലൂടെ പതുക്കെ ലംബോര്‍ഗിനികള്‍ സഞ്ചരിക്കുമ്പോള്‍, റോഡിന്‍റെ ഇരുവശങ്ങളിലും കുട്ടികള്‍ ആഹ്ലാദം പ്രകടിപ്പിക്കുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരടക്കം തങ്ങളുടെ മൊബൈലില്‍ വീഡിയോ പകര്‍ത്തുന്നു. 

video of a Convoy of 71 Lamborghinis in Mussoorie goes viral in social media
Author
First Published Oct 1, 2024, 11:43 AM IST | Last Updated Oct 1, 2024, 12:44 PM IST


വേശപൂര്‍വ്വം കൈവീശിക്കാണിച്ച് ആള്‍ക്കൂട്ടവും കുട്ടികളും. അതിനിടെ മറ്റ് വാഹനങ്ങളില്‍ ഇരിക്കുന്നവരും കാല്‍നടയാത്രക്കാരും എല്ലാം തങ്ങളുടെ മൊബൈലില്‍ ആ അപൂര്‍വ്വ കാഴ്ച പകര്‍ത്തുകയായിരുന്നു. ആ കാഴ്ചയാകട്ടെ മുസ്സൂറിയിലെ ഇടുങ്ങിയ തെരുവുകള്‍ കീഴടക്കിക്കൊണ്ട് ഇഴഞ്ഞ് നീങ്ങുന്ന വിവിധ നിറങ്ങളിലുള്ള 71 ലംബോര്‍ഗിനി കാറുകളായിരുന്നു. ലംബോർഗിനി ജിറോ പരിപാടിയുടെ ഭാഗമായിട്ടായിരുന്നു മുസ്സൂറി തെരുവുകളില്‍ 71 ലംബോര്‍ഗിനികള്‍ ഇറങ്ങിയത്. സിരീഷ് ചന്ദ്രൻ ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട ഒരു വീഡിയോയില്‍ മുസ്സൂറി തെരുവിലൂടെയുള്ള ലംബോർഗിനികളുടെ ഘോഷയാത്ര കാണാം. 

തെരുവിലൂടെ പതുക്കെ ലംബോര്‍ഗിനികള്‍ സഞ്ചരിക്കുമ്പോള്‍, റോഡിന്‍റെ ഇരുവശങ്ങളിലും കുട്ടികള്‍ ആഹ്ലാദം പ്രകടിപ്പിക്കുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരടക്കം തങ്ങളുടെ മൊബൈലില്‍ വീഡിയോ പകര്‍ത്തുന്നു. തിരക്കേറിയ തെരുവിലെ എല്ലാ ഗതാഗതവും സ്തംഭിപ്പിച്ച് ലംബോര്‍ഗിനികള്‍ ഇഴഞ്ഞ് നീങ്ങിയത് നാട്ടുകാരെ നിരാശരാക്കിയില്ല. അവര്‍ തങ്ങളുടെ അവേശം വീഡിയോയ്ക്ക് മുന്നിലും പ്രകടിപ്പിച്ചു. വീഡിയോ വളരെ വേഗം വൈറലായി. ഒറ്റ ദിവസം കൊണ്ട് 66 ലക്ഷം പേരാണ് വീഡിയോ കണ്ടത്. ഏതാണ്ട് മൂന്ന് ലക്ഷത്തിനടുത്ത് ലൈക്കുകള്‍ വീഡിയോയ്ക്ക് ലഭിച്ചു.

ഉറങ്ങി ഉറങ്ങി ബെംഗളൂരു സ്വദേശിനി സ്വന്തമാക്കിയത് 9 ലക്ഷം രൂപ, ഒപ്പം 'സ്ലീപ്പ് ചാമ്പ്യൻ' പദവിയും

'ഹൃദയഭേദകം ആ തീരുമാനം'; ജനസുരക്ഷയ്ക്കായി ഫാം ഉടമ 125 മുതലകളെ കൊന്നൊടുക്കി

"ഒരു കാർ പ്രേമിയുടെ സ്വപ്ന സാക്ഷാത്കാരത്തെക്കുറിച്ച് സംസാരിക്കുക." ഒരു കാഴ്ചക്കാരന്‍ എഴുതി,  'സ്കൂള്‍ ബസ്സിലെ കുട്ടികൾക്ക് എന്നന്നേക്കുമായി പറയാന്‍ ഒരു കഥയുണ്ട്' എന്നായിരുന്നു മറ്റൊരാളുടെ കുറിപ്പ്. "കുട്ടിക്കാലം മുതൽ ഈ റോഡുകളെ അറിയുന്ന ഒരാൾക്ക് ഇത് എനിക്ക് വളരെയധികം ഉത്കണ്ഠ നൽകുന്നു." മറ്റൊരാള്‍ കുറിച്ചു.  "സമാധാനവും പ്രകൃതിയും ആസ്വദിക്കാൻ ഞങ്ങൾ പർവതങ്ങളിലേക്ക് പോകുന്നു... നമുക്ക് വേണ്ടി മാത്രം അത് നിലനിർത്താം." മറ്റൊരാള്‍ എഴുതി. ഉടമകൾക്കും ലംബോർഗിനി പ്രേമികൾക്കും ഒരു എക്സ്ക്ലൂസീവ് ഡ്രൈവിംഗ് അനുഭവമാണ് ലംബോർഗിനി ജിറോ.  പരിപാടിയിൽ പങ്കെടുത്തവർക്കിടയിൽ ഐക്കണിക് സൂപ്പർ കാറുകളുടെ പ്രകടനവും ശൈലിയും പ്രദർശിപ്പിച്ചു. 

വെറും മൂന്ന് മണിക്കൂറിന് ഫീസ് 4.40 ലക്ഷം; 'വൈദ​ഗ്ധ്യ'മാണ് തന്‍റെ വിജയ രഹസ്യമെന്ന ശ്വേതയുടെ കുറിപ്പ് വൈറൽ

Latest Videos
Follow Us:
Download App:
  • android
  • ios