'ഇതേത് ജെല്ലിക്കെട്ട് !' ന്യൂയോര്‍ക്ക് നഗരത്തിലെ പെന്‍ സ്റ്റേഷന്‍ വിറപ്പിച്ച് കാള !

 "ന്യൂജേഴ്‌സിയുടെ ഭാവിയെക്കുറിച്ച് ഞാൻ എപ്പോഴും 'ബുള്ളിഷ്' ആയിരുന്നു, എന്നാൽ ഇത് അതിലും മേലെയാണ്." ന്യൂജേഴ്സി ഗവര്‍ണര്‍ വീഡിയോയില്‍ ട്വിറ്ററില്‍ കുറിച്ചു. 
 

video of a bull run at Penn Station in newark near New York City has gone viral bkg

മൃഗങ്ങള്‍ കയറ് പൊട്ടിച്ച് നഗരത്തിലൂടെ ഓടുന്നത് പലപ്പോഴും വാര്‍ത്തയാകാറുണ്ട്. ജെല്ലിക്കെട്ട് എന്ന സിനിമയുടെ കഥ തന്നെ കൊല്ലാനായി കൊണ്ട് വന്ന പോത്ത് കയറ് പൊട്ടിച്ച് ഓടുമ്പോള്‍ അതിനെ പിടികൂടാനായി പോകുന്ന ഒരു കൂട്ടം ഗ്രാമീണരുടേതാണ്. എന്നാല്‍ അങ്ങ് ന്യൂയോര്‍ക്ക് നഗരത്തില്‍ അത്തരമൊരു ജെല്ലിക്കെട്ടിന് സാധ്യതയുണ്ടോ? അത്തരത്തില്‍ ഒരു ആലോചനയില്‍ എന്നെങ്കിലും നിങ്ങളെത്തിയിട്ടുണ്ടോ? എങ്കില്‍ കേട്ടോള്ളൂ അങ്ങനെയൊന്ന് ന്യൂയോര്‍ക്ക് നഗരത്തിലെ നൊവാര്‍ക്ക് പെന്‍ റെയില്‍വേ സ്റ്റേഷനിലും സംഭവിച്ചു. 

ഡിസംബര്‍ 14 ന് Raphael Snow എന്ന അക്കൗണ്ടില്‍ നിന്നും ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയില്‍ നൊവാര്‍ക്ക് റെയില്‍വേ സ്റ്റേഷനിലെ ട്രക്കിലൂടെ ഒരു കൂറ്റന്‍ കാള ഓടുന്നത് കാണിക്കുന്നു. വീഡിയോയ്ക്ക് ഒപ്പം റാഫേല്‍ ഇങ്ങനെ കുറിച്ചു, 'നെവാര്‍ക്ക്  പെന്‍ സ്റ്റേഷനിലെ കാളയുടെ ദൃശ്യങ്ങള്‍'. നൊവാക്ക് റെയില്‍വേ സ്റ്റേഷനിലെ ട്രാക്കിലൂടെ ട്രെയിനിന് പകരം കാള ഓടുന്ന ദൃശ്യം ഇതിനകം രണ്ടര ലക്ഷത്തിലേറെ ആളുകളാണ് കണ്ടത്. നിരവധി പേര്‍ ഈ രസകരമായ മുഹൂര്‍ത്തത്തിന് കുറിപ്പെഴുതാനെത്തി. 

സ്വിഗ്ഗി വഴി പലചരക്ക് സാധനം ഓർഡർ ചെയ്യുന്നതില്‍ പരാജയപ്പെട്ടു; ഒന്നല്ല, ആറ് തവണ സാധനം എത്തിച്ച് ഡെലിവറി ബോയ്സ്

ഇന്ത്യന്‍ രൂപയ്ക്ക് 'കരുത്തുള്ള' രാജ്യം; പോയി വരാം കീശ കാലിയാകാതെ !

കാളയുടെ ഓട്ടം എന്തായാലും ന്യൂജേഴ്‌സിക്കും ന്യൂയോർക്കിനുമിടയിലുള്ള ട്രെയിൻ ഗതാഗതത്തെ ബാധിച്ചു. രാവിലെ 10.30 ഓടെയാണ് കാളയെ സ്റ്റേഷനില്‍ കണ്ടെതെന്ന് എബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. കാള ട്രാക്കിലായിരുന്നതിനാല്‍ ട്രെയിനുകളെല്ലാം ഓട്ടം നിര്‍ത്തി. ഏതാണ്ട് മുക്കാല്‍ മണിക്കൂറോളം ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. ഇതിനിടെ പോലീസ് എത്തി കാളയെ ട്രാക്കില്‍ നിന്നും മാറ്റി. ഒടുവില്‍ ഉച്ചയോടെയാണ് കാളയെ പിടികൂടാന്‍ കഴിഞ്ഞത്. നിരവധി യാത്രക്കാര്‍ സ്റ്റേഷനിലെ പല സ്ഥലങ്ങളിലൂടെ കാള ഓടുന്ന വീഡിയോകള്‍ പങ്കുവച്ചു.

20 വര്‍ഷത്തെ മൗനം; അച്ഛന്‍റെയും അമ്മയുടെയും മൗനം അവസാനിപ്പിക്കാന്‍ 18 കാരന്‍ ചെയ്തത് !

രണ്ടാം ലോകമഹായുദ്ധത്തിനിടെ ഇന്ത്യയില്‍ തകര്‍ന്ന് വീണ 600 യുഎസ് യുദ്ധ വിമാനങ്ങള്‍ !

വീഡിയോ പങ്കുവച്ച് ന്യൂജേഴ്സി ഗവര്‍ണര്‍ ട്വിറ്ററില്‍ എഴുതിയത് ഇങ്ങനെയായിരുന്നു. "ന്യൂജേഴ്‌സിയുടെ ഭാവിയെക്കുറിച്ച് ഞാൻ എപ്പോഴും 'ബുള്ളിഷ്' ആയിരുന്നു, എന്നാൽ ഇത് അതിലും മേലെയാണ്." സ്റ്റേഷനില്‍ നിന്നും കാള വിമാനത്താവളത്തിലേക്കാണ് പോയത്. പിന്നീട് വിക്ടോറിയ സ്ട്രീറ്റിന് സമീപത്തെ ഒരു കെട്ടിടത്തിന് സമീപത്ത് നിന്നാണ് പോലീസിന് ഒടുവില്‍ കാളയെ പിടികൂടാനായതെന്ന് എൻബിസി ന്യൂയോർക്ക് റിപ്പോർട്ട് ചെയ്തു. ന്യൂയോര്‍ക്ക് നഗരത്തില്‍ ഇതിന് മുമ്പും പല തവണ കാളകള്‍ റോഡിലിറങ്ങി ഗതാഗതം തടസപ്പെടുത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

വിവാഹത്തിന് മുമ്പ് ആണ്‍കുട്ടികള്‍ക്ക് ഒന്നിലധികം പങ്കാളികളെ അനുവദിക്കുന്ന ഗോത്രം !

Latest Videos
Follow Us:
Download App:
  • android
  • ios